27/11/2026
[fontresizer_tawhidurrahmandear_widget]

‘മണ്ഡല പുനർനിർണയ ബിൽ ബിജെപിയുടെ തന്ത്രം, ബിൽ പാസാക്കാൻ എംപിമാർക്ക് 150 കോടി രൂപ വീതം വാഗ്ദാനം; പിന്തുണയ്ക്കുന്നവര്‍ 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാജ്യദ്രോഹികള്‍’; സജ്ഞയ് റാവത്ത്

 ‘മണ്ഡല പുനർനിർണയ ബിൽ ബിജെപിയുടെ തന്ത്രം, ബിൽ പാസാക്കാൻ എംപിമാർക്ക് 150 കോടി രൂപ വീതം വാഗ്ദാനം; പിന്തുണയ്ക്കുന്നവര്‍ 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാജ്യദ്രോഹികള്‍’; സജ്ഞയ് റാവത്ത്

ന്യൂഡൽഹി: ജനങ്ങളുടെ രാഷ്ട്രീയ അധികാരം കവരാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് മണ്ഡല പുനർനിർണയ ബില്ലെന്ന് ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത് ആരോപിച്ചു. 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഭയക്കുന്ന ബിജെപി, വനിതാ സംവരണം നടപ്പിലാക്കുന്നതിനൊപ്പം മണ്ഡലങ്ങൾ തങ്ങൾക്ക് അനുകൂലമായി പുനർനിർണയിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിൽ പാസാക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം ഉറപ്പിക്കാൻ എം.പിമാർക്ക് 150 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് കൂറുമാറ്റത്തിന് ശ്രമം നടക്കുന്നുണ്ടെന്നും ഇതിനായി ഇടനിലക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും റാവത്ത് വെളിപ്പെടുത്തി. ഈ ബില്ലിനെ പിന്തുണയ്ക്കുന്ന ഏതൊരു രാഷ്ട്രീയ പാർട്ടിയെയും എം.പിയെയും 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാജ്യദ്രോഹികളായി ചരിത്രം അടയാളപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബാൽ താക്കറെ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലോ ശരദ് പവാർ പൂർണ്ണ ആരോഗ്യവാനായിരുന്നെങ്കിലോ ഇത്തരമൊരു ബിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ധൈര്യപ്പെടില്ലായിരുന്നുവെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.

ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ നിന്ന് 850 ആയി ഉയർത്താനും 33 ശതമാനം വനിതാ സംവരണം മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കാനുമാണ് 2026-ലെ മണ്ഡല പുനർനിർണയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, വനിതാ സംവരണത്തെ തത്വത്തിൽ അംഗീകരിക്കുമ്പോഴും ബില്ലിലെ മണ്ഡല പുനർനിർണയ വ്യവസ്ഥകളെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷമായ ‘ഇന്ത്യ’ മുന്നണിയുടെ തീരുമാനം.

Also read: