‘മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തതിന് കാരണം കാണിക്കണം’; വഖഫ് ബോർഡിന് കേന്ദ്ര സർക്കാർ നോട്ടീസ്
കൊച്ചി: മുനമ്പം ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്. വഖഫ് ബോർഡിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മുനമ്പത്തെ 404 ഏക്കർ ഭൂമി പോർട്ടലിൽ ചേർത്തതിനെതിരെ ബിജെപി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നടപടി.
വിഷയത്തിൽ അഞ്ച് ദിവസത്തിനകം വിശദീകരണം നൽകാനാണ് നോട്ടീസിലെ നിർദേശം. സംഭവത്തിൽ വഖഫ് ബോർഡ് നിലവിൽ നിയമോപദേശം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ കേന്ദ്രത്തിന് മറുപടി നൽകുമെന്നാണ് വിവരം. ഫാറൂഖ് കോളേജ് മുതവല്ലിയായ ഭൂമി കഴിഞ്ഞ മാസമാണ് വഖഫ് ബോർഡ് ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയത്.