20/06/2026
[fontresizer_tawhidurrahmandear_widget]

കൊച്ചിൻ ഷിപ്പ്‌യാർഡിലെ കപ്പലിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന് എഴുതിയ നിലയിൽ; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷണത്തിൽ

 കൊച്ചിൻ ഷിപ്പ്‌യാർഡിലെ കപ്പലിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന് എഴുതിയ നിലയിൽ; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷണത്തിൽ

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന്റെ ഉൾവശത്തെ ചുമരിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന് എഴുതിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പ്രതിരോധ മേഖലയിൽ തന്ത്രപ്രധാനമായ കപ്പൽശാലയിൽ ഈ മാസം 14-നാണ് മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കോറിവരച്ച നിലയിൽ ഈ എഴുത്ത് കണ്ടെത്തിയത്.

സംഭവത്തെത്തുടർന്ന് കപ്പൽശാലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും എറണാകുളം ടൗൺ സൗത്ത് പൊലീസും സമാന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഷിപ്പ്‌യാർഡിലെ നൂറ്റമ്പതോളം തൊഴിലാളികളെ ചോദ്യം ചെയ്ത പൊലീസ്, നിരവധി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

എഴുത്ത് കണ്ടെത്തിയ ഭാഗത്ത് സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്നവരെയും കപ്പലിലേക്ക് പ്രവേശനമുണ്ടായിരുന്ന കരാർ-സ്ഥിരം തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന. കപ്പൽ കൊച്ചിയിൽ എത്തുന്നതിന് മുൻപല്ല, മറിച്ച് അടുത്തകാലത്താണ് ഇത് എഴുതിയതെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. സുരക്ഷാ കാരണങ്ങളാൽ കപ്പൽശാല അധികൃതർ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

Also read: