28/03/2026
[fontresizer_tawhidurrahmandear_widget]

‘ബിഎപിഎസ് ക്ഷേത്രം ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ സാംസ്‌കാരിക പാലം’- ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ

 ‘ബിഎപിഎസ് ക്ഷേത്രം ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ സാംസ്‌കാരിക പാലം’- ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ

അബുദാബി: യുഎഇയിലെ അബുദാബിയിൽ സ്ഥിതി ചെയ്യുന്ന ബിഎപിഎസ് ഹിന്ദു ക്ഷേത്രം ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ കരുത്തുറ്റ പ്രതീകമായി മാറുന്നു. പ്രവർത്തനമാരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ 40 ലക്ഷത്തിലധികം സന്ദർശകരെയാണ് ക്ഷേത്രം സ്വീകരിച്ചത്. ക്ഷേത്രത്തിന്റെ രണ്ടാം വാർഷികാഘോഷ വേളയിൽ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യാതിഥിയായി പങ്കെടുത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ വിളിച്ചോതുന്ന സാംസ്‌കാരിക പാലമാണ് ക്ഷേത്രമെന്ന് ഷെയ്ഖ് നഹ്യാൻ വിശേഷിപ്പിച്ചു. കേവലം ഒരു ആരാധനാലയം എന്നതിലുപരി, മാനുഷിക മൂല്യങ്ങളുടെയും സഹവർത്തിത്വത്തിന്റെയും കേന്ദ്രമായി ക്ഷേത്രം മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 8,000ത്തിലധികം ഭക്തർ പങ്കെടുത്ത വാർഷിക ചടങ്ങുകളിൽ സാംസ്‌കാരിക വൈവിധ്യവും ഐക്യവും പ്രതിഫലിച്ചു.

‘നമ്മുടെ കുടുംബം, നമ്മുടെ ഭാവി’ എന്ന പ്രമേയത്തിൽ നടന്ന ‘മന്ദിർ ടോക്‌സ്’ പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞരും പ്രമുഖരും പങ്കെടുത്തു. 100ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിനോടകം ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെന്ന് ക്ഷേത്ര തലവൻ സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു. യുഎഇ ഭരണാധികാരികളുടെ പിന്തുണയോടെ നിർമ്മിക്കപ്പെട്ട ക്ഷേത്രം, പ്രവാസികൾക്ക് സ്വന്തം നാട്ടിലെന്നപോലെ ആത്മീയ സുരക്ഷിതത്വം നൽകുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Also read: