മലപ്പുറം: വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ പുരാതന മുസ്‌ലിം കുടുംബങ്ങളില്‍ അംഗങ്ങളായ യഥാര്‍ത്ഥ മുതവല്ലിമാരെ പരിഗണിക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള സ്റ്റേറ്റ് മുതവല്ലി അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ അടിയന്തര നിയമനടപടികള്‍ സ്വീകരിക്കുക, ഇനിയും നികുതി അടക്കാത്ത പുരാതന വഖഫ് സ്വത്തുക്കളുടെ നികുതി സ്വീകരിക്കുന്ന വിഷയത്തില്‍ അധികാരികള്‍ ഉദാര സമീപനം സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു. സംസ്ഥാന പ്രസിഡന്റ് എഞ്ചിനിയര്‍ അഹമ്മദ് മൂപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൊയപ്പത്തൊടി [&Read More
500 രൂപയുടെ നോട്ടുകെട്ടുകള്‍ക്ക് നടുവില്‍ ബിജെപി നേതാവ്; വീഡിയോ വൈറലായപ്പോള്‍ ‘മന്ത്രവാദ’മെന്ന് വിചിത്ര
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഹരാജ്ഗഞ്ചില്‍ 500 രൂപയുടെ നോട്ട് കെട്ടുകള്‍ക്കൊപ്പം ഇരിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബിജെപി ജില്ലാ നേതാവായ ഗൗതം തിവാരിയാണ് വീഡിയോയിലുള്ളത്. വീഡിയോ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ വിശദീകരണവുമായി നേതാവ് തന്നെ രംഗത്തെത്തി. താന്‍ തട്ടിപ്പിന് ഇരയായതാണെന്നും, 1.43 കോടി രൂപ തനിക്ക് നഷ്ടപ്പെട്ടെന്നുമാണ് ഗൗതം തിവാരിയുടെ അവകാശവാദം. മന്ത്രവാദത്തിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒരു സംഘം തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ഗൗതം തിവാരി പറയുന്നതിങ്ങനെ: വാരാണസിയില്‍നിന്നുള്ള ചിലരാണ് [&Read More
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം ആലപിച്ചതിനെ ചൊല്ലി കണ്ണൂരിൽ സിപിഎംRead More
ന്യൂഡല്‍ഹി: എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും എതിരെ ആദായനികുതി വകുപ്പ് നല്‍കിയ നോട്ടീസുകള്‍ റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. 2016Read More
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ തകർത്ത് കുതിക്കുന്നു. ഇന്ന് മാത്രം പവന് 3160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയിലെത്തി. ഗ്രാമിന് 13,800 രൂപയാണ് ഇന്നത്തെ നിരക്ക്. പുതുവർഷം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. നാല് ദിവസങ്ങളിൽ മാത്രമാണ് നേരിയ തോതിലെങ്കിലും വില കുറഞ്ഞത്. ഇന്ന് മൂന്ന് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 95 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും വർധിച്ചു. മൂന്നരയോടെ വീണ്ടും [&Read More
ഗ്രീന്‍ലാന്‍ഡ് പിടിക്കാന്‍ ട്രംപ്; തടയാന്‍ ഡാനിഷ് സേനയുടെ വന്‍ പടയൊരുക്കം-ആര്‍ട്ടിക്കില്‍ യുദ്ധകാഹളം മുഴങ്ങുന്നോ?
വാഷിങ്ടണ്‍/കോപന്‍ഹേഗൻ: ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നീക്കം നടത്തിയേക്കുമെന്ന സൂചനകൾക്കിടെ, ദ്വീപിൽ വൻ പടയൊരുക്കം നടത്തി ഡെന്മാർക്ക്. ട്രംപിന്റെ ഭീഷണികൾ അവഗണിച്ച് തിങ്കളാഴ്ച വൈകുന്നേരം കൂടുതൽ ഡാനിഷ് സൈനികർ ഗ്രീൻലാൻഡിലെ കൻഗെർലുസുവക്കിൽ വിമാനമിറങ്ങി. ഇതോടെ ആർട്ടിക് മേഖലയിൽ യുദ്ധഭീതി നിഴലിക്കുകയാണ്. ഡാനിഷ് ആർമി ചീഫ് പീറ്റർ ബോയ്സൺ നേരിട്ടാണ് സൈനിക നീക്കത്തിന് നേതൃത്വം നൽകുന്നത്. ‘ആർട്ടിക് എൻഡുറൻസ്’ എന്ന പേരിൽ നടക്കുന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഡെന്മാർക്ക് പറയുന്നതെങ്കിലും, ട്രംപിന്റെ ഭീഷണികളെത്തുടർന്ന് [&Read More
‘മഹാനായൊരു ഫുട്‌ബോള്‍ താരമായല്ല; നല്ലൊരു മനുഷ്യനായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’-അത് വെറുംവാക്കല്ലെന്ന് മാനെ
റബാത്ത്/ദാക്കര്‍: നക്ഷത്രത്തിളക്കമുള്ള ഫുട്‌ബോള്‍ കരിയറിനെക്കാള്‍ താന്‍ വിലമതിക്കുന്നത് മനുഷ്യത്വത്തിനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് സെനഗല്‍ ഇതിഹാസം സാദിയോ മാനെ. ‘ഫുട്‌ബോള്‍ കരിയറിന് ശേഷം ഒരു മികച്ച കളിക്കാരനായി അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പകരം ഒരു നല്ല മനുഷ്യനായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ഫുട്‌ബോളിനെക്കാള്‍ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്തുണ്ട്,’Read More
ന്യൂഡൽഹി: ബിജെപിയുടെ പന്ത്രണ്ടാമത് ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ കെ. ലക്ഷ്മണിൽ നിന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 45ാം വയസ്സിൽ ബിജെപിയുടെ അമരത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവെന്ന ഖ്യാതിയും ഇതോടെ നിതിൻ നബിന് സ്വന്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ അധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. പാർട്ടിയെ നയിക്കാനുള്ള [&Read More
കോഹ്‌ലിയും രോഹിത്തും ഗ്രേഡ് ബിയിലേക്ക്? സൂപ്പര്‍ താരങ്ങള്‍ക്ക് ‘മുട്ടന്‍പണി’ തയാറാക്കി അഗാര്‍ക്കര്‍
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബിസിസിഐയുടെ കേന്ദ്ര കരാറിലെ ബി കാറ്റഗറിയിലേക്ക് തരംതാഴ്ത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ എ പ്ലസ് ഗ്രേഡിലുള്ള താരങ്ങളെ താഴ്ന്ന വിഭാഗത്തിലേക്ക് മാറ്റുന്നതടക്കമുള്ള തീരുമാനങ്ങൾ ബിസിസിഐ സുപ്രീം കൗൺസിൽ യോഗത്തിൽ ഉണ്ടായേക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിലെ നാല് ഗ്രേഡുകൾക്ക് പകരം എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ മാത്രം നിലനിർത്താനാണ് കമ്മിറ്റിയുടെ ശുപാർശ. എ പ്ലസ് വിഭാഗം [&Read More
ലണ്ടൻ: ലോകസമ്പന്നൻ ഇലോൺ മസ്‌കും പ്രമുഖ വിമാനക്കമ്പനിയായ റയാനെയറിന്റെ സിഇഒ മൈക്കൽ ഒലിയറിയും തമ്മിലുള്ള വാക്‌പോര് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മസ്‌കിനെ ‘വിഡ്ഢി’ എന്ന് വിളിച്ച സിഇഒ ലിയറിയ്ക്ക് റയാനെയർ കമ്പനി വാങ്ങി അദ്ദേഹത്തെ പുറത്താക്കുമെന്ന പരിഹാസരൂപേണയുള്ള മറുപടിയുമായാണ് മസ്‌ക് രംഗത്തെത്തിയത്. എക്‌സിലെ സാങ്കേതിക തടസ്സങ്ങളെ പരിഹസിച്ചുകൊണ്ട് റയാനെയർ പങ്കുവെച്ച പോസ്റ്റാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് നടന്ന റേഡിയോ അഭിമുഖത്തിനിടെ വിമാനങ്ങളിൽ മസ്‌കിന്റെ ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമോ എന്ന ചോദ്യത്തിന് മസ്‌ക് വിഡ്ഢിയാണെന്നും അദ്ദേഹത്തിന്റെ സേവനം [&Read More