04/09/2026
[fontresizer_tawhidurrahmandear_widget]
World

ജയിലിൽ ഫലസ്‌തീനികൾ നേരിട്ട ക്രൂരപീഡനം പുറത്തെത്തിച്ചതിന് നടപടി; ഇസ്രയേൽ മുൻ മിലിട്ടറി പ്രോസിക്യൂട്ടർ

ടെൽ അവീവ്: ഫലസ്തീനികളെ ജയിലില്‍ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മുന്‍ ഇസ്രയേല്‍ മിലിട്ടറി ലീഗല്‍ ചീഫ് ആശുപത്രിയില്‍. സൈനിക അഡ്വക്കേറ്റ് ജനറലായിരുന്ന മേജര്‍ ജനറല്‍ യിഫാത് ടോമര്‍ യെരുഷല്‍മിയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സൈനിക നടപടിക്കിടെ ആത്മഹത്യയ്ക്കു ശ്രമിച്ചാണ് ആരോഗ്യനില വഷളായതെന്നാണ് ഇസ്രയേല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈന്യത്തിന്റെ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു യിഫാത് ടോമര്‍ യെരുഷല്‍മി. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പാണ് [&Read More

India

‘ഇന്ത്യയില്‍ ഇനിയുമൊരു ജിന്ന വേണ്ട’, ‘ആ പാത പിന്തുടരാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പിടിച്ചുകെട്ടും’

ഗോരഖ്പൂര്‍: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന വിഭജന ശക്തികള്‍ക്കെതിരെ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയില്‍ ഒരിക്കലും പുതിയൊരു ജിന്നയും ഉയര്‍ന്നുവരരുതെന്നും അദ്ദേഹം പറഞ്ഞു. യുപിയില്‍ സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കുമെന്നും യോഗി പ്രഖ്യാപിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150Read More

Tech

തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവില്‍ യുവ ഡെവലപ്പര്‍ക്ക് 50 ലക്ഷം ശമ്പളത്തില്‍ ജോലി

ന്യൂഡല്‍ഹി: ടെക് ലോകത്തെ അതികഠിനമായ തൊഴില്‍ മത്സരത്തില്‍ തോല്‍വി സമ്മതിക്കാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂട്ടുപിടിച്ച് സ്വപ്ന ജോലി നേടി യുവ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍. ചാറ്റ്ജിപിടിയുടെ സഹായത്തോടെ 50 ലക്ഷത്തിന്റെ ജോലി സ്വന്തമാക്കിയ യുവാവിന്‍രെ അനുഭവകഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകകയാണ്. ഒമ്പത് മാസത്തോളം തുടര്‍ച്ചയായ ഇന്റര്‍വ്യൂ പരാജയങ്ങള്‍ക്കും റിക്രൂട്ടര്‍മാരുടെ അവഗണനകള്‍ക്കുമൊടുവില്‍, ഡല്‍ഹി സ്വദേശിയായ ഈ യുവ എന്‍ജിനീയര്‍ക്ക് പ്രതിവര്‍ഷം 50 ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിച്ചു. 2023ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ യുവാവ്, റെഡ്ഡിറ്റിലെ ‘ഡെവലപ്പേഴ്സ് [&Read More

World

ഗസ്സയിലെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള തുരങ്കങ്ങളില്‍ കുടുങ്ങിയ 200 സിവിലിയന്മാരെ രക്ഷിക്കാന്‍ തുര്‍ക്കി

അങ്കാറ: ഗസ്സയിലെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികള്‍ക്കു സുരക്ഷിതമായി പുറത്തുവരാനുള്ള വഴി ഒരുക്കാൻ തുർക്കി. ഏകദേശം 200 പൗരന്മാരെ രക്ഷിക്കാനുള്ള നടപടികള്‍ നയതന്ത്ര തലത്തിൽ ശ്രമങ്ങൾ ആരംഭിച്ചതായി തുർക്കി വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേൽRead More

India

‘ബിഹാറില്‍ നിന്ന് ഇറ്റലിയിലേക്കും യാത്ര നടത്തട്ടെ സര്‍ക്കാര്‍ കുലുങ്ങില്ല’-അമിത് ഷാ

പട്ന: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് ചോരി’ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടര്‍ പട്ടികയില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ നീക്കം ചെയ്തതിനാലാണ് രാഹുല്‍ ഗാന്ധി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അമിത് ഷാ വിമര്‍ശിച്ചു. ബിഹാറിലെ അര്‍വാളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാഹുല്‍ ഗാന്ധിക്കു വേണമെങ്കില്‍ ബിഹാറില്‍നിന്ന് ഇറ്റലിയിലേക്കും യാത്ര നടത്താം. എന്നാല്‍, സര്‍ക്കാര്‍ കുലുങ്ങില്ല. നുഴഞ്ഞുകയറ്റക്കാരെ ഇവിടെ തുടരാന്‍ അനുവദിക്കില്ല’Read More

India

ഈ 5 ‘വിഭവങ്ങള്‍’ വെട്ടിവിഴുങ്ങുമ്പോള്‍ സൂക്ഷിക്കുക! പ്രമേഹവും ഹൃദ്രോഗവും പൊണ്ണത്തടിയും വിളിച്ചുവരുത്തും

മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവും പുതുതലമുറയുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്ന അഞ്ച് ജനപ്രിയ ഇന്ത്യന്‍ ഭക്ഷണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് പ്രമുഖ പോഷകാഹാര വിദഗ്ധയായ സുമന്‍ അഗര്‍വാള്‍. ‘ദി മസൂം മിനാവാല ഷോ’യുടെ എപ്പിസോഡിലാണ് ഇവര്‍ ആ പട്ടിക പുറത്തുവിട്ടത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളാണ് അഗര്‍വാളിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവ കേവലം ‘സ്‌നാക്കുകള്‍’ എന്നതിലുപരി നമ്മുടെ ദൈനംദിന ശീലങ്ങളുടെ ഭാഗമാണ്. എന്നാല്‍, ഈ ഇഷ്ട വിഭവങ്ങള്‍ നിശബ്ദമായി [&Read More

Sports

ധോണി വിളിച്ചു, ജഡേജ സമ്മതിച്ചു; സഞ്ജുവിനെ വിട്ടുനല്‍കാന്‍ വീണ്ടും വിലപേശലുമായി രാജസ്ഥാന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്രേഡിങ്് വിന്‍ഡോയില്‍ ഏറ്റവും വലിയ നീക്കത്തിന് കളമൊരുങ്ങുന്നു. എം.എസ് ധോണിയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്സ് വിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ സിഎസ്‌കെയിലേക്ക് എത്തുന്നതിനുള്ള മെഗാ ട്രേഡ് ഡീലിലാണ് ഈ വഴിത്തിരിവ്. ജഡേജയെയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെയും വിട്ടുനല്‍കിയാണ് സഞ്ജുവിനെ സ്വന്തമാക്കാന്‍ സിഎസ്‌കെ ശ്രമിക്കുന്നത്. എന്നാല്‍, കരാര്‍ ഏറെക്കുറെ അന്തിമമായെന്നു [&Read More

Tech

വാട്ട്‌സ്ആപ്പിൽ ‘മീഡിയ ഹബ്ബ്’ വരുന്നു: ഫയൽ മാനേജ്‌മെന്റ് ഇനി കൂടുതൽ എളുപ്പം

ന്യൂയോര്‍ക്ക്: മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് മാക്, വെബ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നു. ‘മീഡിയ ഹബ്’ എന്ന് പേരിലാണ് ഉപയോക്താക്കള്‍ക്ക്, ഒന്നിലധികം ചാറ്റുകളിലായി പങ്കുവെച്ച ചിത്രങ്ങൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ തുടങ്ങിയ ഫയലുകൾ ഒരിടത്ത് കേന്ദ്രീകരിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനുമുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയ സെർച്ചിങ്, മാനേജ്‌മെൻ്റ് എന്നിവ ലളിതമാക്കുകയാണ് ഇതിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. വാട്സ്ആപ്പ് ഡെസ്‌ക്ടോപ്പ്/വെബ് ഇൻ്റർഫേസിൻ്റെ സൈഡ്ബാറിലാണ് മീഡിയ ഹബ് സ്ഥാപിച്ചിരിക്കുന്നത്. വിവിധ ചാറ്റുകളിൽ പങ്കുവെച്ച സമീപകാല ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെൻ്റുകൾ, [&Read More

Gulf

കൈകോര്‍ത്ത് സൗദിയും ഖത്തറും; വമ്പന്‍ ടൂറിസം പദ്ധതികള്‍ വരുന്നു

റിയാദ്: ടൂറിസം മേഖലയിലെ സഹകരണം മെച്ചപ്പെടുത്താന്‍ സൗദി അറേബ്യയും ഖത്തറും. സഹകരണം ശക്തമാക്കാനായി ഇരുരാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. റിയാദില്‍ നടക്കുന്ന യുഎന്‍ ടൂറിസം ജനറല്‍ അസംബ്ലിക്ക് മുന്നോടിയായാണ് ഈ സുപ്രധാന കരാര്‍ യാഥാര്‍ത്ഥ്യമായത്. സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ്, ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി അല്‍ ഖര്‍ജി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളുടെയും ടൂറിസം മേഖലകളില്‍ സുസ്ഥിരമായ വളര്‍ച്ച കൈവരിക്കുക, സംയുക്തമായി പുതിയ അവസരങ്ങള്‍ കണ്ടെത്തുക, നൂതന സംരംഭങ്ങള്‍ വികസിപ്പിക്കുക [&Read More

Kerala

‘അധ്യാപക പെൻഷൻ അനുവദിക്കണം, എംഎൽഎ കാലത്തെ സേവനം സർവീസായി പരിഗണിക്കണം’ -കെ.ടി ജലീൽ

തിരുവനന്തപുരം: മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ, എം.എൽ.എ പെൻഷന് പകരം അധ്യാപക പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നൽകിയ കത്ത് പുറത്ത്. അധ്യാപക ജോലി രാജിവെച്ച് എം.എൽ.എ ആയ കാലയളവ് സർവീസ് ആയി പരിഗണിച്ച്, ആനുകൂല്യങ്ങൾ നൽകണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് കത്ത് നൽകിയത്. ​1994 മുതൽ 2006 വരെയുള്ള 12.5 വർഷക്കാലത്തെ അധ്യാപക സർവീസും, 2006 മുതൽ 2021 വരെയുള്ള 15 വർഷത്തെ എം.എൽ.എ കാലയളവും ഉൾപ്പെടുത്തി, മൊത്തം [&Read More