10/06/2026
[fontresizer_tawhidurrahmandear_widget]
Main story

ഇമാറാത്തില്‍ ചരിത്രസംഗമം; സമസ്ത നൂറാം വാര്‍ഷിക പ്രചാരണത്തിന് ദുബൈയില്‍ പ്രൗഢോജ്ജ്വല തുടക്കം

ദുബൈ: ‘ആദര്‍ശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ പ്രമേയത്തില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക പ്രചാരണങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം. ദുബൈയിലെ ഊദ്‌മേത്ത അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലാണ് ചരിത്രസംഗമത്തിനു വേദിയായത്. വിവിധ യുഎഇ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും ഒഴുകിയെത്തിയ മഹാസംഗമം, കേരളീയ മുസ്ലിം മുഖ്യധാരയുടെ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം ലോകത്തിന് മുന്നില്‍ വിളിച്ചോതുന്നതായി. സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അന്താരാഷ്ട്ര പ്രചാരണോദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്തയാണ് കേരളത്തില്‍ കലര്‍പ്പില്ലാത്ത പരിശുദ്ധ മതത്തെ [&Read More

World

വീണ്ടും അഫ്ഗാനെ വിറപ്പിച്ച് വന്‍ ഭൂകമ്പം; 20 മരണം, 300 പേർക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് വടക്കൻ മേഖലയിൽ വീണ്ടും വന്‍ ഭൂകമ്പം. ഇന്നു രാവിലെ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 20 പേർ കൊല്ലപ്പെട്ടു. 320 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിക്കുന്നു. ഭൂചലനത്തില്‍ മസാറേ ഷെരീഫിലും ബാല്‍ക്ക് പ്രവിശ്യയിലും സമീപത്തുള്ള സമന്‍ഗൻ പ്രവിശ്യയിലും വ്യാപകമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. മസാറേ ഷെരീഫിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശസ്തമായ ‘ബ്ലൂ മോസ്കി’നു സാരമായ കേടുപാടുകള്‍ സംഭവിച്ചു. വിനോദസഞ്ചാര കേന്ദ്രമായ 15Read More

Sports

ട്രോഫി ഏറ്റുവാങ്ങാനെത്തിയ ഹർമൻ കാലില്‍ തൊട്ട് വണങ്ങാന്‍ ശ്രമിച്ചു; തടഞ്ഞ് ജയ് ഷാ

മുംബൈ: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ഉയര്‍ത്തിയിരിക്കുകയാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പിച്ച് ആധികാരികമായാണ് ഇന്ത്യന്‍ പെണ്‍പടയുടെ കിരീടധാരണം. ടൂര്‍ണമെന്റിലുടനീളം ഓള്‍റൗണ്ട് മികവുമായാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ചരിത്രനേട്ടം കൈവരിച്ചത്. അതിനിടെ, ട്രോഫി കൈമാറ്റത്തിനിടയിലുള്ള ഒരു ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ കാലില്‍ തൊട്ടുവണങ്ങാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച രാത്രി സമ്മാനദാന ചടങ്ങിലായിരുന്നു സംഭവം. ജയ് ഷാ ലോകകപ്പ് ട്രോഫി [&Read More

Sports

പെൺചരിതം; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യയ്ക്ക് വനിതാ ലോക കിരീടം

മുംബൈ: ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യൻ ചരിത്രം. ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ടീം കന്നി ലോക കിരീടത്തിൽ മുത്തമിട്ടു. അർദ്ധ സെഞ്ചുറിക്കു പുറമെ അഞ്ചു വിക്കറ്റ് നേട്ടവുമായി ദീപ്തി ശർമയാണ് കലാശപ്പോരിൽ നീലപ്പടയുടെ വിജയനായികയായത്. ​ഫൈനലിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 299 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ പ്രോട്ടീസിനു മുന്നിൽ പടുത്തുയർത്തിയത്.​ഇന്ത്യൻ ഇന്നിങ്‌സിൽ ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് [&Read More

Kerala

‘ഫ്രഷ് കട്ട് സമരം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി; ഉടമകളുമായി വഴിവിട്ട ബന്ധം’; ഡിഐജി

കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്കരണ പ്ലാന്റായ ‘ഫ്രഷ് കട്ടി’നെതിരായ ജനകീയ സമരം അട്ടിമറിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കർഷക കോൺഗ്രസ് രംഗത്ത്. പ്ലാന്റ് ഉടമകളുമായി ഡിഐജിക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും, സമരം പൊളിക്കാനായി ഉന്നതതലത്തിൽ ഗൂഢാലോചന നടന്നുവെന്നും കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ​പൊലീസ് സംരക്ഷണത്തോടെ പ്ലാന്റ് തുറന്നുപ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം നൽകിയ അനുമതി, ഡിഐജിയും മുതലാളിമാരും തമ്മിലുള്ള ഒത്തുകളിയുടെ [&Read More

Kerala

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍ അന്തരിച്ചു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി അന്തരിച്ചു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ 8.40ന് ചൊങ്കള ഇ.കെ നായനാര്‍ ആശുപത്രിയിലാണ് അന്ത്യം. കാസർകോട് ചെങ്കള നാലാംമൈല്‍ മിദാദ് നഗര്‍ പാണര്‍കുളം സ്വദേശിയാണ്. പൈവളിക ജാമിഅ അന്‍സാരിയ്യ, പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പലും, പൊസോട്ട് മമ്പഉല്‍ ഉലൂം ദര്‍സ് മുദരിസുമായിരുന്നു. പൈവളിക ദര്‍സ്, പുത്തൂര്‍ ജുമാമസ്ജിദ്, ഉറുമി, ആലംപാടി ദര്‍സ്, മേല്‍പറമ്പ് ദര്‍സ് എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കു [&Read More

Sports

എന്തു ചതിയിത്! കേരള ട്രിപ്പ് റദ്ദാക്കിയതിനു പിന്നാലെ മെസിയും സംഘവും ഹൈദരാബാദിലേക്ക്

കൊല്‍ക്കത്ത: ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ലയണല്‍ മെസിയുടെ ‘ഗോട്ട് ടൂര്‍ ടു ഇന്ത്യ 2025’ പരിപാടിയില്‍ നിര്‍ണായക മാറ്റങ്ങള്‍. ആദ്യം പ്രഖ്യാപിച്ച കേരളത്തിലെ (കൊച്ചി) സൗഹൃദ മത്സരം റദ്ദാക്കിയതോടെ, ദക്ഷിണേന്ത്യന്‍ ആരാധകരെ തൃപ്തിപ്പെടുത്താനായി ടൂറിന്റെ ഭാഗമായി ഹൈദരാബാദിനെ പുതിയ വേദിയായി കൂട്ടിച്ചേര്‍ത്തു. ഇതോടെ ടൂര്‍ പാന്‍Read More

World

ഡച്ച് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷത്തിന് അടിതെറ്റി; ലിബറല്‍-പുരോഗമന പാര്‍ട്ടി ‘ഡി 66’ന് അട്ടിമറി

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ കക്ഷികള്‍ക്ക് കനത്ത തിരിച്ചടി. മധ്യപക്ഷ നിലപാടുള്ള പുരോഗമന പാര്‍ട്ടിയായ ‘ഡി66’ (ഡെമോക്രാറ്റ്‌സ് 66) അട്ടിമറി വിജയമാണ് നേടിയത്. ഡി66 നേതാവായ റോബ് ജെറ്റന്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും. ഡച്ച് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും 38കാരനായ ജെറ്റന്‍. വലതുപക്ഷ നേതാവും ഇസ്‌ലാം വരുദ്ധ പ്രചാരകനുമായ ഗീര്‍ട്ട് വൈല്‍ഡേഴ്സിന്റെ നേതൃത്വത്തിലുള്ള ഫ്രീഡം പാര്‍ട്ടി അധികാരത്തിലെത്തുമെന്ന പ്രവചനങ്ങളെ കാറ്റില്‍പറത്തിയാണ് ലിബറല്‍Read More

Main story

‘ഇത് തട്ടിപ്പല്ല, യാഥാര്‍ഥ്യം; പുതിയ കേരളത്തിന്റെ ഉദയം’-അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഐക്യ കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ട് 69 വര്‍ഷം തികയുന്ന മഹത്തായ ദിനത്തില്‍, സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത കേരളമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. കേരളത്തിന്റെ ചരിത്ര പുസ്തകത്തില്‍ പുതിയൊരു അധ്യായമാണ് ഇന്ന് പിറന്നിരിക്കുന്നത്. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണ് ഈ പ്രഖ്യാപനമെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ഇച്ഛാശക്തിയും സാമൂഹിക ഇടപെടലും കൊണ്ട് ചെറുത്തുതോല്‍പ്പിക്കാവുന്ന അവസ്ഥയാണ് അതിദാരിദ്ര്യം. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തുതോല്‍പ്പിച്ചത്. [&Read More