21/07/2026
[fontresizer_tawhidurrahmandear_widget]
Main story

ഒടുവില്‍ പിഎം ശ്രീയില്‍ യൂടേണ്‍; സിപിഐ സമര്‍ദത്തില്‍ കരാര്‍ മരവിപ്പിക്കാന്‍ നീക്കം, കേന്ദ്രത്തിന്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒടുവില്‍ സിപിഐയുടെ സമ്മര്‍ദത്തിന് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവച്ച കരാര്‍ മരവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സിപിഐ അടക്കുള്ള സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിര്‍പ്പുകള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ നീക്കത്തിലേക്ക് കടക്കുന്നത്. കരാര്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ കേന്ദ്രത്തിന് കത്തയച്ചേക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അജണ്ടകള്‍ സംസ്ഥാനത്ത് നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രമാണ് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായുള്ള ധാരണാപത്രമെന്ന് സിപിഐയും ഇടതുപക്ഷ സംഘടനകളും [&Read More

Main story

‘അമിത് ഷായുടെ ഭീഷണിയില്‍ ഞാന്‍ പേടിക്കില്ല, ഞാന്‍ അദ്വാനിയെ അറസ്റ്റ് ചെയ്ത ലാലുവിന്റെ

കിഷന്‍ഗഞ്ച്: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. അമിത് ഷാ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍, ലാലു പ്രസാദ് യാദവിന്റെ മകനാണ് ഞാന്‍. അദ്ദേഹം അമിത് ഷായുടെ മേലാളന്മാരെ ഭയന്നിട്ടില്ലെങ്കില്‍ താനും ഒട്ടും ഭയക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു. കിഷന്‍ഗഞ്ചിലെ കോചാധമന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘എന്റെ അച്ഛന്‍ അവരുടെ മേലാളന്മാരെ ഭയപ്പെട്ടില്ലെങ്കില്‍, അദ്ദേഹത്തിന്റെ മകന്‍ എങ്ങനെ ഭയപ്പെടും?’Read More

Kerala

മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള കേരളീയം പുരസ്‌കാരം എം.പി മുഹമ്മദ് കോയക്ക്

തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്ററിന്റെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ‘കേരളീയം’ പുരസ്‌കാരം പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം.പി മുഹമ്മദ് കോയയ്ക്കാണ് പുരസ്‌കാരം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.മലപ്പുറം ജില്ലയിലെ തിരുന്നാവായ സ്വദേശിയാണ് മുഹമ്മദ് കോയ. ഖിദ്മത്ത് കോളജ് ചെയര്‍മാന്‍ കൂടിയാണ്. നവംബര്‍ ഒന്നിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നടക്കും. വൈകീട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, [&Read More

Main story

‘അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിന്റെ മറവില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നു’; ആരോപണവുമായി

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിൽ എത്തിക്കുന്നുവെന്ന പ്രചാരണത്തിൻ്റെ മറവിൽ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണത്തിൻ്റെ പേരിലുള്ള ഇടപാടുകളിലും എംപി ദുരൂഹത ആരോപിച്ചു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്‌പോണ്‍സറും തമ്മിലുണ്ടാക്കിയ കരാര്‍ പുറത്തുവിടണമെന്നും ഹൈബി ആവശ്യപ്പെട്ടു. ‘കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. ക്രിക്കറ്റ് അപ്രത്യക്ഷമായി. കേരള ബ്ലാസ്‌റ്റേഴ്‌സും കൊച്ചി വിട്ടുപോകുകയാണെന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഹോംഗ്രൗണ്ട് എന്ന നിലയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയിരുന്ന വാടകയായിരുന്നു [&Read More

Sports

വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ (Shreyas Iyer injury)

സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് താരത്തെ സിഡ്നി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിനിടെ വീണാണ് അയ്യറുടെ ഇടത് വാരിയെല്ലിന് പരിക്കേറ്റത്. ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ 33Read More

India

‘5 വര്‍ഷമായിട്ടും എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞോ നിങ്ങള്‍ക്ക്?’; ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ തുടങ്ങിയവരുടെ ജാമ്യഹരജിയില്‍ ഡല്‍ഹി പൊലീസിനോട് കടുപ്പിച്ച് സുപ്രിംകോടതി. പൊലീസിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു, ജാമ്യാപേക്ഷയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ച ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. അഞ്ചു വര്‍ഷമായി പ്രതികള്‍ വിചാരണയില്ലാതെ ജയിലില്‍ കഴിയുകയാണെന്നും, എന്തെങ്കിലും കണ്ടെത്തി കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ഇക്കാലയളവിനിടയില്‍ ആകാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ സമയം [&Read More

India

’30 കോടി സാധാരണക്കാരുടെ ചില്ലിക്കാശാണ് ഉറ്റമിത്രത്തിന്റെ കീശ നിറയ്ക്കാന്‍ മോദി നല്‍കുന്നത്’; വിമര്‍ശനവുമായി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായുള്ള ബന്ധത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത്. പൊതുമേഖലാ സ്ഥാപനങ്ങളായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി), എസ്.ബി.ഐ തുടങ്ങിയവയെ ഉപയോഗിച്ച് ഒരു പ്രത്യേക കോര്‍പ്പറേറ്റ് ഗ്രൂപ്പിന് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ‘എക്‌സ്’ പോസ്റ്റിലൂടെ ആരോപിച്ചു. ‘ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറിന്റെ (ഡി.ബി.ടി) യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഇന്ത്യയിലെ സാധാരണക്കാരല്ല, മറിച്ച് മോദിയുടെ അടുത്ത സുഹൃത്തുക്കളാണ്. എല്‍.ഐ.സി പ്രീമിയം അടയ്ക്കുന്നതിനായി ഓരോ ചില്ലിക്കാശും മിച്ചം വെക്കുന്ന ഒരു സാധാരണ ശമ്പളക്കാരായ [&Read More

Sports

സെഞ്ച്വറിയുമായി തിളങ്ങി രോഹിത്, കോഹ്ലിക്ക് ഫിഫ്റ്റി; സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിരാട് കോഹ്‌ലിയുടെ (74) പിന്തുണയോടെ രോഹിത് ശര്‍മ(121) നേടിയ തകര്‍പ്പന്‍ സെഞ്ച്വറി ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ചു. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിജയിച്ചത്. പെര്‍ത്തിലെയും അഡ്‌ലെയ്ഡിലെയും വിജയങ്ങളോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസ്‌ട്രേലിയ 2Read More

Main story

ഇന്ത്യയ്ക്കു പിന്നാലെ താലിബാനും; പാകിസ്താന്റെ ‘വെള്ളംകുടി’ മുട്ടിക്കാന്‍ അഫ്ഗാന്‍

കാബൂള്‍: ഇന്ത്യയ്ക്കു പിന്നാലെ പാകിസ്താന്റെ ‘വെള്ളംകുടി’ മുട്ടിക്കാന്‍ കടുത്ത നീക്കവുമായി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. സിന്ധുനദീജല കരാര്‍ റദ്ദാക്കി ഇന്ത്യ പാകിസ്താന് വെള്ളം നല്‍കുന്നത് തടഞ്ഞ നടപടിക്ക് സമാനമായി തങ്ങളും ഈ നീക്കം പിന്തുടരുകയാണെന്ന് അഫ്ഗാന്‍ ഭരണകൂടം വ്യക്തമാക്കി. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് എത്രയും വേഗം തടയുന്നതിനായി കുനാര്‍ നദിയില്‍ ഡാം നിര്‍മിക്കാന്‍ താലിബാന്‍ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുല്‍ ലത്തീഫ് മന്‍സൂര്‍ ആണ് ഈ സുപ്രധാന തീരുമാനം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചത്. ഇരുരാജ്യങ്ങളും അതിര്‍ത്തിമേഖലകളില്‍ [&Read More

Kerala

മോന്‍താ ചുഴലിക്കാറ്റ് വരുന്നു; കേരളത്തില്‍ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ‘മോന്‍താ’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമാകുന്നത്. 29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നു തീവ്ര ന്യൂനമര്‍ദമാകും. ഞായറാഴ്ച ഇതു ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുമെന്നാണു പ്രവചനം. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ടുബാധിക്കില്ലെങ്കിലും കനത്ത മഴ തുടരും. 27, 28 തിയതികളില്‍ സംസ്ഥാനത്തെങ്ങും വ്യാപക മഴ [&Read More