27/01/2026

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലികൾക്ക് നേരെ അക്രമം; ബൈക്ക് കത്തിച്ചു, ഫ്ലക്സുകൾ നശിപ്പിച്ചു

 പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലികൾക്ക് നേരെ അക്രമം; ബൈക്ക് കത്തിച്ചു, ഫ്ലക്സുകൾ നശിപ്പിച്ചു

പയ്യന്നൂർ: വി കുഞ്ഞികൃഷ്ണൻ അനുകൂലമായി പ്രകടനം നടത്തിയ പ്രവർത്തകന്റെ ബൈക്ക് സാമൂഹ്യവിരുദ്ധർ കത്തിച്ചു. വെള്ളൂർ സ്വദേശി പ്രസന്നന്റെ വീടിൻ സമീപം നിർത്തിയിട്ടിരുന്ന ബൈക്കാണ് കഴിഞ്ഞ രാത്രി കത്തിച്ചത്.

ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച മുൻ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ നാട്ടിൽ പ്രകടനം നടന്നിരുന്നു. ഈ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ആളായിരുന്നു പ്രസന്നൻ. ബൈക്ക് നിർത്തിയിട്ടിരുന്ന ഭാഗത്ത് സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ധനരാജ് രക്തസാക്ഷി ഫണ്ടിലുൾപ്പെടെ സംഘടിതമായ ധനാപഹരണം നടന്നുവെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. തെറ്റ് ചെയ്തവരെ പാർട്ടി നേതൃത്വം സംരക്ഷിക്കുന്നുവെന്ന് പരസ്യമായി നിലപാടെടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെ മേഖലയിൽ കുഞ്ഞികൃഷ്ണൻ അനുകൂലമായി സ്ഥാപിച്ച ഫ്ലക്സുകസ് ബോർഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

Also read: