27/09/2026
[fontresizer_tawhidurrahmandear_widget]

‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് യുപിയിൽ പ്രൈമറി സ്കൂൾ അധ്യാപകനെ വെടിവെച്ചുകൊന്നു

 ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് യുപിയിൽ പ്രൈമറി സ്കൂൾ അധ്യാപകനെ വെടിവെച്ചുകൊന്നു

ലഖ്‌നൗ: ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ബിജ്നോറിൽ പ്രൈമറി സ്‌കൂൾ അധ്യാപകനായ നൗഷാദ് അഹമ്മദ് വെടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഗൗരവ് (32) നാടൻ തോക്കുകളുമായി നജീബാബാദ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് സൗപുരി/പുരുഷോത്തംപൂർ ഗ്രാമത്തിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നൗഷാദിന് നേരെ ആക്രമണമുണ്ടായത്. കാത്തുനിന്ന പ്രതി അധ്യാപകന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു.

പ്രാദേശിക ദളിത് കുടുംബത്തിലെ പെൺകുട്ടിയും മുസ്‌ലിം യുവാവും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അധ്യാപകനായ നൗഷാദ് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രതി ആരോപിച്ചിരുന്നു. കൂടാതെ, സംഭവത്തിന് നാല് ദിവസം മുമ്പ് മാർക്കറ്റിൽ വെച്ച് ഇരുവരും തമ്മിൽ ഉണ്ടായ വ്യക്തിപരമായ തർക്കത്തെത്തുടർന്ന് നൗഷാദ് തന്നെ മർദിച്ചിരുന്നതായും പ്രതി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Also read: