29/03/2026
[fontresizer_tawhidurrahmandear_widget]

യുഎഇ ദേശീയ ദിനാഘോഷം; 54 ജിബി ഫ്രീ ഡാറ്റ പ്രഖ്യാപിച്ച് ഇ&യും ഡുവും കിടിലന്‍ ഓഫറുകള്‍ വേറെയും

 യുഎഇ ദേശീയ ദിനാഘോഷം; 54 ജിബി ഫ്രീ ഡാറ്റ പ്രഖ്യാപിച്ച് ഇ&യും ഡുവും കിടിലന്‍ ഓഫറുകള്‍ വേറെയും

അബുദാബി: യുഎഇയുടെ 54ാമത് ദേശീയ ദിനമായ ‘ഈദുല്‍ ഇത്തിഹാദി’നോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഇ&(എമിറേറ്റ്‌സ് ടെലികോം)ഉം ഡുവും വന്‍ ഓഫറുകള്‍ അവതരിപ്പിച്ചു.

ഉപഭോക്താക്കള്‍ക്കായി 54 ജിബി സൗജന്യ ലോക്കല്‍ ഡാറ്റയാണ് ഇരുകമ്പനികളും പ്രഖ്യാപിച്ചത്. ദേശീയദിനാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ നല്‍കുന്ന തങ്ങളുടെ പാരമ്പര്യം തുടരുകയാണ് ഇ&. സൗജന്യ ഡാറ്റ ഇന്ന് മുതല്‍ 7 വരെ എല്ലാ എമിറാത്തി പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.

ഇതുകൂടാതെ, മറ്റ് മേഖലകളിലും ഇ& ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. വാസല്‍ പദ്ധതിയില്‍ ആറ് മാസത്തേക്ക് 3 ജിബി സൗജന്യ ഡാറ്റ, എമിറാത്തി ഫാമിലി പ്ലാനില്‍ സൗജന്യ ജിസിസി റോമിംഗ്, പ്രതിമാസം 100 ദിര്‍ഹം നിരക്കില്‍ 9 കണക്ഷനുകള്‍ വരെ ചേര്‍ക്കാനുള്ള സൗകര്യം, 24 മാസ പ്ലാനില്‍ സൗജന്യ ഗോള്‍ഡ് നമ്പര്‍ എന്നിവയും പ്രഖ്യാപിച്ച ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

പുതിയ ജിസിസി റോമിംഗ് പാക്കുകളും ഇ& നല്‍കുന്നുണ്ട്. 100 ദിര്‍ഹത്തിന് 5 ജിബിയും 20 മിനിറ്റും (3 ദിവസം), 200 ദിര്‍ഹത്തിന് 15 ജിബിയും 50 മിനിറ്റും (10 ദിവസം) എന്നിങ്ങനെയാണിത്.

യുഎഇയിലെ രണ്ടാമത്തെ ടെലികോം സേവനദാതാവായ ഡു ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡു 54 ജിബി സൗജന്യ ഡാറ്റ ഉപയോക്താക്കള്‍ക്ക് നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് ഡാറ്റ ലഭിക്കും, അതേസമയം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഡു ആപ്പ് വഴി ഫ്‌ലെക്‌സി ഇയര്‍ലി പ്ലാന്‍ സജീവമാക്കിയ 30 ദിവസത്തിനുള്ളില്‍ അവരുടെ 54 ജിബി നേടാമെന്ന് കമ്പനി അറിയിച്ചു.

Also read: