ബെംഗളൂരു: കർണാടകയിലെ ഗ്രാമപഞ്ചായത്ത്, താലൂക്ക്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാനുള്ള സുപ്രധാന ബിൽ നിയമസഭ പാസാക്കി. ബിജെപിRead More
ഗംഗാനദിയിൽ ബോട്ടിനുള്ളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുകയും മാംസഹാരം കഴിച്ച് ഭക്ഷണാവശിഷ്ടങ്ങൾ നദിയിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത 14 യുവാക്കളുടെ ജാമ്യം വാരണാസി കോടതി തള്ളി.Read More
ബെംഗളൂരു: രാജ്യത്തിന്റെ വികസന കുതിപ്പിൽ വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക നീതിയും ബലികഴിക്കപ്പെടരുതെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. യുഎപിഎ പോലുള്ള കഠിനമായ നിയമങ്ങളുടെ അമിത ഉപയോഗവും വിയോജിപ്പുകളെ അടിച്ചമർത്തുന്ന രീതിയും വികസിത രാഷ്ട്രത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2047Read More
മുംബൈ: പാചകവാതക വില വർധനവിന് വിചിത്രമായ കാരണം നിരത്തി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് പൂനെയിലെ ഒരു റസ്റ്റോറന്റ്. കോത്രുഡിലെ ‘ബാർവെ ദഹിവാഡ’ എന്ന ഭക്ഷണശാലയിൽ സ്ഥാപിച്ച പ്ലക്കാർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഭക്ഷണസാധനങ്ങളുടെ വില കൂട്ടിയതിന് കാരണമായി റസ്റ്റോറന്റ് ഉടമ വിരൽ ചൂണ്ടുന്നത് ഒരു ‘ഓറഞ്ച് മുടിക്കാരന്’ നേരെയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് നോട്ടീസിലെ പരിഹാസം. “ഒരു മണ്ടൻ ഓറഞ്ച് മുടിക്കാരൻ ആരംഭിച്ച യുദ്ധം കാരണം അസംസ്കൃത എണ്ണയുടെ വില [&Read More
ഹോർമുസ് പ്രതിസന്ധി: ‘ഊർജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ സജ്ജം’; ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിലും രാജ്യത്തെ ഊർജ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൾഫ് മേഖലയിലെ സംഘർഷം ആശങ്കാജനകമാണെങ്കിലും പെട്രോൾ, ഡീസൽ, പാചകവാതക വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ നയതന്ത്രRead More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീറിന്റെ ആം ജനത ഉണ്ണയൻ പാർട്ടിയുമായി (Read More
ജയ്പൂർ: ഇന്ത്യൻ വ്യോമസേനാ താവളങ്ങളിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ സിവിലിയൻ ജീവനക്കാരൻ അറസ്റ്റിൽ. അസമിലെ ദിബ്രുഗഡ് ജില്ലയിലുള്ള ചബുവ എയർഫോഴ്സ് സ്റ്റേഷനിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് അംഗമായ സുമിത് കുമാറിനെയാണ് രാജസ്ഥാൻ ഇന്റലിജൻസും വ്യോമസേനാ ഇന്റലിജൻസും ചേർന്ന് പിടികൂടിയത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ ഇയാളെ ജയ്പൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജനുവരിയിൽ ജയ്സാൽമീർ സ്വദേശിയായ ഝബര റാമിനെ ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സുമിത് കുമാറിനെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതെന്ന് ഇന്റലിജൻസ് [&Read More
ഡിസ്പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി മന്ത്രിയും ഹാഫ്ലോങ്ങിലെ സിറ്റിഹങ് എംഎൽഎയുമായ നന്ദിത ഗോർലോസ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഇന്നലെ രാത്രിയോടെ അവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് തൊട്ടു മുൻപാണ് നിർണായക രാഷ്ട്രീയ നീക്കം. ഹാഫ്ലോങ് (എസ്ടി) മണ്ഡലത്തിൽ നിർമ്മൽ ലാങ്താസയെയാണ് കോൺഗ്രസ് നേരത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നന്ദിതയുടെ [&Read More
ശ്രീനഗർ: യുദ്ധക്കെടുതിയിൽ വലയുന്ന ഇറാനിലെ സാധാരണക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയിൽ നിന്ന് സഹായപ്രവാഹം. കശ്മീരിലെ ബുഡ്ഗാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പണവും സ്വർണവും വീട്ടുപകരണങ്ങളും ഉൾപ്പെടെയുള്ളവയാണ് ഇറാനിയൻ ജനതയ്ക്കായി ദാനമായി നൽകുന്നത്. ഇതിൽ 28 വർഷം മുൻപ് മരിച്ച ഭർത്താവിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ച സ്വർണാഭരണങ്ങൾ ദാനം ചെയ്ത കശ്മീരി വനിതയുടെ കഥ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ഇറാനിയൻ എംബസിയാണ് എക്സിലൂടെ ഈ വൈകാരികമായ സംഭവം പങ്കുവെച്ചത്. “നിങ്ങളുടെ കണ്ണുനീരും ശുദ്ധമായ വികാരങ്ങളുമാണ് ഏറ്റവും [&Read More
‘കേന്ദ്ര സർക്കാരിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു’; ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം, പാർലമെന്റിൽ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ എംപിമാർ രംഗത്ത്. അദ്ദേഹം കേന്ദ്ര സർക്കാരിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച്, സിഇസിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നൽകി. ലോകസഭയിൽ 130 ഉം രാജ്യസഭയിൽ 63 ഉം അംഗങ്ങൾ ഒപ്പിട്ട നോട്ടീസാണ് സമർപ്പിച്ചത്. ഏഴ് കുറ്റങ്ങളാണ് നോട്ടീസിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത്. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (Read More