17/06/2026
[fontresizer_tawhidurrahmandear_widget]

‘കെഎസ്ആർടിസി ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്ര അനുവദിക്കണം, ബസ് തടയാനില്ല’- രാഹുൽ ഈശ്വർ

 ‘കെഎസ്ആർടിസി ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്ര അനുവദിക്കണം, ബസ് തടയാനില്ല’- രാഹുൽ ഈശ്വർ

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനിരിക്കെ, പുരുഷന്മാർക്കും ഇതേ ആനുകൂല്യം നൽകണമെന്ന് മെൻസ് അസോസിയേഷൻ നേതാവ് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് ആനുകൂല്യം നൽകുന്നതിനെ എതിർക്കുന്നില്ലെന്നും എന്നാൽ പുരുഷന്മാർക്ക് യാതൊരു പരിഗണനയും നൽകാത്തതിൽ വിഷമവും പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ജൂൺ 15-ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്നും മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചിരുന്നു. എന്നാൽ, ഇതിനെതിരെയാണ് രാഹുൽ ഈശ്വർ രംഗത്തെത്തിയത്. ബസ് തടയൽ അടക്കമുള്ള തീവ്രമായ നടപടികൾ നിയമത്തോടും കെഎസ്ആർടിസിയോടും ഉള്ള അവഹേളനമാണെന്നും, ഇത്തരം നിലപാടുകൾക്ക് മെൻസ് കമ്മീഷന്റെ അടക്കം ആരുടെയും പിന്തുണയില്ലെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

Also read: