03/03/2026
[fontresizer_tawhidurrahmandear_widget]

പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ? വിജയസാധ്യതയെന്ന് വിലയിരുത്തൽ

 പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ? വിജയസാധ്യതയെന്ന് വിലയിരുത്തൽ

പാലക്കാട്ട്: നിയമസഭാ മണ്ഡലത്തിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നതായി സൂചന. മണ്ഡലത്തിലെ വിജയസാധ്യതകളെക്കുറിച്ച് ബിജെപി നടത്തിയ രഹസ്യ പരിശോധനയിലാണ് ഉണ്ണി മുകുന്ദന്റെ പേര് മുൻനിരയിലേക്ക് വന്നത്. ഉണ്ണി മുകുന്ദൻ മത്സരിച്ചാൽ പാലക്കാട് വലിയ വിജയം നേടാനാകുമെന്നാണ് ബിജെപി നിയോഗിച്ച സ്വകാര്യ ഏജൻസിയുടെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഉണ്ണി മുകുന്ദന് പുറമെ കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ കൃഷ്ണദാസ് എന്നിവരുടെ പേരുകളും പാർട്ടി പരിഗണനയിലുണ്ട്. എന്നാൽ, സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനുമായി പാർട്ടി ഇതുവരെ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കിയ ശോഭ സുരേന്ദ്രന് ഇത്തവണ പാലക്കാട് മത്സരിക്കാൻ താൽപ്പര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഒരു മണ്ഡലത്തിലും മത്സരിക്കാൻ താൽപ്പര്യം അറിയിച്ചിട്ടില്ലെന്നും തന്റെ പേരിൽ അനാവശ്യമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി നിർദ്ദേശിച്ച സീറ്റുകളിൽ മുൻപ് മത്സരിച്ചിട്ടുണ്ടെന്നും എന്നാൽ ഇത്തവണ വ്യക്തിപരമായ താൽപ്പര്യം അറിയിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പാലക്കാട് സീറ്റ് തിരിച്ചുപിടിക്കാൻ കരുത്തുറ്റ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി നേതൃത്വം.

Also read: