04/09/2026
[fontresizer_tawhidurrahmandear_widget]

അന്ന് ലഹരിക്കെതിരെ പ്രചാരണം, ഇന്ന്  കഞ്ചാവ്, MDMA കടത്ത്; DYFI നേതാവുൾപ്പെടെ 4 പേർ അറസ്റ്റിൽ

 അന്ന് ലഹരിക്കെതിരെ പ്രചാരണം, ഇന്ന്  കഞ്ചാവ്, MDMA കടത്ത്; DYFI നേതാവുൾപ്പെടെ 4 പേർ അറസ്റ്റിൽ

തൊടുപുഴ: ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാല് പേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്.

മയക്കുമരുന്നിനെതിരെ വലിയ തോതിൽ പ്രചാരണം നടത്തിയിരുന്ന ആളാണ് ഷിയാസ് എന്നത് ശ്രദ്ധേയമാണ്. ഇടവെട്ടിയിൽ വെച്ചാണ് ഇവരെ പൊലീസ് ലഹരിക്കടത്തിന് പിടികൂടിയത്. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിക്കുകയായിരുന്ന പ്രതികളുടെ പക്കൽ നിന്ന് 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

ലഹരി ഉപയോഗത്തെ തുടർന്ന് നേരത്തെ ഷിയാസിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് ഡി-അഡിക്ഷൻ സെന്ററിലെ ചികിത്സ പൂർത്തിയാക്കിയാണ് വീണ്ടും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും ഷിയാസ് പരാജയപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Also read: