20/10/2026
[fontresizer_tawhidurrahmandear_widget]

‘പ്രസവിച്ച് മിനിറ്റുകൾക്കകം കോമയിലായ ചേച്ചിയെ ഭർത്താവ് ഉപേക്ഷിച്ചു’; ഓർമ്മയില്ലാത്തവളെയും കുഞ്ഞിനെയും ചേർത്തുപിടിച്ച സഹോദരൻ ആ കുഞ്ഞിന് ഇന്ന് അമ്മയും അച്ഛനും

 ‘പ്രസവിച്ച് മിനിറ്റുകൾക്കകം കോമയിലായ ചേച്ചിയെ ഭർത്താവ് ഉപേക്ഷിച്ചു’; ഓർമ്മയില്ലാത്തവളെയും കുഞ്ഞിനെയും ചേർത്തുപിടിച്ച സഹോദരൻ ആ കുഞ്ഞിന് ഇന്ന് അമ്മയും അച്ഛനും

പ്രസവത്തിനിടെയുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോമയിലായ സഹോദരിയെയും നവജാത ശിശുവിനെയും ജീവിതകാലം മുഴുവൻ ചേർത്തുപിടിച്ച സഹോദരന്റെ ഹൃദയസ്പർശിയായ ജീവിതകഥ വൈറലാകുന്നു. ചെറുപ്പം മുതൽ അമ്മയെപ്പോലെ കൂടെനിന്ന ടിന എന്ന സഹോദരിയുടെ വിയോഗത്തിന് ശേഷവും അവളുടെ മകൾക്ക് അമ്മയും അച്ഛനുമായി ജീവിക്കുകയാണ് യുവാവ്.

പ്രസവത്തിന് പിന്നാലെ ഇരുപതാം മിനിട്ടിലാണ് ടിനയുടെ ആരോഗ്യം വഷളായി കോമയിലാകുന്നത്. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം കണ്ണ് തുറന്നെങ്കിലും ഓർമ്മകൾ പൂർണമായും നഷ്ടപ്പെട്ട ടിനയ്ക്ക് സ്വന്തം കുഞ്ഞിനെ പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രതിസ ഘട്ടത്തിൽ ഭർത്താവ് അമ്മയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോവുകയായിരുന്നു.

എന്നാൽ തളരാൻ തയ്യാറാകാതിരുന്ന സഹോദരൻ ആശുപത്രികൾ തോറും കയറിയിറങ്ങി അവരെ പരിചരിച്ചു. മൂന്ന് വർഷത്തോളം നീണ്ട പരിചരണത്തിനൊടുവിൽ എല്ലാ പ്രാർത്ഥനകളെയും വിഫലമാക്കി ടിന മരണത്തിന് കീഴടങ്ങി.

ഇന്ന് ടിനയുടെ മകളായ ‘ആഷു’വാണ് ഈ സഹോദരന്റെ ലോകം. സ്കൂളിൽ കൊണ്ടുവിടുന്നതും കൊഞ്ചലുകൾ കേൾക്കുന്നതുമാണ് ഇദ്ദേഹത്തിന്റെ ഇന്നത്തെ സന്തോഷം. ചേച്ചിക്ക് നൽകിയ വാക്ക് പാലിച്ച്, ആ കുട്ടിയുടെ ജീവിതാവസാനം വരെ ഒപ്പമുണ്ടാകുമെന്ന ഉറച്ച തീരുമാനത്തിലാണ് ഈ സ്നേഹനിധിയായ സഹോദരൻ.

Also read: