19/10/2026
[fontresizer_tawhidurrahmandear_widget]

ഗ്യാനേഷിനെതിരായ പ്രതിഷേധം: ചലോ ഡല്‍ഹി മാര്‍ച്ചിന് മുന്നോടിയായി മെട്രോ സ്‌റ്റേഷനുകള്‍ അടച്ച് സര്‍ക്കാര്‍

 ഗ്യാനേഷിനെതിരായ പ്രതിഷേധം: ചലോ ഡല്‍ഹി മാര്‍ച്ചിന് മുന്നോടിയായി മെട്രോ സ്‌റ്റേഷനുകള്‍ അടച്ച് സര്‍ക്കാര്‍

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിന് മുന്നോടിയായി ദൽഹിയിലെ ആറ് മെട്രോ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടച്ചിട്ടു. ജൻപഥ്, മണ്ഡി ഹൗസ്, ബരാഖംബ റോഡ്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക് എന്നീ സ്റ്റേഷനുകളിലാണ് വൈകിട്ട് നാല് മണിവരെ നിയന്ത്രണം ഏർപ്പെടുത്തിയത്. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് ഡെൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. അതേസമയം ഈ സ്റ്റേഷനുകളിൽ ട്രെയിൻ മാറിക്കയറാനുള്ള സൗകര്യം ലഭ്യമായിരിക്കും.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് ‘ചലോ ഡൽഹി മാർച്ച് ഫോർ ഡെമോക്രസി’ എന്ന പേരിൽ സുപ്രീം കോർട്ടിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 1.30-ന് കൊണാട്ട് പ്ലേസ് ബാരക്കംബ റോഡ് ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിൽ യുവാക്കളും പ്രതിപക്ഷ നേതാക്കളും സിവിൽ സൊസൈറ്റി അംഗങ്ങളും പങ്കാളികളാകും.

സുപ്രീം കോടതിയിലേക്ക് നടത്തുന്ന മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിക്കുകയും നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി ബാരിക്കേഡുകളും സ്പൈക്ക് സ്ട്രിപ്പുകളും സ്ഥാപിച്ചതിനൊപ്പം 40,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. മുൻ ദിവസങ്ങളിലും നടന്ന പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് അതിക്രമവും കസ്റ്റഡിയിലെടുക്കലും നടന്നിരുന്നു.

Also read: