12/06/2026
[fontresizer_tawhidurrahmandear_widget]
India

ഉദ്ഘാടന ഓട്ടത്തിൽ സ്ലീപ്പർ ട്രെയിനില്‍ മാലിന്യക്കൂമ്പാരം; കുളിമുറി സാഹിത്യവുമായി വന്ദേഭാരതില്‍ വരരുതെന്ന് ഇന്ത്യൻ

കൊൽക്കത്ത: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ എക്‌സ്പ്രസിന്റെ ഉദ്ഘാടന ഓട്ടത്തിൽ തന്നെ യാത്രക്കാരുടെ പൗരബോധമില്ലായ്മ ചർച്ചയാകുന്നു. ഹൗറയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള ട്രെയിൻ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ കോച്ചുകൾക്കുള്ളിൽ പ്ലാസ്റ്റിക് പാക്കറ്റുകളും സ്പൂണുകളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ലീപ്പർ എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ അക്കൗണ്ട്‌സ് സർവീസ് ഓഫീസറും ചീഫ് പ്രോജക്ട് മാനേജറുമായ അനന്ത് രൂപനഗുഡി രംഗത്തെത്തിയിരുന്നു. ‘നിങ്ങൾ ടോയ്‌ലറ്റ് [&Read More

India

വൈറലായ അശ്ലീല വീഡിയോയുടെ പേരിൽ കർണാടക ഡിജിപിക്ക് സസ്‌പെൻഷൻ

ബെംഗളൂരു: കർണാടകയിൽ ഡിജിപി റാങ്കിലുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പി രാമചന്ദ്ര റാവുവിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. ഓഫീസിനുള്ളിൽ വെച്ച് സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. പൊതു ഓഫീസിനുള്ളിലെ ഉദ്യോഗസ്ഥന്റെ പെരുമാറ്റം വലിയ വിവാദങ്ങൾക്കും പൊതുജനരോഷത്തിനും വഴിതെളിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് ഇടപെടുകയും ഇന്നലെ ആഭ്യന്തര വകുപ്പിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു. വീഡിയോ കണ്ട [&Read More

India

ആണവക്കരുത്തിൽ തന്ത്രപ്രധാന പ്രതിരോധം, ഭീകരതയ്ക്ക് പൂട്ടുവീഴും: യുഎഇയുമായി കൈകോർത്ത് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ സുപ്രധാന കരാറുകൾ ഒപ്പുവച്ചു. 7, ലോക് കല്യാൺ മാർഗിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ ആണവോർജ്ജം, പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനം എന്നിവയ്ക്കാണ് ഇരുരാജ്യങ്ങളും മുൻഗണന നൽകിയത്. ഉഭയകക്ഷി വ്യാപാരം 2032ഓടെ 200 ബില്യൺ ഡോളറായി ഉയർത്താനും ഇരുനേതാക്കളും [&Read More

Entertainment

അക്ഷയ് കുമാറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; താരദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം മുംബൈയിൽ അപകടത്തിൽപ്പെട്ടു. 25ാം വിവാഹ വാർഷികാഘോഷം കഴിഞ്ഞ് വിദേശത്തുനിന്ന് മടങ്ങുന്നതിനിടെ ജുഹുവിലെ സിൽവർ ബീച്ച് കഫേയ്ക്ക് സമീപമാണ് സംഭവം. താരദമ്പതികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്താവളത്തിൽ നിന്ന് ജുഹുവിലെ വസതിയിലേക്ക് മടങ്ങുകയായിരുന്നു അക്ഷയ് കുമാറും കുടുംബവും. ഈ സമയത്ത് അമിതവേഗതയിൽ വന്ന മെഴ്‌സിഡസ് കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് അക്ഷയ് കുമാറിന്റെ കോൺവോയ് വാഹനങ്ങളിൽ ഒന്നിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. [&Read More

Kerala

ജമാഅത്തെ ഇസ്ലാമി വേദിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ; രാഷ്ട്രീയ പോരിനിടെ ചർച്ചയായി മന്ത്രിയുടെ

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് ബന്ധത്തെച്ചൊല്ലി ഇടതുമുന്നണി രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനിടെ സംഘടനയുടെ വേദിയിലെത്തി മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറത്ത് നടന്ന ബൈത്തു സക്കാത്ത് ക്യാമ്പയിൻ പരിപാടിയുടെ ഉദ്ഘാടകനായാണ് മന്ത്രി പങ്കെടുത്തത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കണമെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന എ.കെ. ബാലന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ബിജെപിയും യുഡിഎഫ് Read More

Kerala

ദേശീയപാത നിർമാണം: നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് വീണു; കരാർ കമ്പനിയുടെ അനാസ്ഥയെന്ന്

കൊട്ടിയം: ദേശീയപാത നിർമാണം നടക്കുന്ന റോഡിലെ കുഴിയിലേക്ക് ഓടിക്കൊണ്ടിരുന്ന കാർ വീണ് അപകടം. മേവറം ജങ്ഷനിൽ ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. കൊല്ലം ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിനോട് ചേർന്നുള്ള അഞ്ചടി താഴ്ചയുള്ള കുഴിയിലേക്കാണ് കാർ പതിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൂട്ടിക്കടRead More

Kerala

കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; ‘തൊഴിലുറപ്പ് പദ്ധതി ഭേദഗതിയും സാമ്പത്തിക നിയന്ത്രണങ്ങളും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്മേളനത്തിന് തുടക്കം കുറിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തൊഴിലുറപ്പ് പദ്ധതിയിലെ ഭേദഗതികളും സാമ്പത്തിക നിയന്ത്രണങ്ങളും കേരളത്തിന്റെ വികസനത്തിന് കടുത്ത തിരിച്ചടിയാണെന്ന് ഗവർണർ നിയമസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തിദിവസങ്ങൾ 100ൽ നിന്ന് 60 ആയി കുറച്ചത് സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. പദ്ധതി പഴയ നിലയിൽ തന്നെ നടപ്പിലാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പാ പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി വിഹിതത്തിലെ [&Read More

Kerala

ദീപക്കിന്റെ ആത്മഹത്യ: വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിൽ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവതി ഒളിവിൽ. വടകര സ്വദേശിനി ഷിംജിത മുസ്തഫയ്ക്കായി മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനാണ് പോലീസ് നിലവിൽ ശ്രമിക്കുന്നത്. ഇതിനായി യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായം തേടിട്ടുണ്ട്. ബസ് [&Read More

Gaza

അമേരിക്കയ്ക്കും പുല്ലുവില! ഗസ്സയില്‍ യുഎസ് നേതൃത്വത്തിലുള്ള സഹായ കേന്ദ്രം അടച്ചുപൂട്ടാന്‍ ഇസ്രയേല്‍ നീക്കം?

തെല്‍ അവീവ്: ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതികളെ ഏകോപിപ്പിക്കുന്ന ‘സിവില്‍ മിലിട്ടറി കോര്‍ഡിനേഷന്‍ സെന്റര്‍’ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ ധനമന്ത്രി. തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ബെസലേല്‍ സ്‌മോട്രിച്ച് ആണ് ആവശ്യവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തെഴുതിയിരിക്കുന്നത്. ഗസ്സയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഇസ്രയേലി നഗരമായ കിരിയത് ഗാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം പൊളിച്ചുനീക്കാന്‍ സമയമായെന്ന് സ്‌മോട്രിച്ച് പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയെ തകര്‍ക്കുന്നതും ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതുമായ ബ്രിട്ടന്‍, ഈജിപ്ത് തുടങ്ങിയ [&Read More