കൊടുവള്ളി: സ്വർണക്കടത്ത് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട കാരാട്ട് ഫൈസലിന് തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം. കൊടുവള്ളി നഗരസഭയിലെ സൗത്ത് വാർഡിൽനിന്നാണ് ഇടതു സ്വതന്ത്രനായി മത്സരിച്ച ഫൈസൽ പരാജയപ്പെട്ടത്. മുസ് ലിം ലീഗ് സ്ഥാനാർഥി പിപി മൊയ്തീൻകുട്ടിയാണ് ഫൈസലിനെ തോൽപ്പിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം ഒഴിവാക്കപ്പെട്ട ഫൈസൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിപ്പട്ടികയിൽ ഇടംനേടിയിരുന്നു. നാഷനൽ ലീഗിന് അനുവദിച്ച സൗത്ത് വാർഡിൽ ഇടതു സ്വതന്ത്രനായാണ് കാരാട്ട് ഫൈസൽ മത്സരിച്ചത്. വോട്ടുനില ഇപ്രകാരം: പിപി മൊയ്തീൻകുട്ടി (മുസ് ലിം ലീഗ്) [&Read More
തിരുവനന്തപുരം: ഉറച്ച ഇടതുകോട്ടയായ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് അട്ടിമറി വിജയം നേടി. സിപിഎമ്മിലെ അഡ്വ. അംശു വാമദേവനെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു വൈഷ്ണ. 1607 വോട്ടുകൾ നേടിയാണ് വൈഷ്ണ സുരേഷ് വിജയിച്ചത്. എതിർ സ്ഥാനാർഥി അംശു വാമദേവന് 1210 വോട്ടുകൾ നേടാനായപ്പോൾ, ബിഡിജെഎസ് സ്ഥാനാർഥി അജിത് കുമാർ എൽ.വിക്ക് 460 വോട്ടുകൾ ലഭിച്ചു. വോട്ടർപട്ടിക വിവാദവും ഹൈക്കോടതി ഇടപെടലും: തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈഷ്ണയുടെ വോട്ടർപട്ടികയിലെ [&Read More
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍യു.ഡി.എഫിന് വന്‍ മുന്നേറ്റം. കോര്പറേഷന്, നഗരസഭ, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയില്‍ യു.ഡി.എഫ് ശക്തമായി മുന്നേറുകയാണ്. അതേസമയം, സംസ്ഥാനത്ത് എല്‍.ഡി.എഫിന്റെ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ തൃശൂര്‍, എറണാകുളം കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്നേറാനായതാണ് എന്‍.ഡി.എയുടെ വന്‍നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, എല്‍.ഡി.എഫ് മുന്നേറ്റങ്ങള്‍ ഗ്രാമRead More
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ കേസിലെ ഒന്നു മുതല്‍ ആറ് വരെയുള്ള എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. കേസിലെ രണ്ടാം പ്രതി മുതല്‍ മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവരാണ് കോടതി ശിക്ഷിച്ചിരിക്കുന്ന മറ്റ് [&Read More
തിരുവനന്തപുരം: ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ പുറത്തുവിട്ട പ്രീപോൾ സർവേ ഫലം നിർമ്മിച്ചത് പാർട്ടി ഓഫീസിലെന്ന് വെളിപ്പെടുത്തൽ. തിരുവനന്തപുരത്ത് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിവാദമായത്. സർവേ ഫലം പ്രചരിപ്പിച്ചതിന്റെ സ്ക്രീൻഷോട്ട് സഹിതമുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം വ്യാപകമായി സർവേ ഫലം പ്രചരിപ്പിക്കപ്പെട്ടിരുന്നു. ശ്രീലേഖ തന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്തതും ഇതേ കാർഡാണ്. പ്രീപോൾ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തിൽ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നടപടിയെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു [&Read More
തിരുവനന്തപുരം/പാലക്കാട്: വിവിധ കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതോടെ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയേറ്റു. യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യപ്പെടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോടതിയുടെ അനുകൂല വിധി വന്നിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. [&Read More
