റിയാദ്: വെസ്റ്റ് ബാങ്കിലെ ഭൂമി ഇസ്രയേൽ ‘ദേശസ്വത്ത്’ ആയി പ്രഖ്യാപിച്ചതിനെതിരെ സൗദി അറേബ്യ രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള നീക്കം മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിൽ പുതിയ നിയമപരവും ഭരണപരവുമായ യാഥാർത്ഥ്യം അടിച്ചേൽപ്പിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് സൗദി കുറ്റപ്പെടുത്തി. ഈ നടപടി സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാണ്. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേലിന് യാതൊരു പരമാധികാരവുമില്ലെന്ന് ആവർത്തിച്ച സൗദി മന്ത്രാലയം, ഇസ്രയേലിന്റെ ഏകപക്ഷീയമായ [&Read More
റിയാദ്: സൗദി അറേബ്യയിലെ ഒട്ടക മേഖലയെ ഡിജിറ്റൈസ് ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമായി മന്ത്രാലയം ഒട്ടക പാസ്പോർട്ട് പുറത്തിറക്കി. ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശം രേഖപ്പെടുത്തുക, സേവന കാര്യക്ഷമത വർദ്ധിപ്പിക്കുക, വിപണിയിലെ വിശ്വാസ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ഡിജിറ്റൽ സംവിധാനം ആരംഭിച്ചത്. പരിസ്ഥിതി, ജല, കൃഷി ഉപമന്ത്രി മൻസൂറുൽ മുഷൈതി ചൊവ്വാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്തു. കന്നുകാലി, മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ പരിപാടിയുടെ ഭാഗമായാണ് ഈ നടപടി. ഒട്ടകങ്ങളുടെ വംശം, ആരോഗ്യ രേഖകൾ, ഉടമസ്ഥാവകാശം തുടങ്ങിയ വിവരങ്ങൾ [&Read More
ജിദ്ദ: ഉംറ മേഖലയിൽ സേവന നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 1,800 വിദേശ ട്രാവൽ ഏജൻസികളുടെ കരാറുകൾ സൗദി ഹജ്ജ്Read More
റിയാദ്: സൗദി അറേബ്യയും ഒമാനും സംയുക്തമായി നടത്തുന്ന ‘വിൻഡ്സ് ഓഫ് പീസ് 2026’ നാവിക അഭ്യാസം ഒമാൻ കടലിൽ ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് അഭ്യാസപ്രകടനങ്ങൾക്ക് തുടക്കമായത്. തത്സമയ മിസൈൽ പ്രയോഗങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ പരിശീലന പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും കപ്പൽ പാതകൾ സംരക്ഷിക്കുന്നതിനും ഇരുസേനകളെയും സജ്ജമാക്കുകയാണ് ഈ അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് റിയർ അഡ്മിറൽ മുഹമ്മദ് അൽഒതൈബി അറിയിച്ചു. പത്ത് യുദ്ധക്കപ്പലുകൾ, ഹെലികോപ്റ്ററുകൾ, റോയൽ ഒമാൻ [&Read More
25 വർഷത്തെ മൗനം അലിഞ്ഞില്ലാതായി; കഅ്ബയ്ക്ക് മുന്നിൽ ബദർ സംസാരിച്ചു!-ജോർദാൻ പൗരന്റെ വിസ്മയാനുഭവം
മക്ക: 25 വർഷം നീണ്ട കാത്തിരിപ്പും പ്രാർത്ഥനയും ഒടുവിൽ ആ പുണ്യഭൂമിയിൽ വെച്ച് സാഫല്യമായി. മക്കയിലെ വിശുദ്ധ കഅ്ബയുടെ മുന്നിൽ വെച്ച് ജോർദാൻ സ്വദേശിയായ ബദർ ബദറാൻ എന്ന യുവാവിനുണ്ടായ വിസ്മയകരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചെറിയ പ്രായത്തിൽ സംസാരശേഷി നഷ്ടപ്പെട്ട ബദറിന് കഅ്ബയ്ക്കു ചുറ്റും വലം ചെയ്യുന്നതിനിടെ സംസാരശേഷി തിരികെക്കിട്ടിയ വാർത്തയാണിപ്പോൾ ഏറെ കൗതുകമാകുന്നത്. കഅ്ബയെ ആദ്യമായി കൺകുളിർക്കെ കണ്ട നിമിഷം, ആ ആത്മീയ ചൈതന്യത്തിൽ അലിഞ്ഞുചേർന്ന ബദർ, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ [&Read More
‘സൗദിയുടെ മണ്ണോ ആകാശമോ ഉപയോഗിച്ച് ഇറാനെ ആക്രമിക്കാൻ അനുവദിക്കില്ല’; ഇറാൻ പ്രസിഡന്റിനെ വിളിച്ച്
റിയാദ്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമപാതയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെ നേരിട്ട് വിളിച്ചാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം ഉറപ്പ് നൽകിയത്. മേഖലയിൽ യുദ്ധഭീതി നിലനിൽക്കെയാണ് സൗദിയുടെ സുപ്രധാന പ്രഖ്യാപനം വരുന്നത്. ചൊവ്വാഴ്ച രാത്രി ടെലഫോൺ സംഭാഷണത്തിൽ, ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നതായും കിരീടാവകാശി വ്യക്തമാക്കി. ആക്രമണം ആരുടെ ഭാഗത്തുനിന്നുള്ളതായാലും, അത് ഏത് ദിശയിൽ നിന്നായാലും, അതിനായി സൗദിയുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല. [&Read More
ഖാര്‍ത്തൂം: ആഫ്രിക്കന്‍ സ്വര്‍ണ വ്യാപാര മേഖലയില്‍ നിര്‍ണായക ചുവടുവെപ്പുമായി സൗദി അറേബ്യ. സുഡാനില്‍നിന്നുള്ള സ്വര്‍ണം നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചതായി സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തിയ മറ്റു രാജ്യങ്ങളുടെ സ്ഥാനത്തേക്കാണ് സൗദി എത്തുന്നത്. സുഡാനുമായുള്ള ഈ പുതിയ സഹകരണം ആഫ്രിക്കന്‍ സ്വര്‍ണ വിപണിയിലെ സമവാക്യങ്ങള്‍ തിരുത്തിയെഴുതുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. റിയാദില്‍ നടന്ന ‘ഫ്യൂച്ചര്‍ മിനറല്‍സ് ഫോറ’ത്തിനിടെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. സൗദി വ്യവസായRead More
റമദാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി സൗദി; പ്രാർത്ഥനകൾ ലൈവ് സ്ട്രീം ചെയ്യാൻ പാടില്ല, ക്യാമറകൾക്കും നിയന്ത്രണം
റിയാദ്: സൗദിയിലെ പള്ളികൾക്കായി ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ റമദാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പ്രാർത്ഥനകൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചും, പള്ളികൾക്കുള്ളിലെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയും ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. പള്ളികളിലെ ക്രമീകരണങ്ങൾ കാര്യക്ഷമമാക്കുന്നതിനും വിശ്വാസികൾക്ക് മികച്ച ആത്മീയ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ. ക്യാമറ ഉപയോഗവുമായി ബന്ധപ്പെട്ട് കർശനമായ നിബന്ധനകളാണ് മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്. പള്ളികൾക്കുള്ളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാമെങ്കിലും, പ്രാർത്ഥനയ്ക്കിടെ ആരാധകരെയോ ഇമാമുകളെയോ വീഡിയോയിൽ [&Read More
റിയാദ്: സൗദി ഭരണാധികാരിയും ഇരുഹറമുകളുടെയും സൂക്ഷിപ്പുകാരനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആശുപത്രി വിട്ടു. റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടത്തിയ പതിവ് വൈദ്യപരിശോധനകൾക്ക് ശേഷം ഇന്നലെ അദ്ദേഹം വസതിയിലേക്ക് മടങ്ങി. പരിശോധനാ ഫലങ്ങൾ ആശ്വാസകരമാണെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു. 90 വയസ്സുള്ള രാജാവിനെ ഇന്നലെ പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച പരിശോധനകളാണ് നടന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പേസ്മേക്കർ മാറ്റവും ഉൾപ്പെടെ മുൻവർഷങ്ങളിൽ ചില ആരോഗ്യ [&Read More
റിയാദ്/കെയ്റോ: യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീന് ജനതയ്ക്ക് ആശ്വാസമേകി സൗദി അറേബ്യ. സൗദിയുടെ ‘ഹദിയ, അദാഹി’ പദ്ധതിയുടെ ഭാഗമായി 30,000 ബലിമാംസ വിഹിതങ്ങള്‍ ഫലസ്തീന് കൈമാറി. മക്ക റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി വഴിയാണ് തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ബലിമാംസം അര്‍ഹരായവരിലേക്ക് എത്തിക്കുന്നത്. ഫലസ്തീന് സമാനമായ വിഹിതം ഈജിപ്തിനും നല്‍കിയിട്ടുണ്ട്. കെയ്റോയിലെ സൗദി എംബസിയില്‍ നടന്ന ചടങ്ങില്‍ സൗദി ഡെപ്യൂട്ടി അംബാസഡര്‍ ഖാലിദ് ബിന്‍ ഹമദ് അല്‍Read More