റിയാദ്: അറിവ് നേടുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി അറേബ്യയിലെ അൽ ബഹയിൽ നിന്നുള്ള ഹംദ ബിൻത് അഹമ്മദ് അൽ ഗാംദി എന്ന 70Read More
അബുദാബി: യുഎഇയുടെ 54ാമത് ദേശീയ ദിനമായ ‘ഈദുല്‍ ഇത്തിഹാദി’നോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഇ&Read More
അബുദാബി: യുഎഇയിലെ 1,435 എമിറാത്തി പൗരന്മാരുടെ 475.154 ദശലക്ഷം ദിർഹത്തിലധികം വരുന്ന കടങ്ങൾ എഴുതിത്തള്ളി. യുഎഇയുടെ ഡിഫോൾട്ടഡ് ഡെറ്റ്സ് സെറ്റിൽമെന്റ് ഫണ്ടാണ് 19 ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് നടപടി സ്വീകരിച്ചത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് സുപ്രധാനമായ നീക്കം. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പൗരന്മാരുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുക, അവരുടെ ക്ഷേമം ഉറപ്പാക്കുക, കുടുംബ സ്ഥിരതയെ പിന്തുണയ്ക്കുക [&Read More
അബുദാബി: ഏഷ്യയിലെ അതിസമ്പന്നരായ നിക്ഷേപകരും വ്യവസായികളും അവരുടെ ശ്രദ്ധ ദുബൈയിലെയും അബുദാബിയിലെയും അത്യാഡംബര റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് കേന്ദ്രീകരിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ഏഷ്യയിലെ പരമ്പരാഗത ആഡംബര സ്വത്ത് വിപണികൾ മന്ദഗതിയിലാവുകയും നിക്ഷേപങ്ങൾക്ക് വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗൾഫ് വിപണിയിലേക്ക് നിക്ഷേപകർ ഒഴുകിയെത്തുന്നത്. ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ അസ്ഥിരതയും സിംഗപ്പൂരിലെ ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടികളും ഏഷ്യൻ നിക്ഷേപകരെ യുഎഇയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ലണ്ടൻ ആസ്ഥാനമായുള്ള നൈറ്റ് ഫ്രാങ്ക്, യൂഗോവ് എന്നീ റിസർച്ച് കമ്പനികൾ നടത്തിയ [&Read More
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിയാദ് മെട്രോ പുതിയ ലോക റെക്കോർഡും കുറിച്ചു. ലോകത്തെ പൂർണമായും ഡ്രൈവറില്ലാതെ ഓടുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ ശൃംഖലയായി റിയാദ് മെട്രോയെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 176 കിലോമീറ്റർ നീളമുള്ള ഈ അത്യാധുനിക ശൃംഖല, സൗദി അറേബ്യയുടെ ഗതാഗത സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിലും സുസ്ഥിരമാക്കുന്നതിലുമുള്ള ദ്രുതഗതിയിലുള്ള നേട്ടങ്ങളുടെ പ്രതീകമാണ്. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത [&Read More
അബുദാബി: യു.എ.ഇയിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപ മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറന്നുകൊണ്ട്, നിക്ഷേപകർക്ക് ഇനി 500 ദിർഹം മാത്രം അടച്ച് സഹസ്വത്തവകാശം (Read More
വൈറ്റ് ഹൗസ് കൂടിക്കാഴ്ച്ചയിൽ രൂക്ഷമായ് വാഗ്വാദം; ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ആകില്ലെന്ന് ട്രംപിനോട്
റിയാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ച സംഘര്‍ഷഭരിതമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലുമായി സൗദി അറേബ്യ ബന്ധം സാധാരണ നിലയിലാക്കുന്ന വിഷയത്തില്‍ (നോര്മലൈസേഷന്) എം.ബി.എസ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചതെന്ന് ‘ആക്സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ‘എബ്രഹാം ഉടമ്പടി’യില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിച്ച ട്രംപിനോട്, നിലവിലെ വ്യവസ്ഥകള്‍ സൗദി കിരീടാവകാശി തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഫലസ്തീന് വിഷയത്തില്‍ വ്യക്തമായ ഇളവുകളോ ഉറപ്പുകളോ ഇല്ലാതെ ഉടമ്പടിയില്‍ ചേരാന്‍ [&Read More
അബുദാബി: അനുമതിയില്ലാതെ മരിച്ചവരുടെ ചിത്രങ്ങളോ, അപകട സ്ഥലങ്ങളിലെ ദൃശ്യങ്ങളോ, ശവസംസ്കാര ചടങ്ങുകളുടെ വീഡിയോകളോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നവർക്ക് യുഎഇയിൽ കടുത്ത ശിക്ഷ ഉറപ്പാക്കും. അന്തരിച്ച വ്യക്തികളുടെ അന്തസ്സും സ്വകാര്യതയും ലംഘിച്ച് ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. കുടുംബങ്ങൾക്ക് കടുത്ത മാനസികാഘാതം നൽകുന്ന സാഹചര്യത്തിലാണ് നിയമനടപടികൾ ശക്തമാക്കുന്നത്. യുഎഇയുടെ സൈബർ കുറ്റകൃത്യ നിയമപ്രകാരമാണ് നിയമലംഘകർക്ക് കനത്ത ശിക്ഷ ലഭിക്കുക. ലംഘിക്കുന്നവര്‍ക്ക് 1,50,000 ദിര്‍ഹം മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം. [&Read More
ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഗള്‍ഫ് കറന്‍സികള്‍ക്കെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെ, യുഎഇ, സൗദി, ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കുന്നത് റെക്കോര്‍ഡ് നേട്ടമായി. കഴിഞ്ഞ വാരാന്ത്യത്തിന് തൊട്ടുമുമ്പ് യുഎഇയിലെ ചില എക്സ്ചേഞ്ചുകളില്‍ ഒരു ദിര്‍ഹത്തിന് 24.26 രൂപ എന്ന നിരക്ക് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ വിനിമയ നിരക്ക് 24.40 രൂപ വരെ ഉയര്‍ന്ന് തുടരുകയാണ്. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 89.43 രൂപയായി ഇടിഞ്ഞതാണ് ദിര്‍ഹം ഉള്‍പ്പെടെയുള്ള [&Read More
ദുബൈ: ഇന്ത്യന്‍ നിര്‍മ്മിത തേജസ് യുദ്ധവിമാനം ദുബൈ എയര്‍ഷോയ്ക്കിടെ തകര്‍ന്നു വീണു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് കൊല്ലപ്പെട്ടു. ദുബൈ അല്‍ മക്തൂം വിമാനത്താവളത്തിന് സമീപം പ്രാദേശിക സമയം 3.30ഓടെയാണ് ദാരുണമായ സംഭവം. വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്കിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സംഘമായുള്ള പ്രകടനത്തിനു ശേഷം ഒറ്റയ്ക്ക് അഭ്യാസം നടത്തുന്നതിനിടെയാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിര്‍മ്മിച്ച തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. വിമാനം തീഗോളമായി മാറിയതിനെ തുടര്‍ന്ന് ആകാശത്തേക്ക് കറുത്ത പുക ഉയര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദുബൈ [&Read More