യുഎഇയിൽ ക്യാമറയും തൂക്കിനടക്കുന്നവർ സൂക്ഷിക്കുക: കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്ലുവൻസർമാർക്കും പെർമിറ്റ് നിർബന്ധം; പിഴ
ദുബൈ: യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും കർശന നിയന്ത്രണങ്ങളുമായി പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. ഡിജിറ്റൽ, പ്രിന്റ്, ബ്രോഡ്കാസ്റ്റ് പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമം ലംഘിക്കുന്നവർക്ക് 10,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. 2023ലെ ഫെഡറൽ മീഡിയ നിയമം നമ്പർ 55 പ്രകാരമാണ് പുതിയ പരിഷ്കാരങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, വെബ്സൈറ്റുകൾ, ഡിജിറ്റൽ പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും ഇത് ബാധകമാണ്. ഇൻഫ്ലുവൻസർമാർക്കും [&Read More