02/04/2026
[fontresizer_tawhidurrahmandear_widget]

വമ്പന്‍ വിലക്കുറവില്‍ ഐഫോണ്‍ എയര്‍! എങ്ങനെ സ്വന്തമാക്കാമെന്ന് അറിയാം

 വമ്പന്‍ വിലക്കുറവില്‍ ഐഫോണ്‍ എയര്‍! എങ്ങനെ സ്വന്തമാക്കാമെന്ന് അറിയാം

ന്യൂഡൽഹി: ആപ്പിളിന്റെ ഏറ്റവും മെലിഞ്ഞ മോഡലായ ഐഫോൺ എയറിന് വൻ വിലക്കിഴിവ്. ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ മോഡൽ, നിലവിലെ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയുടെ ഭാഗമായി ആയിരക്കണക്കിന് രൂപ കുറഞ്ഞ വിലയിൽ ലഭ്യമാണ്.

റിലയൻസ് ഡിജിറ്റൽ വഴിയാണ് നിലവിൽ വിലക്കിഴിവ് ലഭിക്കുന്നത്. 1,19,900 രൂപ പ്രാരംഭ വിലയുണ്ടായിരുന്ന 256 ജിബി ബേസ് മോഡൽ ഇപ്പോൾ 10,000 രൂപ കുറഞ്ഞ് 1,09,900 രൂപയ്ക്ക് വാങ്ങാം.
മറ്റ് വേരിയന്റുകളുടെ പുതിയ വിലകൾ താഴെ:

മോഡൽ വേരിയന്റ യഥാർത്ഥ വില പുതിയ വിൽപ്പന വില കിഴിവ്
256GB 1,19,900 1,09,900 10,000
512GB 1,39,900 1,28,900 11,000
1TB 1,59,900 1,46,900 13,000

നേരിട്ടുള്ള കിഴിവുകൾക്ക് പുറമെ ബാങ്ക് ഓഫറുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ, നോകോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവയും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.

പ്രധാന സവിശേഷതകൾ:
വെറും 5.6 മില്ലീമീറ്റർ കനമുള്ള ഐഫോൺ എയർ, ആപ്പിളിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണാണ്. സെറാമിക് ഷീൽഡ് ബോഡിയാണ് ഫോണിനുള്ളത്. 120Hz റിഫ്രഷ് റേറ്റും 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.5 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രത്യേകത. ഏറ്റവും പുതിയ A19 പ്രോ ബയോണിക് ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷൻ (OIS) ഉള്ള 48MP പ്രധാന ക്യാമറയും 18MP സെന്റർ സ്‌റ്റേജ് മുൻ ക്യാമറയും ഇതിലുണ്ട്. മികച്ച പവർ മാനേജ്‌മെന്റ് കാരണം ഒറ്റ ചാർജിൽ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ആപ്പിൾ ഉറപ്പ് നൽകുന്നുണ്ട്. ക്ലൗഡ് വൈറ്റ്, ലൈറ്റ് ഗോൾഡ്, സ്‌കൈ ബ്ലൂ, സ്‌പേസ് ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിൽ ഈ മോഡൽ ലഭ്യമാണ്.

Also read: