19/10/2026
[fontresizer_tawhidurrahmandear_widget]

‘ആഹാരമില്ല, ശരീരഭാരം 7 കിലോ മാത്രം’; ആലപ്പുഴയിൽ രണ്ടു വയസ്സുകാരൻ മരിക്കുമ്പോൾ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകി അമ്മ; ഒരു വർഷത്തിനിടെ മരിച്ചത് 2 കുഞ്ഞുങ്ങൾ

 ‘ആഹാരമില്ല, ശരീരഭാരം 7 കിലോ മാത്രം’; ആലപ്പുഴയിൽ രണ്ടു വയസ്സുകാരൻ മരിക്കുമ്പോൾ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകി അമ്മ; ഒരു വർഷത്തിനിടെ മരിച്ചത് 2 കുഞ്ഞുങ്ങൾ

ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ കടുത്ത പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടു വയസ്സുകാരൻ രാഹുൽ മരണപ്പെട്ട സംഭവത്തിൽ പോലീസും ശിശുക്ഷേമ സമിതിയും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. സംഭവത്തിൽ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഗുരുതരമായ ജാഗ്രതക്കുറവുണ്ടായോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

രാഹുലിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിൽ മുൻപ് മറ്റൊരു ആൺകുഞ്ഞ് മരണപ്പെട്ട സംഭവത്തിലും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കുട്ടി കയ്യിൽനിന്ന് അബദ്ധത്തിൽ താഴെ വീണാണ് മരിച്ചതെന്നായിരുന്നു അന്ന് കുടുംബം നൽകിയ വിശദീകരണം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ സംഭവത്തിലും കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

അതിനിടെ, കേസിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി നേരിട്ട് ഇടപെട്ടു. രാജേഷ്-താര ദമ്പതികളുടെ ബാക്കി നാല് പെൺകുട്ടികളുടെയും സംരക്ഷണാവകാശം ശിശുക്ഷേമ വകുപ്പ് പൂർണമായി ഏറ്റെടുക്കുകയും കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. മുൻപ് ഈ കുടുംബത്തെയും കുട്ടികളെയും ഗാന്ധി ഭവനിലേക്ക് മാറ്റിയിരുന്നെങ്കിലും അമ്മയുടെ നിർബന്ധപ്രകാരം തിരികെ വീടുകളിലേക്ക് അയക്കുകയായിരുന്നു.

നിലവിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകിയ അമ്മ താര വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. പട്ടിണി മരണമെന്ന സംശയത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ പോലീസ്, അടുത്ത ഘട്ട നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്.

Also read: