കൊച്ചി: മധ്യേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധനവ്. ഇന്ന് മാത്രം പവന് 5,240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,23,720 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ഗ്രാമിന് 15,465 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ സ്വർണവില രണ്ട് ശതമാനത്തോളം കുതിച്ചുയർന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇറാൻRead More
ദുബൈ: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയാകെ യുദ്ധഭീതിയിൽ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വൻ വ്യോമാക്രമണം നടത്തി. ഇതിന്റെ ഭാഗമായി യുഎഇയിലെ അബുദാബി, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ അതിശക്തമായ സ്‌ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അബുദാബിയിൽ ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ റിയാദിലും സ്‌ഫോടനം നടന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. മിഡിലീസ്റ്റിലെ എല്ലാ യുഎസ് താവളങ്ങളെയും തങ്ങൾ [&Read More
തെഹ്‌റാൻ: അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടൽ പൂർണ പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് വഴിമാറുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ വൻ മിസൈലാക്രമണം നടക്കുന്നതായി റിപ്പോർട്ട്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമാക്കിയാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ദുബൈയിലും ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമുള്ള ബഹ്റൈനിലെ ജുഫൈറിലാണ് വൻ സ്‌ഫോടനമുണ്ടായത്. യുഎസ് നാവിക താവളത്തിന് നേരെ മിസൈലുകൾ പതിക്കുന്നതിന്റെയും വൻ പുകപടലങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ ആർടി ഉൾപ്പെടെയുള്ള [&Read More
വാഷിങ്ടൺ: ഇറാനിൽ ഇന്നു പുലർച്ചെ ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്ത മിന്നലാക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ജനതയെ ആസന്നമായ ഭീഷണികളിൽനിന്ന് സംരക്ഷിക്കുക എന്നതാണ് ഈ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ യുദ്ധത്തിൽ തകർത്ത ആണവ പദ്ധതികൾ ഇറാൻ രഹസ്യമായി പുനരാരംഭിക്കാൻ ശ്രമിച്ചുവെന്നും, മിസൈലുകൾ വികസിപ്പിച്ചുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാനിൽ അമേരിക്കൻ സൈന്യം വലിയൊരു സൈനിക നീക്കത്തിന് തുടക്കം കുറിച്ചതായി ട്രംപ് അറിയിച്ചു. ‘അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് [&Read More
ന്യൂഡൽഹി: കോടതി വിധിയിലൂടെ രാഷ്ട്രീയ കരുത്ത് വീണ്ടെടുത്ത ആം ആദ്മി പാർട്ടി വൻ ആവേശത്തോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് സജീവമാകുന്നു. ഇതിന്റെ ഭാഗമായി മാർച്ച് ഒന്നിന് ഡൽഹി ജന്തർ മന്തറിൽ പാർട്ടി മെഗാ റാലി സംഘടിപ്പിക്കുമെന്ന് എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് അറിയിച്ചു. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ അരവിന്ദ് കെജ്‌രിവാളിന് ലഭിച്ച വിധി ചരിത്രപരമാണെന്നും ഇത് പാർട്ടിയുടെ വിശ്വാസ്യത വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജോലി നഷ്ടപ്പെട്ട മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ, നഴ്സുമാർ, പത്തായിരത്തോളം ബസ് മാർഷലുകൾ തുടങ്ങിയവർ [&Read More
തിരുവനന്തപുരം: മലങ്കര സഭയിലെ ഭിന്നതകൾ അവസാനിപ്പിച്ചു ഒന്നിച്ചു മുന്നോട്ട് പോകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. ഡൽഹിയിൽ നടന്ന ചർച്ചകൾ ശുഭസൂചനയാണെന്ന് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രതികരിച്ചു. സഭ ഒന്നായി നിൽക്കണമെന്നത് തന്നെയാണ് തങ്ങളുടെയും നിലപാടെന്നും ഇക്കാര്യം കേന്ദ്രRead More
തെൽ അവീവ്: അമേരിക്കയും ഇസ്രയേലും ചേർന്ന് തെഹ്റാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ അതിശക്തമായ തിരിച്ചടി നൽകി ഇറാൻ. ഉച്ചയോടെ ഇസ്രയേലിന് നേരെ ഇറാനിൽനിന്ന് വൻ മിസൈൽ വർഷം ആരംഭിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേൽ അതിർത്തി കടന്നുവരുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെൽ അവീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും രാജ്യത്തിന്റെ തെക്കൻ, വടക്കൻ മേഖലകളിലുമെല്ലാം അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങളോട് അടിയന്തരമായി വീടുകളിലെ സുരക്ഷിത മുറികളിലേക്കോ ബങ്കറുകളിലേക്കോ [&Read More
ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ആക്രമണങ്ങൾ രൂക്ഷമായതോടെ അഫ്ഗാനിസ്ഥാനുമായി ഇനി ചർച്ചകൾക്കില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ യാതൊരുവിധ സംവാദത്തിനും സാഹചര്യമില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. മൂന്ന് ദിവസമായി തുടരുന്ന പോരാട്ടം ഇരുരാജ്യങ്ങളെയും തുറന്ന യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സംഘർഷം പ്രാദേശിക മേഖലയെ ആകെ ബാധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി കാജ കല്ലാസ് മുന്നറിയിപ്പ് നൽകി. ഇറാൻ, ജോർദാൻ, യുഎഇ, റഷ്യ എന്നീ രാജ്യങ്ങളും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സമാധാനത്തിനായി ആഹ്വാനം ചെയ്തു. [&Read More
ഇറാനിലെ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ; രാജ്യത്തുടനീളം അപായ സൈറണുകൾ, ജനങ്ങളോട് ബങ്കറുകളിലേക്ക്
തെൽ അവീവ്: ഇറാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് പിന്നാലെ കനത്ത പ്രത്യാക്രമണം ഭയന്ന് ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങളോട് അടിയന്തരമായി ബങ്കറുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറാൻ ഇസ്രയേൽ പ്രതിരോധ സേനയുടെ ഹോം ഫ്രണ്ട് കമാൻഡ് കർശന നിർദേശം നൽകി. യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. അവശ്യ സേവനങ്ങൾ ഒഴികെയുള്ള ഒത്തുചേരലുകൾക്കും ജോലികൾക്കും സർക്കാർ പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന ദൂരത്തിൽ സുരക്ഷിതമായ ബങ്കറുകളുള്ള [&Read More
‘കേരള സ്‌റ്റോറി 2’ഉം ബഹിഷ്‌ക്കരിച്ച് കേരളം: കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ആളില്ലാത്തത് കാരണം
കോഴിക്കോട്: വിവാദ സിനിമയായ ‘കേരള സ്‌റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന് കേരളത്തിൽ തണുപ്പൻ പ്രതികരണം. മതിയായ കാണികളില്ലാത്തതിനെ തുടർന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സിനിമയുടെ പ്രദർശനം റദ്ദാക്കി. കോഴിക്കോട് റീഗൽ തിയറ്ററിൽ രാത്രി 10 മണിക്ക് നിശ്ചയിച്ചിരുന്ന ഷോയ്ക്ക് കേവലം രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതോടെ കാണികളില്ലാത്തതിനാൽ തിയറ്റർ അധികൃതർ ഷോ റദ്ദാക്കുകയായിരുന്നു. കൊച്ചിയിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. എറണാകുളം ജില്ലയിലെ പാൻ സിനിമാസിൽ ആറ് പേരും പി.വി.ആറിൽ [&Read More