26/11/2026
[fontresizer_tawhidurrahmandear_widget]

ആഗോള ബോക്സ് ഓഫീസിൽ 2,000 കോടിയിലേക്ക്; ‘രാമായണ’ ടീമിനെ നേരിട്ട് കണ്ട് അഭിനന്ദിച്ച് അമിത് ഷാ

 ആഗോള ബോക്സ് ഓഫീസിൽ 2,000 കോടിയിലേക്ക്; ‘രാമായണ’ ടീമിനെ നേരിട്ട് കണ്ട് അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡൽഹി: ആഗോള ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ സിനിമയുടെ അണിയറപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചിത്രത്തിന്റെ വൻ വിജയത്തിൽ അദ്ദേഹം അണിയറപ്രവർത്തകരെ അഭിനന്ദിച്ചു. നിർമ്മാതാവ് നമിത് മൽഹോത്ര, സംവിധായകൻ നിതേഷ് തിവാരി, അഭിനേതാക്കളായ രൺബീർ കപൂർ, സായ് പല്ലവി, സഹനിർമ്മാതാവ് നീരജ് സാംഘായ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ആഗോളതലത്തിൽ 2,000 കോടി രൂപ കളക്ഷൻ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് ചിത്രം.

ഭാരതീയ ഇതിഹാസത്തെ ഇത്രയും വലിയ ക്യാൻവാസിൽ ബിഗ് സ്ക്രീനിൽ എത്തിക്കാൻ അണിയറപ്രവർത്തകർ നടത്തിയ പരിശ്രമങ്ങളെ അമിത് ഷാ പ്രശംസിച്ചു. രാമായണത്തിന്റെ ചരിത്രത്തെയും സാംസ്കാരിക പ്രാധാന്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് അണിയറപ്രവർത്തകരെയും അത്ഭുതപ്പെടുത്തി.

ഇന്ത്യയിലും വിദേശത്തും ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച. നിതേഷ് തിവാരി സംവിധാനം ചെയ്ത് നമിത് മൽഹോത്രയും നടൻ യഷും ചേർന്ന് നിർമ്മിച്ച ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ നവംബർ 5-നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷും ലക്ഷ്മണനായി രവി ദുബെയും വേഷമിടുന്നു.

ആഗോളതലത്തിൽ 1,700 കോടിയിലധികം രൂപ ഇതിനോടകം നേടിയ ചിത്രം ഇപ്പോൾ 2,000 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. ചിത്രത്തിന്റെ ദൃശ്യമികവ്, വൈകാരികമായ കഥപറച്ചിൽ, എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നൊരുക്കിയ സംഗീതം എന്നിവയ്ക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്.

നമിത് മൽഹോത്രയെ സംബന്ധിച്ചിടത്തോളം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ച ചിത്രത്തിന്റെ യാത്രയിലെ മറ്റൊരു സുപ്രധാന നിമിഷമാണ്. വർഷങ്ങളുടെ ആസൂത്രണത്തിനും കൂട്ടായ്മയ്ക്കും ശേഷം ബിഗ് സ്ക്രീനിലെത്തിയ ഈ ചിത്രം, 2027-ലെ അക്കാദമി അവാർഡുകളിൽ (ഓസ്കാർ) മികച്ച വിഷ്വൽ ഇഫക്ട്സ് വിഭാഗത്തിലെ 20 ചിത്രങ്ങളുടെ പ്രാഥമിക പട്ടികയിലും (ലോംഗ്‌ലിസ്റ്റ്) ഇടം നേടിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും ആദരണീയമായ ഇതിഹാസങ്ങളിലൊന്നിനെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാൻ തങ്ങൾ നടത്തിയ പരിശ്രമത്തിനുള്ള പ്രത്യേക അംഗീകാരമായാണ് അമിത് ഷായുടെ അഭിനന്ദനത്തെ കാണുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

Also read: