10/06/2026
[fontresizer_tawhidurrahmandear_widget]

‘2026ല്‍ ഒരു ലോകനേതാവ് ഇടിമിന്നലേറ്റ് മരിക്കും; യൂറോപ്പില്‍ ചോരപ്പുഴ ഒഴുകും!’-ഹിരോഷിമ പ്രവചിച്ച നോസ്ട്രഡാമസിന്‍റെ പ്രവചനം

 ‘2026ല്‍ ഒരു ലോകനേതാവ് ഇടിമിന്നലേറ്റ് മരിക്കും; യൂറോപ്പില്‍ ചോരപ്പുഴ ഒഴുകും!’-ഹിരോഷിമ പ്രവചിച്ച നോസ്ട്രഡാമസിന്‍റെ പ്രവചനം

പാരീസ്: 2026 പിറന്നതോടെ ലോകം വീണ്ടും പഴയ പ്രവചനങ്ങളുടെ പുറകെയാണ്. ബാബ വാംഗയുടെ പ്രവചനങ്ങൾക്കൊപ്പം തന്നെ ലോകത്തെ ആശങ്കയിലാഴ്ത്തുന്നതാണ് പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷി മൈക്കൽ ഡി നോസ്ട്രഡാമസിന്റെ വാക്കുകൾ. 1555-ൽ പുറത്തിറങ്ങിയ ‘ലെസ് പ്രോഫെറ്റീസ്’ (Les Propheties) എന്ന പുസ്തകത്തിൽ 2026-നെക്കുറിച്ച് പരാമർശിക്കുന്ന കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നാണ് വ്യാഖ്യാതാക്കൾ പറയുന്നത്.

ഹിരോഷിമയിലെ ബോംബാക്രമണവും ഹിറ്റ്ലറുടെ ഉദയവും പ്രവചിച്ച നോസ്ട്രഡാമസ്, 2026-ലേക്ക് ചൂണ്ടിക്കാട്ടുന്ന 4 പ്രധാന കാര്യങ്ങൾ ഇവയാണ്:

  1. ഏഴു മാസത്തെ മഹായുദ്ധം യൂറോപ്പിനെ പിടിച്ചുകുലുക്കുന്ന ഒരു മഹായുദ്ധം 2026ൽ ഉണ്ടാകുമെന്ന് പ്രവചനം പറയുന്നു. “ഏഴു മാസത്തെ മഹായുദ്ധം, തിന്മയാൽ ആളുകൾ മരിക്കും” എന്നാണ് വരികൾ. നിലവിലെ റഷ്യ-യുക്രെയ്ൻ യുദ്ധം മൂന്നാം ലോകമഹായുദ്ധമായി മാറിയേക്കാമെന്നാണ് നിരീക്ഷകർ ഭയപ്പെടുന്നത്. എന്നാൽ ഇതിനിടയിലും ഫ്രഞ്ച് നഗരങ്ങളായ റൂവൻ, എവ്രൂക്‌സ് എന്നിവ തകരാതെ നിൽക്കുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
  2. ആകാശത്ത് നിന്ന് ‘തേനീച്ചക്കൂട്ടം’ (Swarm of Bees) രാത്രിയുടെ മറവിൽ ‘വലിയൊരു തേനീച്ചക്കൂട്ടം’ ആക്രമണം നടത്തുമെന്നതാണ് മറ്റൊരു പ്രവചനം. ആധുനിക കാലത്ത് ഇത് ‘ഡ്രോൺ ആക്രമണങ്ങളെ’ (Drone Attacks) സൂചിപ്പിക്കുന്നതാകാം എന്ന് കരുതപ്പെടുന്നു. ഡ്രോണുകൾ തേനീച്ചകളെപ്പോലെ കൂട്ടമായി വന്ന് ആക്രമിക്കുന്ന യുദ്ധമുറകളാകാം ഇതിലൂടെ ഉദ്ദേശിക്കുന്നത്.
  3. പ്രശസ്തന്റെ മരണം ഒരു ലോകനേതാവോ അല്ലെങ്കിൽ അതിപ്രശസ്തനായ വ്യക്തിയോ പകൽസമയത്ത് ഇടിമിന്നലേറ്റ് മരിക്കുമെന്നതാണ് (Struck by a thunderbolt) മറ്റൊരു പ്രവചനം. ഇത് യഥാർത്ഥ ഇടിമിന്നലാകാം, അല്ലെങ്കിൽ ഹൃദയാഘാതമോ അധികാരത്തിൽ നിന്നുള്ള അപ്രതീക്ഷിത വീഴ്ചയോ ആകാം.
  4. സ്വിറ്റ്‌സർലൻഡിൽ രക്തപ്പുഴ സമാധാനത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലൻഡിലെ ടിസിനോ (Ticino) പ്രവിശ്യയിൽ നദികൾ രക്തത്താൽ നിറയുമെന്ന ഭീകരമായ മുന്നറിയിപ്പും ഇതിലുണ്ട്. ഇത് യുദ്ധത്തെയോ അല്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വലിയ പ്രകൃതിദുരന്തത്തെയോ സൂചിപ്പിക്കുന്നതാകാം.

പ്രത്യാശയുടെ കിരണവും ഭീതിപ്പെടുത്തുന്ന കാര്യങ്ങൾക്കിടയിലും, ‘നിഴലുകൾ വീഴും, പക്ഷേ വെളിച്ചത്തിന്റെ മനുഷ്യൻ ഉയിർത്തെഴുന്നേൽക്കും’ എന്ന് നോസ്ട്രഡാമസ് കുറിച്ചിട്ടുണ്ട്. കടുത്ത പ്രതിസന്ധികൾക്കിടയിലും ലോകത്തെ രക്ഷിക്കാൻ പുതിയൊരു നേതൃത്വമോ ശാസ്ത്രീയ മുന്നേറ്റമോ ഉണ്ടാകുമെന്ന സൂചനയാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ, നോസ്ട്രഡാമസ് വർഷങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇത്തരം വ്യാഖ്യാനങ്ങളെ തള്ളിക്കളയുന്ന യുക്തിവാദികളും കുറവല്ല.

Also read: