22/11/2026
[fontresizer_tawhidurrahmandear_widget]

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ വൻ വഴിത്തിരിവ്; ചെയർമാനും അംഗങ്ങളും പ്രതികൾ

 പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ വൻ വഴിത്തിരിവ്; ചെയർമാനും അംഗങ്ങളും പ്രതികൾ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ ചെയർമാനെയും അംഗങ്ങളെയും പ്രതിചേർത്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട് കേസിൽ ചെയർമാനെയും അംഗങ്ങളെയും പ്രതി ചേർത്തെങ്കിലും ഇവരുടെ സ്ഥാനപ്പേരിനപ്പുറം ആരെയും പേരെടുത്ത് പ്രതിചേർത്തിട്ടില്ല. തട്ടിപ്പ് നടന്ന കാലത്ത് എം. ആർ. ബൈജുവാണോ എം. കെ. സക്കീറാണോ ചെയർമാനെന്ന് അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. അതിനിടെ കേസിൽ ഇന്നലെ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ റിമാൻഡ് ചെയ്തു.

പരീക്ഷ തട്ടിപ്പിൽ ഇതുവരെയെടുത്ത 4 കേസുകളിൽ ഒന്നാണ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ കേസ്. സി.പി.എം അനുഭാവികൾക്ക് ജോലി നൽകാനായി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പരാതിക്കാരനായ സേവ് യൂണിവേഴ്‌സിറ്റി ഫോറം നേതാവ് ആർ. എസ്. ശശികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചെയർമാൻ, പി.എസ്.സി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ എഫ്.ഐ.ആറിലെ പ്രതിക്കോളത്തിൽ ഉൾപ്പെടുത്തിയത്. 2020-ൽ പരീക്ഷ നടത്തി 2022-ൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതാണ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തിക.

തട്ടിപ്പ് നടന്ന സമയത്ത് എം. കെ. സക്കീറാണോ എം. ആർ. ബൈജുവാണോ ചെയർമാനെന്ന് കണ്ടെത്തണം. അതിനുശേഷമായിരിക്കും ചോദ്യം ചെയ്യലും അന്തിമ പ്രതിപട്ടികയിൽ ഉൾപ്പെടുത്തുന്നതുമൊക്കെ തീരുമാനിക്കുകയെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അതേസമയം, ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ കൊച്ചിയിൽ നിന്ന് പിടികൂടിയ അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ തിരുവനന്തപുരത്തെത്തിച്ചു. പരീക്ഷാ മൂല്യനിർണയത്തിന്റെ ചുമതലയുണ്ടായിരുന്ന ഹരിക്ക് സംഭവത്തിൽ മുഖ്യ പങ്കുണ്ടെന്ന് വ്യക്തമായതായി ക്രൈം ബ്രാഞ്ച് അറിയിച്ചു.

Also read: