28/04/2026
[fontresizer_tawhidurrahmandear_widget]

സ്വർണവില വീണ്ടും കൂപ്പുകുത്തി; ഇന്ന് പവന് 1,11,280 രൂപ, രാവിലെ കുറഞ്ഞത് 1040

 സ്വർണവില വീണ്ടും കൂപ്പുകുത്തി; ഇന്ന് പവന് 1,11,280 രൂപ, രാവിലെ കുറഞ്ഞത് 1040

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് ഇന്ന് രാവിലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,910 രൂപയും പവന് 1,11,280 രൂപയുമായി വില മാറിയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു.

കഴിഞ്ഞ ദിവസം സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. രാവിലെ വില കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വിപണി കരുത്തുപിടിച്ചിരുന്നു. എന്നാൽ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റം നിക്ഷേപകരുടെ മുൻഗണനകളിൽ മാറ്റം വരുത്തുകയാണ്. ഇറാനും അമേരിക്കയും തമ്മിൽ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ആണവ കരാർ ചർച്ചകളും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങളിലെ സമവായവും നിക്ഷേപകർക്ക് ആശ്വാസം പകരുന്നുണ്ട്.

ഈ സാഹചര്യത്തിൽ നിക്ഷേപകർ സ്വർണത്തിൽ നിന്നും ഓഹരി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത. അതിനാൽ തന്നെ വില കുറയുമ്പോൾ സ്വർണം വാങ്ങിക്കൂട്ടുന്ന ‘ബൈ ദ ഡിപ്’ ട്രെൻഡ് ഇന്നുണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. ആഗോള തലത്തിലെ അനുകൂല മാറ്റങ്ങൾ ഇന്ന് ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടാക്കുമെന്നും കരുതപ്പെടുന്നുണ്ട്.

Also read: