ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം എലി കരണ്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്.Read More
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളും ഒന്നിക്കാറുള്ളതാണ് പതിവ്. എന്നാൽ പതിനെട്ടാം ലോക്സഭയിൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാടുമായി രണ്ട് എംപിമാർ ശ്രദ്ധേയരാകുന്നു. കുരുക്ഷേത്രയിൽ നിന്നുള്ള ബിജെപി എംപി നവീൻ ജിൻഡാലും ഇന്നർ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ഡോ. ബിമോൾ അകോയിജവുമാണ് തങ്ങൾക്ക് ലഭിക്കേണ്ട ശമ്പളം വേണ്ടെന്ന് വെച്ചത്. വിവരാവകാശ നിയമപ്രകാരം (Read More
എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം; ബെംഗളൂരിൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന് ഉടമകളുടെ സംഘടന
ബെംഗളൂരു: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതോടെ ബെംഗളൂരുവിലെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. വിതരണം അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ നഗരത്തിലെ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ഇന്നലെ മുതൽ ഹോട്ടലുകളിലേക്കുള്ള വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം പൂർണമായും നിലച്ചതായി അസോസിയേഷൻ പ്രസിഡന്റ് പി.സി റാവു അറിയിച്ചു. 70 ദിവസത്തേക്ക് തടസ്സമില്ലാത്ത വിതരണം എണ്ണക്കമ്പനികൾ ഉറപ്പുനൽകിയിരുന്നെങ്കിലും പെട്ടെന്നുണ്ടായ മാറ്റം വ്യവസായത്തെ സാരമായി ബാധിച്ചു. ഇന്ന് ഹോട്ടലുകൾ പ്രവർത്തിക്കുമെങ്കിലും, വരും [&Read More
എൽപിജി ക്ഷാമം രൂക്ഷം: ‘മുംബൈ നഗരത്തിലെ പകുതിയോളം ഹോട്ടലുകൾ അടച്ചുപൂട്ടും’; മുന്നറിയിപ്പുമായി അസോസിയേഷൻ
മുംബൈ: രാജ്യത്ത് എൽപിജി സിലണ്ടർ ക്ഷാമം രൂക്ഷം. മുംബൈ, ബംഗളൂരു നഗരങ്ങളിൽ ഹോട്ടലുകൾ അടച്ചു പൂട്ടൽ ഭീഷണിയിലാണ്. സിലണ്ടർ പ്രതിസന്ധി രൂക്ഷമായാൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകൾ പറയുന്നു. നഗരത്തിലെ ഏകദേശം 20 ശതമാനത്തോളം ഹോട്ടലുകൾ ഇതിനകം തന്നെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി മുംബൈ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ (Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ കൊൽക്കത്തയിൽ വൻ പ്രതിഷേധം. ഇന്നു രാവിലെ ദക്ഷിണ കൊൽക്കത്തയിലെ പ്രസിദ്ധമായ കാളിഘട്ട് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കമ്മീഷണറെ കരിങ്കൊടി കാണിച്ചും ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രതിഷേധക്കാർ നേരിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരോടൊപ്പം ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്ക് സമീപമുള്ള ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം കമ്മീഷണറുടെ [&Read More
പട്ന: യുപിഎസ്സി സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ 301Read More
കോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസി (എ.വി.പി) സ്ഥാപകൻ ആര്യവൈദ്യൻ പി.വി. രാമ വാര്യരുടെ മകൾ ആർ. കസ്തൂരിയെ (82) നഞ്ചുണ്ടപുരത്തെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ഇന്നലെ രാവിലെയാണ് കോയമ്പത്തൂരിലെ ഗേറ്റഡ് കമ്മ്യൂണിറ്റിയിലുള്ള വീടിനുള്ളിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി സുർജ റോക്കിക്കായി (37) പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. എ.വി.പി ഡയറക്ടർമാരിൽ ഒരാളായ മകൻ ഡോ. രാംകുമാറിനൊപ്പമായിരുന്നു കസ്തൂരി താമസിച്ചിരുന്നത്. മകൻ വിയറ്റ്നാം [&Read More
ന്യൂഡൽഹി: അസമിലെ കർബി ആംഗ്ലോങ്ങിൽ സുഖോയ്Read More
കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഇറാനിയൻ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ‘ലാവന്’ കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. കപ്പലിലുണ്ടായിരുന്ന 183 നാവികരെ നിലവിൽ കൊച്ചി നാവികത്താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ അടിയന്തരമായി ഡോക്കിങ് വേണമെന്ന ഇറാന്റെ അഭ്യർത്ഥന മാനിച്ചാണ് കേന്ദ്ര സർക്കാർ ഇതിന് അനുമതി നൽകിയത്. വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന മറ്റൊരു ഇറാനിയൻ കപ്പൽ ‘ദേന’യെ മാർച്ച് നാലിന് അമേരിക്കൻ സൈന്യം ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കിയിരുന്നു. ഈ സംഭവത്തിന് മുൻപ് ഫെബ്രുവരി 28Read More
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം ആദ്യമായാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറുകളുടെ വില 920 രൂപയായി ഉയർന്നു. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1,883 രൂപയുമാണ് പുതുക്കിയ നിരക്ക്. മുംബൈയിൽ യഥാക്രമം [&Read More