27/01/2026

രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയില്‍ ആശ്വാസം; അറസ്റ്റ് തടഞ്ഞു, കേസ് 15-ലേക്ക് മാറ്റി

 രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയില്‍ ആശ്വാസം; അറസ്റ്റ് തടഞ്ഞു, കേസ് 15-ലേക്ക് മാറ്റി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്.

ഡിസംബര്‍ 15 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതുവരെ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കി. ഹരജി വീണ്ടും 15-ാം തീയതി പരിഗണിക്കും.

വിവിധ കേസുകളിലായി തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് ഇപ്പോള്‍ ഇടക്കാല ആശ്വാസം ലഭിച്ചിരിക്കുന്നത്.

Also read: