12/06/2026
[fontresizer_tawhidurrahmandear_widget]
Saudi

സൽമാൻ രാജാവ് ആശുപത്രി വിട്ടു; ആരോഗ്യനില ആശ്വാസകരമെന്ന് റോയൽ കോർട്ട്

റിയാദ്: സൗദി ഭരണാധികാരിയും ഇരുഹറമുകളുടെയും സൂക്ഷിപ്പുകാരനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആശുപത്രി വിട്ടു. റിയാദിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടത്തിയ പതിവ് വൈദ്യപരിശോധനകൾക്ക് ശേഷം ഇന്നലെ അദ്ദേഹം വസതിയിലേക്ക് മടങ്ങി. പരിശോധനാ ഫലങ്ങൾ ആശ്വാസകരമാണെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു. 90 വയസ്സുള്ള രാജാവിനെ ഇന്നലെ പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച പരിശോധനകളാണ് നടന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പേസ്‌മേക്കർ മാറ്റവും ഉൾപ്പെടെ മുൻവർഷങ്ങളിൽ ചില ആരോഗ്യ [&Read More

Entertainment

കരിഷ്മയുടെ വിവാഹമോചന രേഖകൾ വേണം; സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ബോളിവുഡ് താരം കരിഷ്മ കപൂറും അന്തരിച്ച വ്യവസായി സഞ്ജയ് കപൂറും തമ്മിലുള്ള വിവാഹമോചന രേഖകൾ ആവശ്യപ്പെട്ട് സഞ്ജയുടെ മൂന്നാം ഭാര്യ പ്രിയ കപൂർ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ പ്രിയയുടെ ഈ നീക്കം തികച്ചും ‘നിസ്സാരവും’ തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് കരിഷ്മ കോടതിയിൽ വ്യക്തമാക്കി. സഞ്ജയ് കപൂറിന്റെ നിയമപരമായ അവകാശി താനാണെന്നും ഡൽഹി ഹൈക്കോടതിയിൽ നിലവിലുള്ള അനന്തരാവകാശ കേസിലെ നടപടികൾ പൂർത്തിയാക്കാൻ 2016ലെ വിവാഹമോചന രേഖകൾ അനിവാര്യമാണെന്നുമാണ് പ്രിയയുടെ വാദം. എന്നാൽ തന്റെ കക്ഷിയുടെ അതീവ [&Read More

India

മറ്റ് പൊതുസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കാത്ത സംരക്ഷണം തെര. കമ്മീഷണര്‍മാര്‍ക്ക് മാത്രം എന്തിന്?-മുന്‍

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പേരില്‍ നിയമനടപടികളില്‍നിന്ന് പരിരക്ഷ നല്‍കുന്നതിനെതിരെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊന്നുമില്ലാത്ത നിയമപരിരക്ഷയാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് അസാധാരണമായ സംരക്ഷണമാണെന്നും ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍ക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തില്‍ ഉത്തരവാദിത്തത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ടതെന്ന് ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെ ലവാസ ചൂണ്ടിക്കാട്ടി. ‘മറ്റ് പൊതുസ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ഇത്തരമൊരു സംരക്ഷണം [&Read More

India

താക്കറെ കോട്ട തകർന്നു; 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് മുംബൈ പിടിച്ചടക്കി ബിജെപി!

മുംബൈ: താക്കറെ കുടുംബത്തിന്റെ 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ബിജെപി നേതൃത്വത്തിലുള്ള സഖ്യം അധികാരം പിടിച്ചെടുത്തു. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനത്തിൽ ആദ്യമായാണ് ബിജെപി ഭരണത്തിന് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയമായും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന്റെ കരുത്തുപ്രകടനമായും ഈ ഫലം വിലയിരുത്തപ്പെടുന്നത്. ആകെ 227 വാർഡുകളുള്ള ബിഎംസിയിൽ 89 സീറ്റുകൾ നേടിയാണ് ബിജെപി കരുത്തുകാട്ടിയത്. 2017ലെ 82 സീറ്റുകൾ എന്ന റെക്കോർഡ് [&Read More

Kerala

ബേപ്പൂരിൽ തീപ്പൊരി പോരാട്ടം: റിയാസിനെതിരെ കളത്തിലിറങ്ങി അൻവർ; ഇളകുമോ സിപിഎം കോട്ട?

