27/10/2026
[fontresizer_tawhidurrahmandear_widget]

‘ജഡ്ജിയെന്നോ പൊലീസെന്നോ നോക്കില്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി

 ‘ജഡ്ജിയെന്നോ പൊലീസെന്നോ നോക്കില്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കർശനമായി പരിശോധിക്കുമെന്ന് എഡിജിപി പി. വിജയൻ. ജഡ്ജിയെന്നോ പൊലീസെന്നോ ഉള്ള വ്യത്യാസമില്ലാതെ, തെറ്റ് ചെയ്തവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ നേരിട്ട് കാണുമെന്നും ബന്ധപ്പെട്ട എല്ലാവരോടും സംസാരിക്കുമെന്നും എഡിജിപി വ്യക്തമാക്കി.

സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന പ്രാഥമിക വിവരത്തെത്തുടർന്ന് ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരമാണ് എഡിജിപിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. നിലവിൽ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കേസ് ഡയറി കൈമാറിയ സംഘം, പതിനേഴുകാരന്റെയും അമ്മയുടെയും മൊഴിയെടുത്തു.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ലഭിച്ചാലുടൻ കേസിൽ ആരോപണവിധേയനായ ജഡ്ജിയെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി അനുമതി തേടിയിട്ടുണ്ടെന്നും ഉടൻ തുടര്നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. കൂടാതെ, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളും കൈക്കൊള്ളും.

Also read: