‘നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യകളെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കണോ?’; രൂക്ഷപരാമര്‍ശങ്ങളുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ രൂക്ഷപരാമര്‍ശങ്ങളുമായി സുപ്രീം കോടതി. രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിക്കുന്നവര്‍ക്ക് നീതിന്യായ വ്യവസ്ഥ അസാധാരണമായ സംരക്ഷണം നല്‍കേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യകളെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കണമെന്നാണോ പറയുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദ്യമുയര്‍ത്തി. (‘You want to roll out red carpet for illegal immigrants?’- Supreme Court in habeas corpus plea on ‘missing’ Rohingyas)
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കാണാതായതായുള്ള ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷമായ പ്രതികരണം. നിയമം ലംഘിച്ച് രാജ്യത്ത് പ്രവേശിക്കുന്ന ആളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം കോടതി ഉന്നയിച്ചു. ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് ശേഷം, രാജ്യത്തെ പൗരന്മാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തങ്ങള്‍ക്കും ലഭിക്കണമെന്ന് ആവശ്യപ്പെടുന്നതിലെ നിയമപരമായ സാധുത ബെഞ്ച് ചോദ്യം ചെയ്തു.
‘മതില്‍ ചാടിക്കടന്നോ തുരങ്കമുണ്ടാക്കിയോ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചിട്ട് നമ്മുടെ രാജ്യത്ത് പ്രവേശിക്കുന്നു. എന്നിട്ട് തനിക്ക് ഭക്ഷണവും പാര്‍പ്പിടവും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ലഭിക്കാന്‍ അവകാശമുണ്ടെന്ന് ആവശ്യപ്പെടുന്നു. അത്രത്തോളം നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതുണ്ടോ?’-കോടതി ആരാഞ്ഞു.
പാവപ്പെട്ട പൗരന്മാരുടെ അവകാശങ്ങള്‍ രാജ്യത്തെ പാവപ്പെട്ട പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും കോടതി ഊന്നിപ്പറഞ്ഞു. നിയമം ലംഘിച്ച് രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് വേണ്ടി വാദിക്കുന്നതിന് മുന്‍പ്, രാജ്യത്തെ പാവപ്പെട്ട പൗരന്മാരുടെ അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലേ എന്നും കോടതി ചോദിച്ചു. ഈ വിഷയത്തില്‍ നിലവിലുള്ള മറ്റ് ഹരജികള്‍ക്കൊപ്പം കേസ് വീണ്ടും പരിഗണിക്കും.