19/10/2026
[fontresizer_tawhidurrahmandear_widget]

യു.പി.ഐ വഴി ആളുമാറി പണം അയച്ചോ? തുക തിരികെ നേടാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

 യു.പി.ഐ വഴി ആളുമാറി പണം അയച്ചോ? തുക തിരികെ നേടാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

യു.പി.ഐ പേയ്‌മെന്റുകൾ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങൾക്കും ഇന്ന് ഗൂഗിൾ പേ, പേടിഎം പോലുള്ള യു.പി.ഐ സംവിധാനങ്ങളെയാണ് നാം ആശ്രയിക്കുന്നത്. പേയ്‌മെന്റുകൾ ചെയ്യുമ്പോൾ അബദ്ധവശാൽ നിങ്ങൾക്ക് ആളുമാറിപോയിട്ടുണ്ടോ? അക്കൗണ്ട് മാറി പണം അയച്ച് ആകെ പെട്ടുപോയിട്ടുണ്ടോ? ഇത്തരത്തിൽ അബദ്ധങ്ങൾ സംഭവിക്കുമ്പോൾ പണം അറിയാതെ ആരുടെ അക്കൗണ്ടിലേക്കാണോ അയച്ചത് അവരെ വിളിച്ച് പൈസ തിരികെ നൽകാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ അത് പോട്ടെ എന്ന് കരുതി ആശ്വസിക്കുകയോ ആണ് പലരും ചെയ്യുന്നത്. എന്നാൽ ഇതുകൂടാതെ വേറെയും പല വഴികളുമുണ്ട് അറിയാതെ അയച്ച പണം തിരികെ ലഭിക്കാൻ. അവ ഏതൊക്കെയെന്ന് നോക്കാം:

പേയ്‌മെന്റ് ആപ്പിന്റെ കസ്റ്റമർ കെയർ: ഉപയോഗിച്ച പേയ്‌മെന്റ് ആപ്പിന്റെ കസ്റ്റമർ കെയർ സർവീസുമായി ബന്ധപ്പെടാം. അതത് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ തന്നെ കസ്റ്റമർ കെയർ നമ്പറുകൾ ഉണ്ടാകും.

എൻ.പി.സി.ഐ (NPCI): നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ ബന്ധപ്പെടാം. ഇവരുടെ സൈറ്റ് സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി ഫോം പൂരിപ്പിച്ച് നൽകാം.

ബാങ്കുമായി ബന്ധപ്പെടുക: മുകളിൽ പറഞ്ഞ നടപടികൾ സ്വീകരിച്ചിട്ടും പണം തിരികെ ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് ബാങ്കിനെ അടിയന്തരമായി ബന്ധപ്പെടാവുന്നതാണ്.

ആർ.ബി.ഐ ഓംബുഡ്‌സ്മാൻ: ഒരു മാസത്തിനു ശേഷവും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിലോ, ലഭിച്ച മറുപടിയിൽ നിങ്ങൾ തൃപ്തരല്ലെങ്കിലോ നിങ്ങൾക്ക് ആർ.ബി.ഐയുടെ സ്വതന്ത്ര ഉദ്യോഗസ്ഥനായ ഓംബുഡ്‌സ്മാനെ സമീപിക്കാം.

Also read: