12/06/2026
[fontresizer_tawhidurrahmandear_widget]
Main story

അജ്മീര്‍ ദര്‍ഗയ്ക്കുള്ളില്‍ ശിവക്ഷേത്രമെന്ന് വാദം; ഹരജി സ്വീകരിച്ച് രാജസ്ഥാന്‍ കോടതി

ജയ്പ്പൂര്‍: രാജസ്ഥാനിലെ ലോകപ്രസിദ്ധമായ അജ്മീര്‍ ഷരീഫ് ദര്‍ഗ സമുച്ചയത്തിനുള്ളില്‍ ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന അവകാശവാദത്തില്‍ ഹരജി സ്വീകരിച്ച് കോടതി. മഹാറാണ പ്രതാപ് സേന ദേശീയ അധ്യക്ഷന്‍ രാജ്വര്‍ധന്‍ സിങ് പര്‍മര്‍ നല്‍കിയ പുതിയ ഹരജിയിലാണ് രാജസ്ഥാന്‍ കോടതി നടപടി സ്വീകരിച്ചത്. കേസ് ഫെബ്രുവരി 21ന് പരിഗണിക്കാനായി മാറ്റി. ദര്‍ഗയുടെ ഉള്ളില്‍ ശിവലിംഗം ഉണ്ടെന്നും പുരാതന കാലത്ത് ഇവിടെ ആരാധന നടന്നിരുന്നുവെന്നുമാണ് ഹരജിയിലെ പ്രധാന വാദം. ഇതിന് തെളിവായി ഭൂപടങ്ങള്‍, സര്‍വേ രേഖകള്‍, ഫോട്ടോകള്‍ എന്നിവ ഹരജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, [&Read More

Main story

ദീപക്കിന്റെ മരണം: വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍, പരാതിക്കാരിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഗോവിന്ദപുരം ടി.പി ഗോപാലന്‍ റോഡില്‍ ഉള്ളാട്ട് ‘ദീപക് ഭവന’ത്തില്‍ യു. ദീപക്(42) മരിച്ച സംഭവത്തിലാണ് യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബസില്‍ യാത്രചെയ്യുന്നതിനിടെ യുവതി വീഡിയോ പകര്‍ത്തിയത്. തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇത് വ്യാപകമായി വൈറലായതിനു പിന്നാലെയാണ് ദീപക്കിനെ വീട്ടില്‍ [&Read More

India

രാജസ്ഥാനിൽ വോട്ടർപട്ടികയെച്ചൊല്ലി രാഷ്ട്രീയ പോര്: ബി.എൽ.ഒയുടെ ആത്മഹത്യാ ഭീഷണി വീഡിയോയിൽ ഉലഞ്ഞ് ഭരണകൂടം

ജയ്പൂർ: രാജസ്ഥാനിൽ വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലുള്ള പോര് മുറുകുന്നു. വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാരോപിച്ച് ബൂത്ത് ലെവൽ ഓഫീസർ (Read More

UAE

വംശനാശഭീഷണി മറികടന്ന് ഏഷ്യൻ ഹൂബാറകൾ തിരിച്ചെത്തുന്നു; സൗദിയിൽ വിജയകരമായി ‘റീവൈൽഡിംഗ്’ ദൗത്യം

റിയാദ്: സൗദി അറേബ്യയുടെ പ്രകൃതി സംരക്ഷണ ചരിത്രത്തിൽ നിർണായക ചുവടുവെപ്പുമായി ‘റീവൈൽഡ് അറേബ്യ’ ദൗത്യം. ഏകദേശം 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യൻ ഹൂബാറ ബസ്റ്റാർഡ് പക്ഷികളെ തബൂക്കിലെ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലേക്ക് വിജയകരമായി തിരിച്ചെത്തിച്ചു. നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫും ഹൂബാറ കൺസർവേഷൻ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി 20 പക്ഷികളെയാണ് തനത് ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടത്. വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവും കാരണം വംശനാശത്തിന്റെ വക്കിലെത്തിയ പക്ഷികൾക്ക് അറേബ്യൻ ഫാൽക്കൺറി സംസ്‌കാരത്തിൽ [&Read More

Iran

‘ഇറാന്റെ തിരിച്ചടി നേരിടാന്‍ ഇസ്രയേല്‍ സജ്ജമായിട്ടില്ല’; അവസാന നിമിഷം നെതന്യാഹു ട്രംപിനെ വിളിച്ച്

തെല്‍ അവീവ്/വാഷിങ്ടണ്‍: ഇറാനെതിരായ അമേരിക്കയുടെ സൈനിക ആക്രമണം അവസാന നിമിഷം മാറ്റിവെക്കപ്പെട്ടതിന് പിന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടിയന്തര ഇടപെടല്‍. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക കാണിച്ച അപ്രതീക്ഷിത തിടുക്കം ഇസ്രയേലിനെ ഞെട്ടിച്ചെന്നും, തിരിച്ചടി നേരിടാന്‍ രാജ്യം സജ്ജമല്ലെന്ന് നെതന്യാഹു ട്രംപിനെ അറിയിക്കുകയായിരുന്നുവെന്നുമാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ചയോടെ തന്നെ ആക്രമണം നടത്താനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍, ഇസ്രയേല്‍ സൈനിക ആസ്ഥാനമായ ‘കിര്‍യ’യില്‍ രാത്രി വൈകി നടന്ന ഉന്നതതല യോഗത്തില്‍, [&Read More

Kerala

സജി ചെറിയാന്റെ വാക്കുകള്‍ ‘ഓത്തിച്ചാലിലെ അഴുക്കു വെള്ളം’ പോലെ; ലീഗിന്റെ മതേതരത്വത്തിന് തെളിവ്

മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി സ്മിജി. സിപിഎമ്മില്‍നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാണോ മന്ത്രി മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്ന് സ്മിജി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. തലമുറകളിലൂടെ ഞങ്ങള്‍ അനുഭവിച്ച ജീവിതയാഥാര്‍ഥ്യമാണ് മുസ്‌ലിം ലീഗിന്റെ മതേതരത്വമെന്നും അവര്‍ പറഞ്ഞു. സിപിഎമ്മിനെ ബാധിച്ചിട്ടുള്ള രോഗം ഇത്തരം ‘മുറിവൈദ്യം’ കൊണ്ട് ഭേദമാക്കാന്‍ കഴിയുന്നതല്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും അത് മനസ്സിലാവാത്തത് അടിമ മനസ്സിന്റെ കുഴപ്പമാണ്. മുസ്ലിം [&Read More

UAE

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഇന്ത്യയിൽ; വ്യാപാര-നിക്ഷേപ മേഖലകളിൽ പുതിയ ചുവടുവെപ്പുകൾക്ക് സാധ്യത

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ സന്ദർശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യാപാരനിക്ഷേപ മേഖലകളിൽ പുതിയ ചുവടുവെപ്പുകൾ നടത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ 100 ബില്യൺ ഡോളർ കവിഞ്ഞ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, പ്രാദേശിക കറൻസി ഉപയോഗിച്ചുള്ള [&Read More

India

‘നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ക്ക് ആര് പകരം നല്‍കും?’; ഉമര്‍ ഖാലിദ് കേസില്‍

ജയ്പൂര്‍: വിചാരണ കൂടാതെ വര്‍ഷങ്ങളോളം തടവിലിട്ട ശേഷം ഒരാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍, അയാളുടെ നഷ്ടപ്പെട്ട ജീവിതത്തിന് ആര് മറുപടി പറയുമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിചാരണ കൂടാതെ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ വിഷയം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്. കുറ്റവാളിയാണെന്ന് തെളിയും വരെ നിരപരാധിയാണ്. വിചാരണ അനന്തമായി നീണ്ടാല്‍ ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ [&Read More

Kerala

വർഗീയ പരാമർശത്തിൽ സജി ചെറിയാനെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്; പരാതി നൽകി

ചെങ്ങന്നൂർ: വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ പൊലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പരാതി നൽകിയത്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്നും, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ നടത്താൻ പാടില്ലാത്ത വർഗീയ പരാമർശമാണ് നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ​മന്ത്രിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ബിനു ചുള്ളിയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. സജി ചെറിയാൻ സിപിഎമ്മിലെ [&Read More