02/03/2026
[fontresizer_tawhidurrahmandear_widget]

പ്രധാനമന്ത്രിയുടെ വിദേശ പര്യടനം; ഇതുവരെ ചിലവഴിച്ചത് 762 കോടി

 പ്രധാനമന്ത്രിയുടെ വിദേശ പര്യടനം; ഇതുവരെ ചിലവഴിച്ചത് 762 കോടി

ന്യൂഡൽഹി : കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രധാനമന്ത്രി വിദേശയാത്രകൾക്കായി 762 കോടി ചിലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. ലോക്‌സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് വിദേശകാര്യ മന്ത്രാലയം കണക്കുകൾ വ്യക്തമാക്കിയത്. വിമാനയാത്ര, ചാർട്ടർ വിമാനങ്ങൾക്കായുള്ള ചിലവ്, താമസ സൗകര്യം തുടങ്ങിയവ ഉൾപ്പെടെയുള്ള തുകയാണ് മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും അന്താരാഷ്ട്ര ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനുമാണ് പ്രധാനമന്ത്രി ഈ യാത്രകൾ നടത്തിയതെന്നാണ് വിശദീകരണം.

2024 ൽ വിദേശയാത്രകൾക്കായി 100 കോടിയാണ് ചിലവഴിച്ചിരുന്നതെങ്കിൽ 2025 ൽ 175 കോടിയായി ചിലവ് ഉയർന്നതായും കണക്കുകൾ വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, ആഫ്രിക്ക, കിഴക്കേ ഏഷ്യ എന്നിവിടങ്ങിലാണ് പ്രധാനമന്ത്രി പര്യടനം പൂർത്തിയാക്കിയത്. മൻമോഹൻസിങ് സർക്കാറിന്റെ കാലത്ത് വിദേശയാത്രകൾക്ക് ഇത്രയും ചിലവഴിച്ചിരുന്നില്ലെന്നും 2011ൽ അമേരിക്ക പര്യടനത്തിനായി 10.74കോടി രൂപയും 2013ൽ റഷ്യ പര്യടനത്തിനായി 9.95 കോടി ചിലവഴിച്ചതായി വിദേശകാര്യമന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പണപ്പെരുപ്പവും വിദേശനാണയ വിനിമയ നിരക്കിലെ വ്യത്യാസവുമാണ് യാത്രയുടെ ചിലവ് കൂടാൻ കാരണമായതെന്നാണ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

Also read: