19/10/2026
[fontresizer_tawhidurrahmandear_widget]

‘കാവിന്റെ ദോഷമുണ്ട്, മരണം നടക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞു’; രാഹുലിന്റെ മരണത്തിൽ പിതാവിന്റെ പ്രതികരണം

 ‘കാവിന്റെ ദോഷമുണ്ട്, മരണം നടക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞു’; രാഹുലിന്റെ മരണത്തിൽ പിതാവിന്റെ പ്രതികരണം

കാർത്തികപ്പള്ളി: കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരനായ രാഹുൽ പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മുൻപ് താമസിച്ച സ്ഥലത്ത് കാവിന്റെ ദോഷമുള്ളതിനാലാണ് മരണം സംഭവിച്ചതെന്നാണ് പിതാവ് രാജേഷിന്റെ വാദം. കുട്ടി ആഹാരം കഴിച്ചിരുന്നില്ലെന്നും ഇയാൾ അവകാശപ്പെടുന്നു. എന്നാൽ, മാതാപിതാക്കളുടെ കടുത്ത അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

രാജേഷ്-താര ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് മരിച്ച രാഹുൽ. ഇവരുടെ ഒരു കുഞ്ഞ് മുൻപും ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. കുട്ടികൾക്ക് ആഹാരമോ വാക്സിനോ നൽകിയിരുന്നില്ലെന്നും ജനന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളൊന്നും ഇവരുടെ കൈവശമില്ലെന്നും നാട്ടുകാർ പറഞ്ഞു.

മുൻപ് സിഡബ്ല്യുസി ഉദ്യോഗസ്ഥർ കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ എത്തിയപ്പോൾ താര ആത്മഹത്യാ ഭീഷണി മുഴക്കി തടസ്സപ്പെടുത്തുകയായിരുന്നു. കുട്ടികളെ സംരക്ഷിച്ചിരുന്നത് മൂത്ത പെൺകുട്ടികളായിരുന്നുവെന്നും വൈകിട്ട് നൽകുന്ന ഒരു കവർ പാൽ മാത്രമായിരുന്നു ഇവരുടെ ഭക്ഷണമെന്നും അയൽവാസികൾ വെളിപ്പെടുത്തി.

നിലവിൽ ബാക്കിയുള്ള അഞ്ച് കുട്ടികളെയും
ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളെ ഇനി മാതാപിതാക്കൾക്ക് തിരികെ നൽകരുതെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

Also read: