തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയുമാണെന്ന് വെള്ളപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും വെള്ളാപ്പള്ളി യോഗനാദത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. നടപടി പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുതെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും അണിചേരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘കേരളം നേരിടുന്ന അസാധാരണവും അതീവ ഗുരുതരവുമായ വെല്ലുവിളികളിലൊന്നാണ് ലഹരിമരുന്നു ഭീഷണി. വിദ്യാര്‍ത്ഥികളും യുവജനതയും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, ഈയാംപാറ്റകളെപ്പോലെ ലഹരിയുടെ മാരകവലയത്തില്‍ അകപ്പെടുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. [&Read More
Tags :Vellapally Natesan
‘മൈക്രോഫിനാൻസ് കേസിൽ നിന്ന് രക്ഷപ്പെടാൻ പിണറായിയെയും ബിജെപിയെയും വെള്ളാപ്പള്ളി സ്വാധീനിച്ചു’: വി.എം. സുധീരൻ
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ. മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വെള്ളാപ്പള്ളി, അന്നത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെയും ബിജെപിയെയും ഒരേസമയം സ്വാധീനിച്ചെന്ന് അദ്ദേഹം ആരോപിച്ചു. മൈക്രോഫിനാൻസ് കേസിന് പിന്നിൽ സുധീരനാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അദ്ദേഹം തള്ളി. വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കേസിൽ അന്വേഷണം നടന്നതെന്ന് സുധീരൻ വ്യക്തമാക്കി. നിലവിൽ തളർന്നുപോയ ഈ കേസന്വേഷണം കൃത്യമായി [&Read More
‘തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു, ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാവില്ല’
ആലപ്പുഴ: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. വിമർശനങ്ങൾ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു. സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെന്നും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗനാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. മുന്നണികൾ മുസ്ലീം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുകയാണെന്നും മുസ്ലീം ലീഗ് ചിന്തിക്കുന്നത് വർഗീയമായി മാത്രമാണെന്നും [&Read More
കണ്ണൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ, എൽ.ഡി.എഫ് സർക്കാറിൽ പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയുടെ വക്കീൽ നോട്ടീസ്. ശശി നിയന്ത്രിച്ച ഓഫിസാണ് രണ്ടാം പിണറായി സർക്കാരിന്റെ അന്തകനെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തന്നെ തേജോവധം ചെയ്യാൻ ദുരുദ്ദേശത്തോടെ പടച്ചുണ്ടാക്കിയ ആരോപണമാണിതെന്നും ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ശശിയുടെ ആവശ്യം. അഡ്വ. കെ. വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. പി. ശശിയുടെ ധാർഷ്ട്യം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അന്നത്തെ മുഖ്യമന്ത്രി പിണറായി [&Read More
കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പ് കേസിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിജിലൻസിന് മൊഴി. യൂണിയൻ ഭാരവാഹികളെ പ്രലോഭിപ്പിച്ച് വായ്പയെടുപ്പിച്ച ശേഷം അതിൽ നിന്നും വിഹിതം തട്ടാൻ വെള്ളാപ്പള്ളി ശ്രമിച്ചുവെന്നാണ് പുതിയ മൊഴി. ദീർഘകാലം കുട്ടനാട് യൂണിയൻ ഭാരവാഹിയായിരുന്ന പി.പി മധുസൂദനനാണ് വെള്ളാപ്പള്ളിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. തന്റെ ജന്മദിന പരിപാടിക്ക് വിളിച്ചുവരുത്തി 25 ലക്ഷം രൂപ വായ്പ നൽകാമെന്നും, അതിൽ 10 ലക്ഷം രൂപ കണക്കിൽപ്പെടുത്താതെ തനിക്ക് നൽകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടതായി മധുസൂദനൻ [&Read More
കൊച്ചി: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര ഓഫീസ് സെക്രട്ടറി കെ.കെ മഹേഷന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ആറ് വർഷം തികയുമ്പോഴും എങ്ങുമെത്തിയില്ലെന്ന് പരാതി. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ.എൽ അശോകൻ എന്നിവരടക്കം പ്രതികളായ കേസാണിത്. കോടതി ഉത്തരവിലൂടെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണത്തിൽ പുരോഗതിയൊന്നുമില്ല. 2020 ജൂൺ 24Read More
‘വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാൾ; മകൻ സംഘപരിവാറിനൊപ്പം, ഭാര്യ ബിജെപിക്ക് വേണ്ടി
തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ രംഗത്ത്. നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്നും ഒരേ സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവുമാണെന്നും അദ്ദേഹം പറഞ്ഞു.ഭാര്യ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നു. ബഹുമുഖ വേഷമാണ് വെള്ളാപ്പള്ളിക്ക്. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും ജയരാജൻ വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഎം [&Read More
ആലപ്പുഴ: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെ മാത്രം ക്രൂശിക്കുന്നത് നീതികേടാണെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ പൂർണ ഉത്തരവാദിത്വം പിണറായിയുടെ തലയിൽ കെട്ടിവെച്ച് പാപികൾ പുണ്യാളവേഷം കെട്ടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. എസ്‌എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദത്തിൽ’ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളി നടേശൻ സഖാക്കളോട് ഈ നിലപാട് വ്യക്തമാക്കിയത്. തുടർഭരണത്തിന്റെ അധികാരലഹരിയിൽ നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നതാണ് യഥാർത്ഥ തിരിച്ചടിക്ക് കാരണം. ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി വിജയൻ. [&Read More
കൊല്ലം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. ‘മലബാർ കലാപവും മാറാടും മറക്കില്ല’ എന്ന തലക്കെട്ടിൽ യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിലാണ് അദ്ദേഹം ലീഗിനെ കടന്നാക്രമിച്ചത്. യുഡിഎഫ് അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്‌ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ലീഗിന്റെ വർഗീയതയെ എതിർത്തതിനാണ് തന്നെ തെരുവിൽ അധിക്ഷേപിച്ചതെന്നും, ലീഗിനെ എതിർക്കുന്നവരെയെല്ലാം മുസ്‌ലിം വിരുദ്ധരാക്കി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും [&Read More
വെള്ളാപ്പള്ളി വിമർശിച്ചത് ലീഗിനെ ആയിരുന്നില്ല, മുസ്ലിം സമുദായത്തെ; വിയോജിപ്പ് പറയണമായിരുന്നു -എ.എം. ആരിഫ്
ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളോടുള്ള വിയോജിപ്പ് സി.പി.എം അപ്പപ്പോൾത്തന്നെ വ്യക്തമാക്കേണ്ടതായിരുന്നുവെന്ന് മുൻ എം.പി.യും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എ.എം. ആരിഫ് അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി നടേശൻ വിമർശിച്ചത് മുസ്‌ലിം ലീഗിനെയല്ല മറിച്ച് മുസ്‌ലിം സമുദായത്തെയാണെന്നും അത് പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും ആരിഫ് പറഞ്ഞു. ലീഗിനെയാണ് അദ്ദേഹം ലക്ഷ്യം വെച്ചതെന്ന് പാർട്ടി നേതാക്കൾ കൂടി വ്യക്തമാക്കിയതോടെ വെള്ളാപ്പള്ളിയെ പാർട്ടി സംരക്ഷിക്കുന്നു എന്ന തോന്നൽ ജനങ്ങളിലുണ്ടായി. ഇത് ന്യൂനപക്ഷ സംരക്ഷകരെന്ന പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും [&Read More