10/06/2026
[fontresizer_tawhidurrahmandear_widget]

എസ്എൻഡിപി മുൻ ഓഫീസ് സെക്രട്ടറി കെ.കെ മഹേഷൻ്റെ മരണം; ആറ് വർഷമായിട്ടും എങ്ങുമെത്താതെ അന്വേഷണം; വെള്ളാപ്പള്ളിയും തുഷാറും പ്രതികൾ

 എസ്എൻഡിപി മുൻ ഓഫീസ് സെക്രട്ടറി കെ.കെ മഹേഷൻ്റെ മരണം; ആറ് വർഷമായിട്ടും എങ്ങുമെത്താതെ അന്വേഷണം; വെള്ളാപ്പള്ളിയും തുഷാറും പ്രതികൾ

കൊച്ചി: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര ഓഫീസ് സെക്രട്ടറി കെ.കെ മഹേഷന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ആറ് വർഷം തികയുമ്പോഴും എങ്ങുമെത്തിയില്ലെന്ന് പരാതി. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ.എൽ അശോകൻ എന്നിവരടക്കം പ്രതികളായ കേസാണിത്. കോടതി ഉത്തരവിലൂടെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണത്തിൽ പുരോഗതിയൊന്നുമില്ല.

2020 ജൂൺ 24-നാണ് മഹേഷനെ കണിച്ചുകുളങ്ങരയിലെ ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്കെതിരെ പരാമർശമുള്ള 32 പേജുള്ള ആത്മഹത്യാക്കുറിപ്പും കത്തും കണ്ടെടുത്തിരുന്നെങ്കിലും പോലീസ് തുടക്കത്തിൽ കേസെടുത്തില്ല. തുടർന്ന് കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ 2022 അവസാനമാണ് കേസെടുത്തത്. ഇതിൽ വെള്ളാപ്പള്ളിയാണ് ഒന്നാം പ്രതി.

കേസിലെ ആത്മഹത്യാക്കുറിപ്പ് അന്വേഷണസംഘം വ്യക്തമായി പരിശോധിച്ചിട്ടില്ലെന്നും, മരണ തീയതി പോലും തെറ്റായാണ് രേഖപ്പെടുത്തിയതെന്നും കോടതി ഉത്തരവിലുണ്ട്. എസ്എൻഡിപിയിലെയും മൈക്രോഫിനാൻസിലെയും തട്ടിപ്പുകൾ പുറത്തുവരാതിരിക്കാൻ അന്വേഷണം അട്ടിമറിക്കുകയാണെന്നാണ് ആരോപണം. വി.എം സുധീരൻ നൽകിയ കത്തിൽ യുഡിഎഫ് സർക്കാർ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Also read: