10/06/2026
[fontresizer_tawhidurrahmandear_widget]

​’തിരക്ക് കാരണം വിളിക്കാൻ വിട്ടുപോയതാകാം; ഒരുപാട് ദുഃഖം അനുഭവിച്ചവരാണ്, അവർക്ക് സന്തോഷം ലഭിക്കട്ടെ’-’ലോറി ഉടമ’ മനാഫ്

 ​’തിരക്ക് കാരണം വിളിക്കാൻ വിട്ടുപോയതാകാം; ഒരുപാട് ദുഃഖം അനുഭവിച്ചവരാണ്, അവർക്ക് സന്തോഷം ലഭിക്കട്ടെ’-’ലോറി ഉടമ’ മനാഫ്

‘ലോറി ഉടമ’ മനാഫ്, അര്‍ജുന്‍

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഞ്ജുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ലോറി ഉടമ മനാഫ്. വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതിൽ തനിക്ക് പരിഭവമില്ലെന്നും തിരക്ക് കാരണം വിട്ടുപോയതാകാമെന്നും അദ്ദേഹം പറഞ്ഞു.

“ആ കുടുംബം ഒരുപാട് ദുഃഖങ്ങൾ സഹിച്ചവരാണ്. സങ്കടങ്ങളുടെ മാത്രം ഒരു ലോകത്ത് നിന്നാൽ പോരല്ലോ, അവർക്കും സന്തോഷങ്ങൾ ഉണ്ടാവണം. ആ കുട്ടിയുടെ വിവാഹത്തിൽ എനിക്കും എന്റെ കുടുംബത്തിനും വലിയ സന്തോഷമുണ്ട്.”- മനാഫ് പറഞ്ഞു.

​”വിവാഹത്തിന് ക്ഷണിച്ചിട്ടില്ല, ഒരുപക്ഷേ തിരക്ക് കാരണം വിട്ടുപോയതാകാം. വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നവർ പലരും എന്നെ വിളിക്കുന്നുണ്ട്. അവിടെ നേരിട്ട് പോകണമെന്നില്ല, നമ്മുടെ പ്രാർത്ഥന എന്നും ആ കുടുംബത്തിനൊപ്പമുണ്ടാകും.”- അദ്ദേഹം പറഞ്ഞു.

അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ തന്റെ ബിസിനസ്സ് തകരുകയും വ്യക്തിപരമായ ഒരുപാട് നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. താൻ ചെയ്തത് ഒരു നന്മയായി മാത്രമേ കാണുന്നുള്ളൂവെന്നും മനാഫ് ഒരു മലയാളം മാധ്യമത്തോട് വ്യക്തമാക്കി.

​അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, പല പാർട്ടികളും സമീപിച്ചിട്ടുണ്ടെന്നും യുവാക്കൾക്ക് പ്രാധാന്യമുള്ള നല്ലൊരു നേതൃത്വം വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം മറുപടി നൽകി. ഉചിതമായ സമയത്ത് തീരുമാനം വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: