ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോര്‍ഡ് ഇനി സൗദി അറേബ്യ സ്വന്തമാകാന്‍ പോകുന്നു. ദുബൈയിലെ ബുര്‍ജ് ഖലീഫയുടെ (828 മീറ്റര്‍) റെക്കോര്‍ഡ് തകര്‍ത്ത് കൊണ്ട്, കൃത്യം ഒരു കിലോമീറ്റര്‍ (1,000 മീറ്റര്‍) ഉയരത്തില്‍ നിര്‍മ്മിക്കുന്ന ‘ജിദ്ദ ടവര്‍’ പദ്ധതി സൗദി പുനരാരംഭിച്ചു. ചെങ്കടല്‍ തീരത്ത് ഒരുങ്ങുന്ന മഹാത്ഭുതം യാഥാര്‍ത്ഥ്യമാകുന്നതോടെ നിര്‍മ്മാണ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാകും ലോകം സാക്ഷ്യം വഹിക്കുക. ആകാശത്തിലെ അത്ഭുതമെന്ന് അറിയപ്പെടുന്ന ഷാങ്ഹായ് ടവറിനെയും ബുര്‍ജ് ഖലീഫയെയും പിന്നിലാക്കുന്ന ഗോപുരം വെറുമൊരു [&Read More
യമന്‍ തുറമുഖത്ത് ആയുധക്കപ്പലിന് നേരെ സൗദിയുടെ വ്യോമാക്രമണം; അതിര്‍ത്തിയിലെ സൈനിക നടപടികളില്‍ മുന്നറിയിപ്പ്
റിയാദ്/ഏദന്‍: യമനിലെ മുകല്ല തുറമുഖത്ത് അനുമതിയില്ലാതെ ആയുധങ്ങളുമായി എത്തിയ കപ്പലിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണം. യുഎഇയില്‍നിന്ന് എത്തിയ ആയുധശേഖരമാണ് ഇന്നു പുലര്‍ച്ചെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ബോംബിട്ട് തകര്‍ത്തത്. ഇതേത്തുടര്‍ന്ന് യമനില്‍ നിന്ന് യുഎഇ സൈന്യം 24 മണിക്കൂറിനകം പിന്‍വാങ്ങണമെന്ന് യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍(പിഎല്‍സി) ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇയിലെ ഫുജൈറ തുറമുഖത്തുനിന്ന് പുറപ്പെട്ട രണ്ട് കപ്പലുകള്‍, സൗദി സഖ്യസേനയുടെ അനുമതിയില്ലാതെ മുകല്ല തുറമുഖത്ത് നങ്കൂരമിട്ടതാണ് പ്രകോപനമെന്നാണു വിവരം. യമനിലെ വിഘടനവാദി ഗ്രൂപ്പായ സതേണ്‍ ട്രാന്‍സിഷണല്‍ [&Read More
റിയാദ്: സൗദി അറേബ്യയില്‍ ശീതതരംഗം (Read More
‘പരിശോധനയില്ലാതെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ പിടിവീഴും’; സൗദിയില്‍ പ്രവാസികളുടെ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ
റിയാദ്: സൗദിയിലെ പ്രവാസി തൊഴിലാളികൾക്കായുള്ള മെഡിക്കൽ സ്ക്രീനിംഗ് സെന്ററുകളിലും ഫുഡ് വർക്കർ ക്ലിനിക്കുകളിലും (Read More
മസ്ജിദുല്‍ ഹറമിന്റെ മുകള്‍ നിലയില്‍നിന്ന് താഴേക്ക് ചാടി യുവാവ്; അത്ഭുതകരമായി രക്ഷിച്ച് സെക്യൂരിറ്റി
മക്ക: വിശുദ്ധ ദേവാലയമായ മസ്ജിദുല്‍ ഹറം കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി യുവാവ്. മുകള്‍ നിലയില്‍ നിന്ന് മതാഫിലേക്ക് (കഅബയെ വലം വെക്കുന്ന സ്ഥലം) ചാടിയ ഇയാളെ സുരക്ഷാ ജീവനക്കാരനാണ് അത്ഭുതകരമായി രക്ഷിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകള്‍ നിലയില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്, ഇയാള്‍ തറയില്‍ പതിക്കുന്നതിന് മുന്‍പ് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ചാടിയ യുവാവിനും ഉദ്യോഗസ്ഥനും പരിക്കേറ്റു. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും [&Read More
മദീനയുടെ ആകാശത്ത് മുഴങ്ങിയ മധുരനാദം നിലച്ചു; മസ്ജിദുന്നബവിയിലെ മുഅദ്ദിന് ശൈഖ് ഫൈസല്‍ നുഅ്മാന്
മദീന: ഇസ്ലാംമത വിശ്വാസികളുടെ പുണ്യഗേഹങ്ങളിലൊന്നായ മദീനയിലെ മസ്ജിദുന്നബവിയിലെ (പ്രവാചക പള്ളി) പ്രമുഖ മുഅദ്ദിന് ശൈഖ് ഫൈസല്‍ നുഅ്മാന് അന്തരിച്ചു. മദീനയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍നൂറ്റാണ്ടു കാലത്തോളം പ്രവാചക പള്ളിയില്‍ ബാങ്ക് വിളിക്കുന്നതിനുള്ള (അദാന്‍) സൗഭാഗ്യം ലഭിച്ച വ്യക്തിയായിരുന്നു ശൈഖ് ഫൈസല്‍ നുഅ്മാന്. മദീനയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറെ സുപരിചിതവും ഹൃദ്യവുമായ ശബ്ദത്തിന് ഉടമയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത മദീനയിലെ വിശ്വാസി സമൂഹത്തെയും പ്രവാസികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. മസ്ജിദുന്നബവിയില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ [&Read More
സൗദിയിലെ അത്ഭുതദ്വീപിൽ ക്രിസ്റ്റ്യാനോയ്ക്ക് അത്യാഡംബര വില്ല; യാത്ര ബോട്ടിലോ സീപ്ലെയിനിലോ മാത്രം
ജിദ്ദ: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും സൗദി അറേബ്യയിലെ ചെങ്കടൽ തീരത്ത് (Read More
റിയാദ്: ലോകപ്രശസ്ത വിനോദ കമ്പനിയായ യൂണിവേഴ്സൽ സ്റ്റുഡിയോസ് സൗദി അറേബ്യയിൽ സാന്നിധ്യം അറിയിക്കാനൊരുങ്ങുന്നു. റിയാദിലെ ബൃഹത്തായ വിനോദ നഗരപദ്ധതിയായ ‘ഖിദ്ദിയ’യിൽ (Read More
റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖലകളിൽ ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു. കനത്ത ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്തെ പ്രശസ്തമായ മണൽക്കുന്നുകൾ വെളുത്ത മഞ്ഞുപാളികളാൽ മൂടപ്പെട്ടു. വിസ്മയിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ കാണാൻ നിരവധി സ്വദേശികളും വിനോദസഞ്ചാരികളുമാണ് പ്രദേശത്തേക്ക് ഒഴുകുന്നത്. ഡിസംബർ 17, 18 തീയതികളിലാണ് തബൂക്ക് പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ആരംഭിച്ചത്. പ്രശസ്തമായ ജബൽ അൽRead More
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടു കൂടിയ മഴയും ആലിപ്പഴ വർഷവും തുടരുന്നു. ഇന്ന് പുലർച്ചെ മുതൽ റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ കനത്ത പേമാരിയാണ് അനുഭവപ്പെട്ടത്. വടക്കൻ എമിറേറ്റുകളിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത കാറ്റിൽ മരങ്ങൾ പിഴുതെറിയപ്പെട്ടും കെട്ടിടാവശിഷ്ടങ്ങൾ പറന്നുവീണും നിരവധി വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. ദുബൈ, അബുദാബി എന്നിവിടങ്ങളിൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്. [&Read More