02/04/2026
[fontresizer_tawhidurrahmandear_widget]

ടിക്കറ്റ് നിരക്ക് 1,850 രൂപ മുതൽ! വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ് ‘പേഡേ’ സെയിൽ

 ടിക്കറ്റ് നിരക്ക് 1,850 രൂപ മുതൽ! വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ് ‘പേഡേ’ സെയിൽ

ന്യൂഡൽഹി: പുതുവർഷ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. ‘പേഡേ’ (Payday) സെയിൽ വഴി ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ വമ്പൻ ഇളവുകളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ജനുവരി 1 വരെ എയർലൈനിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ

ആഭ്യന്തര റൂട്ടുകളിൽ 1,950 രൂപ മുതലും അന്താരാഷ്ട്ര റൂട്ടുകളിൽ 5,590 രൂപ മുതലുമാണ് ‘പേഡേ’ സെയിലിലെ നിരക്കുകൾ ആരംഭിക്കുന്നത്.

യാത്രയിൽ ചെക്ക്-ഇൻ ബാഗേജ് ആവശ്യമില്ലാത്തവർക്ക് ‘എക്സ്പ്രസ് ലൈറ്റ്’ (Xpress Lite) നിരക്കുകൾ പ്രയോജനപ്പെടുത്താം. ഇതുവഴി ആഭ്യന്തര യാത്രകൾക്ക് 1,850 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 5,355 രൂപ മുതലും ടിക്കറ്റുകൾ ലഭിക്കും. ‘ലൈറ്റ്’ നിരക്കിൽ ബുക്ക് ചെയ്യുന്നവർക്ക് പിന്നീട് 3 കിലോ അധിക ക്യാബിൻ ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനും അവസരമുണ്ട്.

യാത്രാ കാലാവധി

ഇപ്പോൾ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് 2026 ജനുവരി 12 മുതൽ ഒക്ടോബർ 10 വരെയുള്ള കാലയളവിൽ ആഭ്യന്തര യാത്രകൾ നടത്താം. അന്താരാഷ്ട്ര യാത്രകൾക്ക് ഒക്ടോബർ 31 വരെയും സമയം ലഭിക്കും.

മറ്റ് ആനുകൂല്യങ്ങൾ

സീറോ കൺവീനിയൻസ് ഫീ: എയർ ഇന്ത്യ എക്‌സ്പ്രസ് മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീ നൽകേണ്ടതില്ല.

ലോയൽറ്റി ഓഫറുകൾ: ടാറ്റ ന്യൂപാസ് (Tata NeuPass) അംഗങ്ങൾക്ക് ബാഡ്ജുകൾക്ക് അനുസൃതമായി 250 രൂപ വരെ അധിക കിഴിവ് ലഭിക്കും.

ബിസിനസ് ക്ലാസ്: വെബ്‌സൈറ്റ് വഴി ലോഗിൻ ചെയ്ത് ബുക്ക് ചെയ്യുന്നവർക്ക് ബിസിനസ് ക്ലാസ് സീറ്റുകളിൽ 25% വരെ കിഴിവ് ലഭിക്കും. കൂടാതെ, സൗജന്യ ഭക്ഷണവും മുൻഗണനാ സേവനങ്ങളും (Xpress Ahead) ലഭിക്കും.

വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ഡോക്ടർമാർ/നഴ്‌സുമാർ, സായുധ സേനാംഗങ്ങൾ എന്നിവർക്കായി പ്രത്യേക കിഴിവുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

നവി മുംബൈയിൽ നിന്നും പറന്നുതുടങ്ങി

ഇതോടൊപ്പം നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NMIA) നിന്നുള്ള സർവീസുകളും എയർ ഇന്ത്യ എക്‌സ്പ്രസ് ആരംഭിച്ചു. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്നും നേരിട്ടുള്ള സർവീസുകൾ. മുംബൈ നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് എം.ഡി അലോക് സിംഗ് വ്യക്തമാക്കി.

Also read: