27/03/2026
[fontresizer_tawhidurrahmandear_widget]

ജഡേജയുടെ പകരക്കാരനെ റാഞ്ചി ചെന്നൈ; 20കാരന്‍ പ്രശാന്ത് വീര്‍ 14.2 കോടിക്ക് സിഎസ്‌കെയില്‍

 ജഡേജയുടെ പകരക്കാരനെ റാഞ്ചി ചെന്നൈ; 20കാരന്‍ പ്രശാന്ത് വീര്‍ 14.2 കോടിക്ക് സിഎസ്‌കെയില്‍

ദുബൈ: ഐപിഎല്ലിൽ തങ്ങളുടെ നട്ടെല്ലായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പർ കിങ്സ്(CSK). യുഎഇയിൽ പുരോഗമിക്കുന്ന ഐപിഎൽ 2026 മിനി ലേലത്തിലാണ് സിഎസ്കെ തങ്ങളുടെ ഭാവി മുന്നിൽ കണ്ടുള്ള നിർണായക നീക്കം നടത്തിയിരിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള 20-കാരനായ സ്പിൻ ബൗളിങ് ഓൾറൗണ്ടർ പ്രശാന്ത് വീറിനെ (Prashant Veer) 14.2 കോടി നല്‍കിയാണ് മഞ്ഞപ്പട സ്വന്തമാക്കിയത്.

രവീന്ദ്ര ജഡേജയ്ക്ക് ഭാവിയിൽ പകരക്കാരനാകാൻ കെൽപ്പുള്ള താരം എന്ന നിലയിലാണ് മഞ്ഞപ്പട ഈ യുവതാരത്തെ കൂടാരത്തിലെത്തിച്ചിരിക്കുന്നത്. നോയിഡ സൂപ്പർ കിങ്സിനായി യുപി ടി20 ലീഗിൽ നടത്തിയ മിന്നുന്ന പ്രകടനമാണ് പ്രശാന്തിനെ ശ്രദ്ധേയനാക്കിയത്. ജഡേജയെപ്പോലെ തന്നെ ഇടംകൈയ്യൻ സ്പിന്നറും, മധ്യനിരയിൽ കൂറ്റൻ അടികൾക്ക് കെൽപ്പുള്ള ബാറ്റ്‌സ്മാനുമാണ് ഈ ഇരുപതുകാരൻ.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 170 സ്‌ട്രൈക്ക് റേറ്റിൽ 112 റൺസും, 6.76 എന്ന മികച്ച ഇക്കോണമിയിൽ 9 വിക്കറ്റുകളും നേടി താരം ഫോം തെളിയിച്ചിരുന്നു. ടൂര്‍ണമെന്‍റില്‍ ചെന്നൈയുടെ സ്കൌട്ടിങ് ടീം നേരത്തെ തന്നെ താരത്തില്‍ നോട്ടമിട്ടിരുന്നു. ഇതിനു പുറമെ ട്രയൽസിലെ പ്രകടനവും സമീപകാലത്തെ ആഭ്യന്തര മത്സരങ്ങളിലെ മികവും കണക്കിലെടുത്താണ് സിഎസ്കെ താരത്തിനായി വലയെറിഞ്ഞതെന്നാണ് വിവരം.

നോയിഡ സൂപ്പർ കിങ്സിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള പ്രശാന്തിന്റെ വരവ് ആരാധകർ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്.

Also read: