തിരുവനന്തപുരം: യുവാക്കളെ ഹോട്ടൽ മുറികളിലെത്തിച്ച് ലഹരി കൈമാറുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവന്ന സംഭവത്തിൽ ട്രാവൻകൂർ ടൈറ്റാനിയം സീനിയർ സൂപ്രണ്ട് നജീബ് ഖാൻ പിടിയിലായി. മുൻ സന്തോഷ് ട്രോഫി താരം കൂടിയായ ഇയാളെ നഗരത്തിലെ ഒരു ഹോട്ടലിൽ നിന്ന് 4 ഗ്രാം എംഡിഎംഎയുമായാണ് എക്സൈസ് സംഘം പിടികൂടിയത്. സ്പോർട്സ് ക്വാട്ടയിൽ ടൈറ്റാനിയത്തിൽ ജോലിയിൽ പ്രവേശിച്ച നജീബ് നിലവിൽ അവിടെ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇയാൾ യുവാക്കളുമായി ബന്ധപ്പെട്ടിരുന്നത്. ബെംഗളൂരുവിൽ നിന്ന് [&Read More
ആലപ്പുഴ: പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി ശവക്കല്ലറകൾക്ക് മുകളിലിരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുകയും പ്രകോപനപരമായ രീതിയിൽ റീൽസ് ചിത്രീകരിക്കുകയും ചെയ്ത നാല് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ സിനിമാ സ്റ്റൈൽ അതിക്രമം നടന്നത്. സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന യുവാക്കൾ കല്ലറകൾക്ക് മുകളിലിരുന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും പാട്ടുപാടി നൃത്തം ചെയ്യുകയുമായിരുന്നു. കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ സംഘം കുരിശ് തലകീഴായി പിടിച്ചാണ് ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിച്ചത്. ഇത് ‘സാത്താൻ [&Read More
മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വമെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന നിലപാടുകളോടുള്ള ആദരവാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “വിശ്വമാനവികതയിൽ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നത്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ ആദ്യം ഓടിയെത്തിയ വ്യക്തിയാണ് സാദിഖലി തങ്ങൾ,” എന്ന് ഹരിഗോവിന്ദൻ പ്രതികരിച്ചു. വരാനിരിക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ [&Read More
‘ചില്ലറ വോട്ടിന് വേണ്ടി ഞങ്ങള് രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല; ആര്എസ്എസിന്റെ പ്രധാന ടാര്ഗറ്റായിരുന്നു
തൃശ്ശൂർ: ആർഎസ്എസുമായി ചേർന്ന് വോട്ട് കച്ചവടം നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ വോട്ടുകൾക്ക് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന ശീലം ഇടതുപക്ഷത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽ താൻ ആർഎസ്എസിന്റെ പ്രധാന ടാർഗറ്റുകളിൽ ഒന്നായിരുന്നുവെന്നും ഇത്തരം ശുദ്ധ അസംബന്ധങ്ങൾ വിളിച്ചുപറയാൻ സതീശന് ഒരു മടിയുമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാണംകെട്ട രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് പിന്നാലെ പോയി ശീലമുള്ളത് കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി [&Read More
തിരുവനന്തപുരം: മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ കേരള പൊലീസിന്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തു. ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തിയ ‘റീൽ’ ആണ് ബുധനാഴ്ച ഉച്ചയോടെ ഇന്ത്യയിൽ വിലക്കിയത്. ഐടി ആക്ട് 2000, സെക്ഷൻ 79 (3) (ബി) പ്രകാരം കേരള പൊലീസിന്റെ സൈബർ ഓപറേഷൻസ് വിഭാഗം നൽകിയ നോട്ടീസിനെത്തുടർന്നാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിമർശനങ്ങളും യുഡിഎഫ് വാഗ്ദാനങ്ങളും ഉൾപ്പെട്ടതായിരുന്നു [&Read More
കോഴിക്കോട്: രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രണ്ട് ഘട്ടങ്ങളിലായി പവന് 2200 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം മാത്രം 1720 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,000 രൂപയിലെത്തി. ഗ്രാമിന് 215 രൂപ കുറഞ്ഞ് 13,250 രൂപയായും മാറി. ഇന്നലെ സ്വർണവിലയിൽ 3400 രൂപയുടെ വൻ വർധനവ് ഉണ്ടായതിന് പിന്നാലെയാണ് ഈ തിരുത്തൽ. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് വിലയിലെ കടുത്ത ചാഞ്ചാട്ടത്തിന് പ്രധാന കാരണം. [&Read More
പത്തനംതിട്ട: സിപിഎം നേതാവ് അഡ്വ. ആർ കൃഷ്ണകുമാർ മുസ്ലിം ലീഗിൽ ചേർന്നു. സിപിഎമ്മിൽ ഉന്നത പദവികൾ വഹിച്ചിരുന്ന കൃഷ്ണകുമാർ ഒരു മാസം മുമ്പ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 20 വർഷത്തോളം സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പദവികൾ വഹിച്ചിരുന്നു. സിപിഎമ്മിന്റെ ഏരിയ കമ്മറ്റി അംഗം, മൂന്ന് തവണ ലോക്കൽ കമ്മിറ്റി സെക്രട്ടറി, എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ഡി.വൈഎഫ്ഐ പത്തനംതിട്ട ജില്ലാ [&Read More
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിൽ ബിജെപിയുടെ സീൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും (Read More
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പ്രചാരണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയും കാപ്പ കേസ് പ്രതിയുമായ മുഹമ്മദ് റോഷനാണ് പോസ്റ്റിട്ടതെന്ന് പോലീസ് അറിയിച്ചു. വ്യാജ പ്രചാരണത്തിലൂടെ ബ്ലാക്ക്മെയിലിങ് നടത്തി 15 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉയരുന്നത്. സാദിഖലി തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, ഇത് നിർത്തലാക്കാൻ [&Read More
‘എസ്ഡിപിഐയുമായി സിപിഎമ്മിന് ബന്ധമില്ല, ആരോടും വോട്ട് വേണ്ടെന്ന് പറയില്ല’- ടി.പി രാമകൃഷ്ണൻ
കണ്ണൂർ: എസ്ഡിപിഐയുമായി ഇടതുപക്ഷത്തിന് യാതൊരുവിധ രാഷ്ട്രീയ ബന്ധവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എന്നാൽ ജനാധിപത്യ പ്രക്രിയയിൽ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം മലയാള മാധ്യമത്തോട് വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസുമായുള്ള പോരാട്ടത്തിൽ നിരവധി സഖാക്കൾക്ക് ജീവൻ നഷ്ടപ്പെട്ട ചരിത്രമാണ് പാർട്ടിക്കുള്ളത്. അങ്ങനെയുള്ള ഇടതുപക്ഷം ആർഎസ്എസുമായി യോജിക്കുന്നു എന്ന് പറയുന്നത് ചരിത്രബോധമില്ലാത്തവർ മാത്രമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം [&Read More