കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പൊവ്വൽ സ്വദേശി ആയിഷയെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് നടപടി. നാലത്തടുക്ക സ്വദേശിനി ജസീല(24) ആണ് കഴിഞ്ഞ മാസം മരിച്ചത്. ഭർത്താവിന്റെ വീടിന് അടുത്തുള്ള അയൽവാസിയായ ആയിഷയുടെ വീട്ടിൽനിന്ന് ഒൻപതര പവൻ സ്വർണം കാണാതായതുമായി ബന്ധപ്പെട്ടാണ് ജസീലയ്ക്കെതിരെ ആരോപണം ഉയർന്നത്. ജസീലയാണ് സ്വർണം എടുത്തതെന്ന് കാട്ടി ഇവർ ആദൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് [&Read More
‘കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷം, രാജ്യത്തെ ഭൂരിഭാഗം
ഇടുക്കി: ‘കേരള സ്റ്റോറി’ സിനിമയ്ക്കെതിരെയും അതിന് പിന്നിലെ രാഷ്ട്രീയ അജണ്ടകൾക്കെതിരെയും കടുത്ത വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും, കേരളത്തിന്റെ യഥാർത്ഥ പാരമ്പര്യവും സംസ്കാരവും സിനിമയിൽ കാണിക്കുന്നതല്ലെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമകളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് ജനങ്ങളിൽ ഭിന്നതയുണ്ടാക്കാനും ചില വിഭാഗങ്ങളെ അപരവൽക്കരിക്കാനും ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും, ഇതിനായി [&Read More
പന്തളം: ആംബുലൻസുകളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളെ വെല്ലുന്ന രീതിയിൽ നിയമവിരുദ്ധമായി വർണ്ണവിളക്കുകളും ഹോണുകളും ഘടിപ്പിച്ച ആംബുലൻസിനെ പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. വാഹന ഉടമയ്ക്ക് 11,000 രൂപ പിഴ ചുമത്തി. എം.സി റോഡിൽ കുളനട മാന്തുക ഭാഗത്തുവെച്ചാണ് സംഭവം. വൈകുന്നേരം അഞ്ചുമണിയോടെ റോഡിനെ പ്രകാശപൂരിതമാക്കി തിരുവല്ല ഭാഗത്തേക്ക് പാഞ്ഞുപോയ ആംബുലൻസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിൽ, രാത്രി 7.30Read More
കോഴിക്കോട്: അടുത്ത 10 വർഷത്തിനുള്ളിൽ കേരളത്തിന്റെ ഐടി ഹബ്ബായി മാറാനൊരുങ്ങി കോഴിക്കോട് നഗരം. നിർമ്മിത ബുദ്ധി (Read More
വയനാട് തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്; ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓണ് നടത്തി മുഖ്യമന്ത്രി
കോഴിക്കോട്: വയനാട് ചുരത്തിന് ബദലായി ഒരുങ്ങുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിൽ നിർണ്ണായക ഘട്ടം പിന്നിട്ടു. പദ്ധതിയുടെ ആദ്യഘട്ട പാറ തുരക്കൽ (ഫസ്റ്റ് ബ്ലാസ്റ്റ്) മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ കർമ്മത്തിലൂടെ നിർവ്വഹിച്ചു. മറിപ്പുഴ പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകുന്ന തുരങ്കപാതയ്ക്ക് 8.73 കിലോമീറ്റർ നീളമാണുള്ളത്. 2134.5 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെയാണ് [&Read More
അങ്കമാലി: അങ്കമാലിയിൽ കോളേജ് വിദ്യാർഥിനി ജസ്ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടറെ പിടികൂടാൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി. ജോർജിനായി തിരച്ചിൽ ഊർജിതമാക്കുന്നതിനിടെ, ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് ജോർജ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 28Read More
‘സിപിഎം ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരൻ; ഡിവൈഎഫ്ഐ യൂത്ത് സെന്ററിൽ ഇരുന്ന് കഞ്ചാവ്വലിക്കുന്നവരുണ്ട്’-
പാലക്കാട്: സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങൾ ഉന്നയിച്ച മുൻ എംഎൽഎ പി.കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ സുരേഷ് ബാബു സ്പിരിറ്റ് കച്ചവടക്കാരനാണെന്നും ഡിവൈഎഫ്ഐ യൂത്ത് സെന്ററുകൾ കഞ്ചാവ് സംഘങ്ങളുടെ കേന്ദ്രമായി മാറിയെന്നും ശശി ആരോപിച്ചു. വിമതർ പാലക്കാട് സംഘടിപ്പിച്ച ‘ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകളുടെ’ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയായിരുന്നു ശശിയുടെ കടന്നാക്രമണം. തെരഞ്ഞെടുപ്പ് അരികിലെത്തി നിൽക്കെ പാർട്ടിയെ വെട്ടിലാക്കുന്ന നീക്കമാണ് ശശിയുടെ ഭാഗത്തുനിന്നുണ്ടായത്. “ഇത് വിമതരുടെ കൺവെൻഷനല്ല, ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകളുടെ കൂട്ടായ്മയാണ്. [&Read More
കാഞ്ഞങ്ങാട്: കുടുംബകോടതിയിൽ മധ്യസ്ഥ ചർച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭർത്താവിനെ കോടതി പരിസരത്തുവെച്ച് ഭാര്യ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. അജാനൂർ മാണിക്കോത്തെ അലി(33)യെ മർദിച്ച സംഭവത്തിൽ ഭാര്യ ഷമീമയ്ക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. ഹൊസ്ദുർഗ് സബ് കോടതിയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികൾ തമ്മിലുള്ള കുടുംബപ്രശ്നങ്ങളിൽ കോടതി നിർദേശപ്രകാരം നടന്ന മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങി നടക്കുകയായിരുന്നു അലി. ഇതിനിടെ പിന്നാലെയെത്തിയ ഷമീമ അലിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്നാണ് പരാതി. അപ്രതീക്ഷിതമായുണ്ടായ മർദനത്തിൽ പകച്ചുപോയ അലി ഉടൻ [&Read More
‘മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചത്, മെമ്പർഷിപ്പ് പുതുക്കണം’; ജി സുധാകരനെ ഫോണിൽ വിളിച്ച്
ആലപ്പുഴ: സിപിഎമ്മിലെ മുതിർന്ന നേതാവായ ജി സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തീവ്രശ്രമം തുടരുന്നു. അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച സുധാകരനെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. 63 വർഷം നീണ്ട പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകുന്നതായിരുന്നു സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വാർത്താസമ്മേളനത്തിൽ എംവി ഗോവിന്ദൻ തന്നെ പരിഹസിച്ചു ചിരിച്ചുവെന്ന സുധാകരന്റെ ആരോപണത്തിനാണ് പാർട്ടി സെക്രട്ടറി മറുപടി നൽകിയത്. താൻ സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും [&Read More
കോട്ടയം: കൈക്കൂലി ക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി ബിജു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ ജയിൽ കവാടത്തിൽ ലഭിച്ച സ്വീകരണം വിവാദമാകുന്നു. കോട്ടയം ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിജുവിനെ ആലപ്പുഴയിലെ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്നാണ് ഹാരമണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചത്. തണ്ണീർമുക്കം സ്വദേശിയിൽ നിന്ന് 2,600 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തലയിലെ വീട്ടിൽ വെച്ചാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. ഉദ്യോഗസ്ഥനെ കുടുക്കിയതാണെന്നാരോപിച്ച് അറസ്റ്റ് നടന്ന ദിവസം [&Read More