സവര്‍ക്കര്‍ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂര്‍; വരുമെന്ന് ഉറപ്പുനല്‍കിയതായി സംഘാടകര്‍-വിവാദം
തിരുവനന്തപുരം: വി.ഡി സവര്‍ക്കറുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വ്യക്തമാക്കി. തരൂരിന്റെ ഓഫീസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, പുരസ്കാരം സ്വീകരിക്കാമെന്ന് തരൂര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നതായും, അവസാന നിമിഷമുള്ള പിന്മാറ്റം അപ്രതീക്ഷിതമാണെന്നും സംഘാടകര്‍ അവകാശപ്പെട്ടതോടെ വിഷയം വിവാദമായിരിക്കുകയാണ്. എച്ച്ആര്‍ഡിഎസ് ഇന്ത്യയാണ് പ്രഥമ സവര്‍ക്കര്‍ പുരസ്കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന് പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്വെന്ഷന് സെന്ററില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. തരൂരിനെ [&Read More
‘വഴക്കിനിടെ കല്ലെടുത്ത് തലയ്ക്കടിച്ചു; കൊലപാതകം മദ്യലഹരിയിൽ’-ചിത്രപ്രിയയുടെ മരണത്തില്‍ കുറ്റംസമ്മതിച്ച് ആണ്‍സുഹൃത്ത്
കൊച്ചി: മലയാറ്റൂരില്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയയെ ക്രൂരമായി കൊലപ്പെടുത്തിയത് ആണ്‍സുഹൃത്തായ അലന്. മദ്യലഹരിയിലായിരുന്ന പ്രതി, വാക്കുതര്‍ക്കത്തിനൊടുവില്‍ കല്ലുകൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ അങ്കമാലി പാറക്കടവ് സ്വദേശിയായ അലനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്ന കാര്യങ്ങള്‍ ഇവയാണ്: സംസാരിക്കാനെന്ന വ്യാജേനയാണ് അലന് ചിത്രപ്രിയയെ മലയാറ്റൂര്‍ വനമേഖലയോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ എത്തിച്ചത്. ഈ സമയം അലന് മദ്യലഹരിയിലായിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ, പ്രകോപിതനായ അലന് നിലത്തുകിടന്ന കല്ലെടുത്ത് ചിത്രപ്രിയയുടെ തലയില്‍ ശക്തമായി [&Read More
തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് നടന് ആസിഫ് അലി. കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും, ശിക്ഷയെക്കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയാകുമെന്നും താരം പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആസിഫ് അലി. ‘അതിജീവിത എന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകയുമാണ്. അവര്‍ക്ക് സംഭവിച്ചതിന് എന്ത് പകരം കൊടുത്താലും മതിയാവില്ല, നീതി കിട്ടണം. വിധി എന്തായാലും സ്വീകരിക്കും,’ ആസിഫ് അലി പറഞ്ഞു. ഏത് സമയത്തും അതിജീവിതക്കൊപ്പമാണ് തന്റെ നിലപാടെന്നും താരം വ്യക്തമാക്കി. ‘ഏകപക്ഷീയമായ തീരുമാനം [&Read More
അതിജീവിത പലതവണ പങ്കുവച്ച ആശങ്കകള്‍ ശരിയെന്നു തെളിയുന്നു; വിഷയം വഴിതിരിച്ചുവിടാന്‍ ദിലീപിന്റെ നീക്കം-ഉമ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് പൂർണമായ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎൽഎ. കേസ് വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. വിധിയിൽ നിരാശയുണ്ടെന്നും എന്നാൽ ഉപാധികളില്ലാതെ താൻ അതിജീവിതയ്ക്കൊപ്പം തന്നെ നിൽക്കുമെന്നും ഉമ തോമസ് വ്യക്തമാക്കി. വിഷയം വഴിതിരിച്ചുവിടാനാണ് ദിലീപിന്റെ ശ്രമമെന്നും അവര്‍ ആരോപിച്ചു. മഞ്ജു വാര്യർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും എതിരെ ദിലീപ് നടത്തിയ ആരോപണങ്ങളെ ഉമ തോമസ് തള്ളി. സ്വന്തം തെറ്റുകൾ മറച്ചുവെക്കാനും വിഷയം വഴിതിരിച്ചുവിടാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് അവർ ആരോപിച്ചു. [&Read More