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന വിഐപി മണ്ഡലമായി ബേപ്പൂർ മാറുന്നു. നിലവിലെ എംഎൽഎയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാൻ പി.വി. അൻവർ സജീവമായി രംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുത്തു.ബേപ്പൂരിൽ അനൗപചാരിക പ്രചാരണ പരിപാടികൾക്കും സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കും അൻവർ തുടക്കം കുറിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് ഇടതുമുന്നണി വിട്ട അൻവർ മന്ത്രി മുഹമ്മദ് റിയാസിനെ നേരിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ യുഡിഎഫ് അസോസിയേറ്റഡ് അംഗമായ അൻവർ ബേപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിനെ [&Read More

Sports

സ്മിത്തിന് സെഞ്ച്വറി; ബാബറിന് ദേഷ്യം: സിഡ്‌നി ഡെർബിയിൽ നാടകീയ രംഗങ്ങൾ!

സിഡ്‌നി: ബിഗ് ബാഷ് ലീഗിലെ സിഡ്‌നി ഡെർബിയിൽ സിഡ്‌നി സിക്‌സേഴ്‌സ് തകർപ്പൻ വിജയം നേടിയെങ്കിലും സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്തും ബാബർ അസമും തമ്മിലുണ്ടായ തർക്കം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ സിംഗിൾ എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസമാണ് പാകിസ്ഥാൻ താരം ബാബർ അസമിനെ ചൊടിപ്പിച്ചത്. തണ്ടർ ഉയർത്തിയ 190 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പതിനൊന്നാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. ക്രിസ് ഗ്രീൻ എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തുകൾ ഡോട്ട് ആയതിനെത്തുടർന്ന് നാലാം പന്തിൽ [&Read More

World

മനുഷ്യരിൽ രോമവളർച്ച നിലയ്ക്കാൻ കാരണമെന്ത്? പരിണാമ രഹസ്യം പുറത്ത്! വരുന്നൂ, കഷണ്ടിക്കും മരുന്ന്

വാഷിംഗ്ടൺ: പരിണാമ പ്രക്രിയയിൽ മനുഷ്യശരീരത്തിലെ രോമങ്ങൾ എങ്ങനെ നഷ്ടപ്പെട്ടു എന്ന ദുരൂഹതയ്ക്ക് ഉത്തരം കണ്ടെത്തി ശാസ്ത്രലോകം. മനുഷ്യരിൽ രോമവളർച്ച നിലയ്ക്കാൻ കാരണമായ ജനിതക ‘ഓഫ് സ്വിച്ചുകൾ’ (Read More

World

സൊമാലിലാന്‍ഡ് വഴി ചെങ്കടല്‍ പിടിക്കാന്‍ നീക്കം; ഇസ്രയേലിനെതിരെ രണ്ടാംഘട്ട ഓപറേഷന്‍ പ്രഖ്യാപിച്ച് ഹൂത്തികള്‍

സന്‍ആ: സൊമാലിലാന്‍ഡ് വഴി ചെങ്കടലിന്റെയും ബാബുല്‍ മന്ദബ് കടലിടുക്കിന്റെയും നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഹൂത്തികള്‍. ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ പോരാട്ടത്തിന്റെ ‘രണ്ടാംഘട്ട ഓപറേഷന്‍’ ആരംഭിക്കുകയാണെന്ന് ഹൂത്തി നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍Read More

India

മഹാരാഷ്ട്രയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വൻജയം; വിജയിച്ചവരിൽ ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയും

മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ വിജയിച്ചവരിൽ കുറ്റവാളികളും വിവാദ നായകന്മാരും. ജയിച്ചവരിൽ ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയും ഉൾപ്പെടും. പൂനെയിലും ജൽനയിലും ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഇതിൽ പലരും ജയിലിൽ കിടന്നുകൊണ്ടാണ് ജനവിധി തേടിയതെന്നത് ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജൽനയിലെ 13ാം വാർഡിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്ത് പങ്കാർക്കറുടെ വിജയമാണ് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയായ പങ്കാർക്കർ ബിജെപി സ്ഥാനാർത്ഥിയെയാണ് [&Read More