27/10/2026
[fontresizer_tawhidurrahmandear_widget]

42-കാരന് 17-കാരി വധു; ഹൈദരാബാദിൽ ബാലവിവാഹം തടഞ്ഞ് പോലീസ്; പെൺകുട്ടിയെ കോളേജിൽ ചേർത്തു

 42-കാരന് 17-കാരി വധു; ഹൈദരാബാദിൽ ബാലവിവാഹം തടഞ്ഞ് പോലീസ്; പെൺകുട്ടിയെ കോളേജിൽ ചേർത്തു

ഹൈദരാബാദ്: 17 വയസ്സുള്ള പെൺകുട്ടിയെ 42-കാരന് വിവാഹം ചെയ്തു നൽകാനുള്ള നീക്കം ഹൈദരാബാദ് പോലീസ് സമയോചിതമായി തടഞ്ഞു. സംഭവത്തിൽ പോലീസ് ഇടപെട്ട് പെൺകുട്ടിയുടെ വിദ്യാഭ്യാസം ഉറപ്പാക്കുകയും ഉന്നതപഠനത്തിനായി കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഒക്ടോബർ രണ്ടിന് വൈകുന്നേരം കലാപഥർ പ്രദേശത്തെ ബിരിയാണി ഷാ തെക്രിയിലാണ് സംഭവം നടന്നത്.

ദുബൈയിൽ ടാക്‌സി ഡ്രൈവറായ ജഹാനുമ സ്വദേശി ആരിഫ് അലി ബെഗുമായിട്ടാണ് (42) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കലാപഥർ പോലീസും ചാർമിനാർ സോൺ ടാസ്‌ക് ഫോഴ്സും വനിതാ പോലീസും ചേർന്ന് മിന്നൽപരിശോധന നടത്തുകയായിരുന്നു.

വിവാഹച്ചടങ്ങുകൾ പുരോഗമിക്കവേ സ്ഥലത്തെത്തിയ പോലീസ് നടപടികൾ നിർത്തിവെപ്പിച്ചു. തുടർന്ന് ചൈൽഡ് മാര്യേജ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയും അവരിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാലവിവാഹ നിരോധന നിയമത്തിലെ സെക്ഷൻ 10 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വരൻ ആരിഫ് അലി ബെഗ്, ഖാസി മുഹമ്മദ് ജഹാംഗീർ, ഇടനിലക്കാരൻ ഷാഹീൻ, പെൺകുട്ടിയുടെ മാതാപിതാക്കൾ എന്നിവർക്കെതിരെയാണ് കേസ്. കൃത്യമായ ഇടപെടലിലൂടെ പെൺകുട്ടിയുടെ അവകാശങ്ങൾ സംരക്ഷിക്കാനും പഠനം തടസ്സമില്ലാതെ തുടരാനും സാധിച്ചതായി പോലീസ് വ്യക്തമാക്കി.

Also read: