18/06/2026
[fontresizer_tawhidurrahmandear_widget]
Iran

ഖാംനഇയെ ലക്ഷ്യമിട്ടും ഇസ്രയേൽ ആക്രമണം; കാര്യാലയത്തിനു പരിസരത്ത് സ്‌ഫോടനമെന്ന് റിപ്പോർട്ട്‌

തെഹ്‌റാൻ: പശ്ചിമേഷ്യയെ നടുക്കിക്കൊണ്ട് ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത മിന്നലാക്രമണം. ശനിയാഴ്ച പകൽ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെടെയുള്ള നേതാക്കളെയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തെഹ്റാനിലെ ഡൗൺടൗണിലുള്ള ഖാംനഇയുടെ കാര്യാലയത്തിനും വസതിക്കും സമീപമാണ് അതിശക്തമായ സ്‌ഫോടനങ്ങൾ നടന്നതെന്ന് അസോസിയേറ്റഡ് പ്രസ്, അൽ ജസീറ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തെ തുടർന്ന് തൈഹ്റാൻ നഗരത്തിന്റെ മധ്യഭാഗത്ത് നിന്ന് വലിയ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ [&Read More

Main story

‘മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമവിരുദ്ധം’; സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ വഖഫ് ബോർഡ് സുപ്രീം

ന്യൂഡൽഹി: മുനമ്പം ഭൂമി തർക്കത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ കമ്മീഷനായി നിയമിച്ച നടപടി വഖഫ് നിയമങ്ങളുടെ ലംഘനമാണെന്നാണ് ബോർഡിന്റെ വാദം. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ വഖഫ് ട്രിബ്യൂണലിന് മാത്രമേ അധികാരമുള്ളൂ എന്ന് ബോർഡ് ഹർജിയിൽ ചൂണ്ടിക്കാട്ടി. വഖഫ് ആക്ട് സെക്ഷൻ 83 (1) പ്രകാരം തർക്കഭൂമികളിൽ അന്തിമ തീർപ്പ് കൽപ്പിക്കേണ്ടത് [&Read More

Main story

81-86 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ലോക്‌പോൾ സർവെ ഫലം; എൻഡിഎയ്ക്ക് 2 സീറ്റ്

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്‌പോൾ സർവേ പ്രവചിക്കുന്നു. ഫെബ്രുവരി 9 മുതൽ 24 വരെ നടത്തിയ സർവേയിൽ 81 മുതൽ 86 വരെ സീറ്റുകൾ യുഡിഎഫ് നേടുമെന്നാണ് റിപ്പോർട്ട്. നിലവിലെ ഭരണകക്ഷിയായ എൽഡിഎഫ് 51Read More

Main story

ഇറാനിൽ ഇസ്രയേൽ ആക്രമണം തെഹ്റാനിൽ സ്ഫോടന പരമ്പര

തെഹ്‌റാൻ: പശ്ചിമേഷ്യയെ ഒന്നാകെ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനിൽ ഇസ്രയേലിന്റെ മിന്നലാക്രമണം. പ്രാദേശിക സമയം ഇന്നു പുലർച്ചെ മുതൽ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഉൾപ്പെടെ തുടർച്ചയായ വൻ സ്‌ഫോടനങ്ങൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളായ അൽ ജസീറയും ബിബിസിയും റിപ്പോർട്ട് ചെയ്തു. തെഹ്റാന്റെ ആകാശത്ത് കൂറ്റൻ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഇറാനെതിരെ പ്രതിരോധ ആക്രമണം ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേൽ രാഷ്ട്രത്തിനെതിരെയുള്ള ഭീഷണികൾ ഇല്ലാതാക്കാനാണ് ഈ മിന്നലാക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് [&Read More

Kerala

‘അബദ്ധം പറ്റി, ജീവൻ അപകടത്തിലാണ്’; തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ഗർഭപാത്രം നീക്കുന്ന

തൃശൂർ: ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർക്ക് സംഭവിച്ച കൈയബദ്ധം മൂലം വീട്ടമ്മ മരണത്തെ മുഖാമുഖം കണ്ടു. പുന്നംപറമ്പ് സ്വദേശിനി സുജ പെരുമാളിനാണ് (46) തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ വെച്ച് ദുരനുഭവമുണ്ടായത്. ശസ്ത്രക്രിയയ്ക്കിടെ കത്രിക തട്ടി മൂത്രാശയം മുറിഞ്ഞതോടെ സുജയുടെ നില അതീവ ഗുരുതരമാവുകയായിരുന്നു. ഫെബ്രുവരി 10Read More

World

ബൊളീവിയയിൽ പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി പോയ സൈനിക വിമാനം തകർന്ന് 15

ലാ പാസ്: ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപം കറൻസി നോട്ടുകളുമായി പോയ സൈനിക വിമാനം തകർന്നു വീണ് 15 പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ എൽ ആൾട്ടോ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ ഹെർക്കുലീസ് സി130 വിമാനം തൊട്ടടുത്ത ദേശീയപാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പാതയിലുണ്ടായിരുന്ന പന്ത്രണ്ടോളം വാഹനങ്ങൾ തകരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ എത്രപേർ വിമാനത്തിലുള്ളവരാണെന്നും എത്രപേർ കാറുകളിലുണ്ടായിരുന്നവരാണെന്നും വ്യക്തമായിട്ടില്ലെന്ന് അഗ്നിശമന സേനാ മേധാവി പവൽ തോവർ അറിയിച്ചു. [&Read More

Kerala

രാമനാട്ടുകരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു

കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ, രാമനാട്ടുകര സ്വദേശി ദിനിൽ എന്നിവരാണ് മരിച്ചത്. ഇന്ന്‌ പുലർച്ചെ 3.30Read More

Main story

‘ഡൽഹിയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തൂ; ബിജെപി 10 സീറ്റ് നേടിയാൽ രാഷ്ട്രീയം വിടും’-വെല്ലുവിളിയുമായി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി 10Read More