05/09/2026
[fontresizer_tawhidurrahmandear_widget]
Kerala

‘വൈകിയേ വരികയുള്ളൂവെന്ന് ഭാര്യയോടു പറഞ്ഞു; വൈകീട്ട് കോഴിക്കോട് ബീച്ചില്‍ കണ്ടു’; മാമി തിരോധാനക്കേസില്‍

കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ മുഹമ്മദ് (56) എന്ന മാമിയുടെ തിരോധാനക്കേസ് ആദ്യമായി അന്വേഷിച്ച ലോക്കല്‍ പോലീസ് സംഘത്തിന് തെളിവുശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായി പൊലീസ് റിപ്പോര്‍ട്ട്. 2023 ഓഗസ്റ്റ് 21നാണ് മാമി അവസാനമായി വീട്ടില്‍നിന്നിറങ്ങിയത്. വൈകിയേ വരുകയുള്ളൂവെന്ന് മാമി അന്ന് ഭാര്യയോടു പറഞ്ഞിരുന്നു. കോഴിക്കോട് ബീച്ചില്‍ മാമി ഉണ്ടായിരുന്നതായി കെട്ടിട ഉടമ നടക്കാവ് പോലീസിന് മൊഴിനല്‍കിയിരുന്നു. എന്നാല്‍, മാമിയെ കാണാതാവുന്ന സിഡി ടവറിനു സമീപവും ബീച്ചിലെ കോഫിഷോപ്പിനു സമീപവുമുള്ള രണ്ട് സിസിടിവികള്‍ മാത്രമാണ് [&Read More

India

ഭാരതീയ വൈജ്ഞാനിക പൈതൃകം സംരക്ഷിക്കാന്‍; 100 കോടി പ്രഖ്യാപിച്ച് ഗൗതം അദാനി

അഹമ്മദാബാദ്: ഇന്ത്യന്‍ ചരിത്രവും നാഗരികതയും സംസ്‌കാരവും പഠിക്കുന്ന ഇന്തോളജി മിഷന് (ഭാരതീയ പഠന സംരംഭം) 100 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) യുഗത്തില്‍ ഇന്ത്യയുടെ പൗരാണിക വൈജ്ഞാനിക പൈതൃകം സംരക്ഷിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായി നിര്‍മ്മിക്കുന്ന ‘ഭാരത് നോളജ് ഗ്രാഫ്’ എന്ന ഡിജിറ്റല്‍ ഫ്രേംവര്‍ക്ക് രൂപീകരണത്തിനാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്ത്യന്‍ നോളജ് സിസ്റ്റംസ് (ഐകെഎസ്) വിഭാഗവുമായി സഹകരിച്ചാണ് ഇന്തോളജിയുടെ ആഗോള [&Read More

Gulf

ഗള്‍ഫ് കറന്‍സികള്‍ റെക്കോര്‍ഡില്‍: പ്രവാസികള്‍ക്ക് ‘കോളടിച്ചു’, പണമയയ്ക്കാന്‍ സുവര്‍ണാവസരം

ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഗള്‍ഫ് കറന്‍സികള്‍ക്കെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെ, യുഎഇ, സൗദി, ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കുന്നത് റെക്കോര്‍ഡ് നേട്ടമായി. കഴിഞ്ഞ വാരാന്ത്യത്തിന് തൊട്ടുമുമ്പ് യുഎഇയിലെ ചില എക്‌സ്‌ചേഞ്ചുകളില്‍ ഒരു ദിര്‍ഹത്തിന് 24.26 രൂപ എന്ന നിരക്ക് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ വിനിമയ നിരക്ക് 24.40 രൂപ വരെ ഉയര്‍ന്ന് തുടരുകയാണ്. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 89.43 രൂപയായി ഇടിഞ്ഞതാണ് ദിര്‍ഹം ഉള്‍പ്പെടെയുള്ള [&Read More

India

SIR തുണയായി; 37 വര്‍ഷം മുന്‍പ് കാണാതായ മകന്‍ വീട്ടില്‍ തിരിച്ചെത്തി!

കൊൽക്കത്ത: 37 വർഷങ്ങൾക്ക് മുമ്പ് കാണാതായ മകനെ തേടിയുള്ള പശ്ചിമ ബംഗാളിലെ പുരുലിയയിലെ ഒരു കുടുംബത്തിന്റെ കാത്തിരിപ്പിന് മധുരമായ അന്ത്യം. വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) ആണ് ഈ അപ്രതീക്ഷിത പുനഃസമാഗമത്തില്‍ വഴിത്തിരിവായത്. കുടുംബത്തിലെ മൂത്ത മകനായ വിവേക് ചക്രവർത്തി 1988Read More

World

ബെയ്റൂത്തില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ ഉന്നത സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ ഉന്നത സൈനിക കമാൻഡർ ഹൈഥം അലി തബാതബാഇ കൊല്ലപ്പെട്ടു. ബെയ്‌റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയയിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിലുണ്ടായ ആക്രമണത്തിൽ തബാതബാഇ ഉൾപ്പെടെ അഞ്ച് പേർ മരണപ്പെട്ടതായി ഹിസ്ബുല്ല ഔദ്യോഗികമായി സ്ഥിരീകരിച്ചു. തബാതബാഇയുടെ മരണം മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഒരു വർഷം മുമ്പ് നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ഇസ്രയേൽ വധിക്കുന്ന ഏറ്റവും മുതിർന്ന ഹിസ്ബുല്ല കമാൻഡറാണ് തബാതബാഇ. ഹിസ്ബുല്ലയുടെ സായുധ വിഭാഗം ചീഫ് ഓഫ് [&Read More

Sports

ഇത് ചരിത്രം; ഇന്ത്യയ്ക്ക് പ്രഥമ വനിതാ ബ്ലൈൻഡ് ടി20 കിരീടം

കൊളംബോ: പ്രഥമ ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. കൊളംബോയിലെ പി. സാറ ഓവലിൽ നടന്ന ആവേശകരമായ ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യന്‍ വനിതാ സംഘം കന്നിക്കിരീടം നേടിയത്. ടോസ് നേടിയ ഇന്ത്യൻ ടീം ബൗളിംഗ് തിരഞ്ഞെടുത്തു. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനേ നേപ്പാളിന് കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ 117 റൺസ് നേടി വിജയലക്ഷ്യം [&Read More

World

അതിസമ്പന്നര്‍ക്കുള്ള നികുതിയില്‍ പ്രതിഷേധം; യുകെ ജീവിതം മതിയാക്കി ശതകോടീശ്വരന്‍ ലക്ഷ്മി മിത്തല്‍ ഇനി

ലണ്ടൻ: പതിറ്റാണ്ടുകളായി യുകെയിലെ അതിസമ്പന്നരുടെ പട്ടികയിൽ മുന്‍നിരയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ രാജ്യം വിട്ടു. സമ്പന്നരെ ലക്ഷ്യമിട്ട് ലേബർ സർക്കാർ കൂടുതൽ നികുതി പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നതിനിടയിലാണ് അദ്ദേഹം യുകെ ജീവിതം മതിയാക്കിയിരിക്കുന്നത്. ദുബൈയിലേക്കും സ്വിറ്റ്സര്‍ലന്‍ഡിലുമായിരിക്കും ഇനി അദ്ദേഹം കഴിയുക. ദി സൺഡേ ടൈംസ് അതിസമ്പന്ന പട്ടികയില്‍ എട്ട് തവണ ഒന്നാം സ്ഥാനക്കാരനായിരുന്നു മിത്തൽ. മുപ്പത് വർഷത്തിലേറെയായി മിത്തൽ യുകെയിലെ ബിസിനസ് രംഗത്തും സാമൂഹിക മേഖലയിലും സജീവമായിരുന്നു. ഈ കാലയളവിൽ അദ്ദേഹം ലണ്ടനിൽ [&Read More

World

ഓപറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്കെതിരെ വ്യാജവാര്‍ത്ത; പാക് ചാനല്‍ ‘ജിയോ ന്യൂസി’ന്റെ കള്ളം പൊളിച്ച്

പാരിസ്: ഓപറേഷന്‍ സിന്ദൂറില്‍ പാക് വാര്‍ത്താ ചാനലിനെതിരെ ഫ്രഞ്ച് സേന. വാര്‍ത്താ ചാനലായ ജിയോ ന്യൂസും അവതാരന്‍ ഹമീദ് മിറും ഇന്ത്യയ്‌ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഫ്രഞ്ച് നാവികസേന തുറന്നടിച്ചു. കഴിഞ്ഞ ദിവസം പരിപാടിയില്‍ മുതിര്‍ന്ന ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥന്‍ പാകിസ്ഥാന്‍ വ്യോമസേനയെ ഇന്ത്യന്‍ വ്യോമസേനയെക്കാള്‍ മികച്ചതാണെന്ന് വിശേഷിപ്പിച്ചതായും റാഫേല്‍ യുദ്ധവിമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായുമുള്ള ചാനലിന്റെയും അവതാരകന്റെ അവകാശിവാദങ്ങള്‍ തള്ളിയാണ് ഫ്രാന്‍സിന്റെ ഔദ്യോഗിക വിശദീകരണം വരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള യുദ്ധം പാക്സ്ഥാന്‍ മികച്ച രീതിയില്‍ കൈകാര്യം [&Read More

Entertainment

ഇന്ത്യന്‍ സിനിമയുടെ ‘ഹീ മാന്‍’ ധര്‍മ്മേന്ദ്ര വിടവാങ്ങി

മുംബൈ: ഇതിഹാസ ബോളിവുഡ് താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ഇന്ന് മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഈ മാസം ആദ്യം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 90ാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ സിനിമയുടെ ‘ഹീ മാന്‍’ എന്നറിയപ്പെടുന്ന ധര്‍മ്മേന്ദ്രയുടെ വിയോഗം. 1960ല്‍ ദില്‍ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഷോലെ, യാദോന്‍ കി ബറാത്, ചുപ്‌കെ ചുപ്‌കെ തുടങ്ങി [&Read More