28/04/2026
[fontresizer_tawhidurrahmandear_widget]

കത്തിക്കയറി സ്വർണം വില: ഒറ്റയടിക്ക് 1080 രൂപ കൂടി; പവന് 1,12,880 രൂപ

 കത്തിക്കയറി സ്വർണം വില: ഒറ്റയടിക്ക് 1080 രൂപ കൂടി; പവന് 1,12,880 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധന. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,880 രൂപയായി ഉയർന്നു. ഗ്രാമിന് 135 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,110 രൂപയായി.

അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ സംബന്ധിച്ച റിപ്പോർട്ടുകളാണ് സ്വർണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഭാഗമായി ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞതിന് പിന്നാലെയാണ് സ്വർണവിലയിൽ വലിയ മുന്നേറ്റമുണ്ടായത്. വരും ദിവസങ്ങളിലും വിപണിയിൽ അനിശ്ചിതത്വം തുടരാനാണ് സാധ്യത.

Also read: